
നിഷാലിനെ ഉപേക്ഷിച്ച് ദിലീപിനെ വിവാഹം കഴിച്ച കാവ്യയ്ക്ക് നിഷാലിന്റെ ഈ വിശേഷത്തെക്കാൾ മറ്റൊരു മറുപടി ഇല്ല, ആശംസകളുമായി പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. വളരെ ചെറിയ പ്രായത്തിലെ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ ഇരുവരും ആദ്യമേ ഒരു വിവാഹം കഴിക്കുകയും വിവാഹമോചിതരാവുകയും ചെയ്തതാണ്. നടൻ ദിലീപ് ആദ്യം വിവാഹം കഴിച്ചത് നടി മഞ്ജു വാര്യയെ ആയിരുന്നു. ഇരുവർക്കും മീനാക്ഷി എന്നൊരു മകൾ കൂടെയുണ്ട്. അതേസമയം നടി കാവ്യാ മാധവൻ ആദ്യം വിവാഹം കഴിച്ചിരുന്നത് ബിസിനസുകാരനായ നിഷാൽ ചന്ദ്രയെ ആയിരുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതം അധിക കാലം നീണ്ടു പോയിരുന്നില്ല. കാവ്യയും ദിലീപും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുമ്പോൾ ആയിരുന്നു മഞ്ജുവുമായി ദിലീപ് വേർപിരിയുന്നതും കാവ്യയുമായി നിഷാൽ വേർപിരിയുന്നത്.

എന്നാൽ അധികം വൈകാതെ ത്നന്നെ ദിലീപും കാവ്യയും വിവാഹിതരാവുകയും ചെയ്തു. ഇരുവർക്കും ഇപ്പോൾ മഹാലക്ഷ്മി എന്നൊരു മകൾ കൂടെയുണ്ട്. നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള ഇരുവരും യഥാർത്ഥ ജീവിതത്തിലും ഒരുമിക്കുക ആയിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹം ഏറ്റവു കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച ഒന്ന് കൂടെ ആയിരുന്നു. നിഷാൽ ചന്ദ്രയുമായുള്ള കാവ്യയുടെ ദാമ്പത്യ ജീവിതം കൊടും ക്രൂരതകൾ നിറഞ്ഞതായിരുന്നു എന്നാണ് കാവ്യാ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടായിരുന്നത്. തനിക്ക് കടുത്ത പീഡനമാണ് ഭര്‍തൃ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് കാവ്യാ പലവട്ടം ആരോപിച്ചിരുന്നു.

എന്നാൽ ഇതിലൊന്നും തന്നെ നിഷാൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നില്ല. എന്നാൽ അധികം വൈകാതെ നിഷാൽ ദിലീപുമായുള്ള കാവ്യയുടെ ബന്ധത്തെ ചൂണ്ടി കാണിച്ചുകൊണ്ട് രംഗത്ത് എത്തുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാവ്യയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ നിഷാൽ വീണ്ടും രമ്യയെ വിവാഹം കഴിക്കുകയും ഇപ്പോൾ ഇരുവർക്കും രണ്ട് മക്കളുമുണ്ട്. വളരെ സന്തോസത്തോടെയുള്ള ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ നിഷാൽ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ നിഷാൽ ഭാര്യ രമ്യയ്ക്കും തന്റെ രണ്ട് മക്കൾക്കും ഒപ്പമുള്ള ഒരു ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തോടെ മഞ്ജുവിന്റെ ആരാധകർ എല്ലാവരും തന്നെ കാവ്യക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. അവരെല്ലാം ഇപ്പോൾ നിഷാലിന്റെ ചത്രത്തിന് സന്തോഷത്തോടെ ജീവിക്കൂ എന്നകമന്റുകളുമായാണ് എത്തുന്നത്.