
കാവ്യയുടെയും മക്കളുടെയും ഫോട്ടോ കണ്ട് പ്രേക്ഷകർ ചോദിച്ചറിഞ്ഞോ? മറുപടിയുമായി കാവ്യ
സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ. സിനിമ മേഖലയിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു കാവ്യയുടെ വിവാഹം നടന്നത്. കാവ്യയുടെ ആദ്യ ദാമ്പത്യ ജീവിതം രണ്ട് വർഷത്തിനപ്പുറം നീണ്ടു പോയിരുന്നില്ല. ഇരുവരും അധികം വൈകാതെ തന്നെ വിവാഹ മോചിതരാവുകയും പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ കാവ്യാ വിവാഹം കഴിച്ചത് നടൻ ദിലീപിനെ ആയിരുന്നു. എന്നാൽ ആദ്യമേ തന്നെ സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു കാവ്യാ.

കാവ്യയുടെ വിശേഷങ്ങൾ എല്ലാം ഫാൻസ് പേജുകൾ വഴിയോ മറ്റു താരങ്ങൾ പങ്ക് വയ്ക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്. നടി മഞ്ജു വാര്യരെ പ്രണയിച്ച് വിവാഹം കഴിച്ച ദിലീപിനും മഞ്ജുവിനും മീനാക്ഷി എന്നൊരു മകൾ കൂടെയുണ്ട്. എന്നാൽ മഞ്ജുവുമായി വിവാഹമോചനം നേടിയ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന മഞ്ജുവും സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു. അതിനിടയിൽ ആയിരുന്നു ദിലീപും കാവ്യയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്.

എന്നാൽ അധികം വൈകാതെ ദിലീപ് മഞ്ജുവുമായി ഡിവോഴ്‌സാവുകയും ചെയ്തു. ദിലീപിനും കാവ്യയ്ക്കും നാലര വയസ്സുള്ള മഹാലക്ഷ്മി എന്നൊരു മകളുണ്ട്. എന്നാൽ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി കാവ്യയും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് കാവ്യാ മകൾ മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ചിത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും അതോടെ ആരാധകർ പറയുന്നത് അമ്മയെപ്പോലെ തന്നെ സുന്ദരിയാണ് മകളും എന്നാണ്.

ഈ അടുത്ത് ഒരു ഷോയിൽ ദിലീപും കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് അത്. അതേസമയം മീനാക്ഷി കുഞ്ഞനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. കാവ്യയുടെ പുതിയ ചിത്രം കണ്ട് നിരവധി പേരാണ് താരം ഇനിയെന്നാണ് അഭിനയ രംഗത്തേക്ക് തിരിച്ചു വരുക എന്ന ചോദ്യവുമായി എത്തുന്നത്. ഉടൻ തന്നെ കാവ്യാ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകരും. എന്തായാലും കാവ്യയുടെയും മക്കളുടെയും ചിത്രങ്ങൾക്ക് ഇപ്പോൾ ആരാധകർ ഒരുപാടാണ്.