വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം, ഇരുപത് വർഷത്തെ ദാമ്പത്യ ജീവിതം, എന്നാൽ മകളെ അതിന് സമ്മതിക്കില്ല; കാർത്തിക കണ്ണൻ പറയുന്നു

ടെലിവിഷന്‍ പരമ്പരകളില്‍ പ്രതി നായിക വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കാര്‍ത്തിക കണ്ണന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു പ്രണയ നായികയാണ് കാർത്തിക. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ ആയിരുന്നു കാര്‍ത്തിക കണ്ണൻ വിവാഹം കഴിക്കുന്നത്. അതും വീട്ടില്‍ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കാർത്തിക പറയുന്നു. സീ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തൻ്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞത്.

ഇന്നൊക്കെ പ്രണയിക്കാന്‍ ഒരുപാട് സൗകര്യങ്ങൾ ഉണ്ട്. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉണ്ട്. ചാറ്റ് ചെയ്യാനും കാണാനും ഒക്കെ കഴിയുമല്ലോ. പക്ഷെ അന്നത്തെ പ്രണയം ഇങ്ങനെ ഒന്നുമല്ലായിരുന്നു. ഒന്ന് കാണാനും മിണ്ടാനും ഒക്കെ നാളുകൾ കാത്തിരിക്കണമായിരുന്നു. ഇപ്പോൾ ഡേറ്റിങ് ആപ്പ് എന്നൊക്കെയായി. അന്നത്തേത് ശരിയ്ക്കും ദിവ്യ പ്രണയം തന്നെ ആയിരുന്നു എന്നും കാർത്തിക പറയുന്നു. അന്നത്തെ പ്രായത്തിനൊക്കെ ഒരു സൗന്ദര്യം ഉണ്ടായിരുന്നു.

വീട്ടുകാർ കാണാതെ, ആരും അറിയാതെ പേടിച്ച് പുള്ളിയെ കാണാന്‍ പോകുന്നതൊക്കെ രസമായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഇരുപത് വര്‍ഷമായി, ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. എൻ്റെ വീട്ടിൽ പ്രണയം അറിഞ്ഞപ്പോൾ ഭയങ്കര എതിർപ്പായിരുന്നു. ഞങ്ങൾ പ്രണയം തുടങ്ങി മൂന്ന് വര്ഷം കഴിഞ്ഞപ്പോഴാണ് എൻ്റെ വീട്ടിൽ അറിയുന്നത്. ലാന്റ്‌ലൈന്‍ ഫോണായിരുന്നു. എക്‌സ്റ്റന്‍ഷനും ഉണ്ടാവും.  മുകളില്‍ നിന്ന് താൻ ഫോണ്‍ എടുത്ത് സംസാരിച്ചപ്പോൾ താഴത്തെ ഫോണില്‍ നിന്ന് അച്ഛനും കേട്ടു.

അങ്ങനെ രണ്ട് മൂന്ന് ഫോണുകൾ തല്ലി പൊളിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. പണ്ട് കാലങ്ങളിൽ സിനിമ മേഖലയി പ്രവർത്തിക്കുന്ന ആളുകളുടെ വിവാഹ ആലോചന വന്നാൽ രക്ഷിതാക്കൾക്ക് ഒട്ടും താൽപ്പര്യമുണ്ടാവില്ല. എന്ത് കൊണ്ടാണെന്ന് അറിയില്ല. ഇന്നും പല രക്ഷിതാക്കളും അതിനു സമ്മതിക്കാറില്ല. എന്നെ വെച്ച് നോക്കുമ്പോൾ ഞാനും ഒരു അമ്മയാണ്. എനിക്കും എൻ്റെ മകളെ ഈ മേഖലയിൽ ഉള്ളവരെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ താല്പര്യമില്ല. എന്നാൽ അവൾക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നിയാൽ അതിന് എതിരും നിൽക്കില്ലെന്ന് കാർത്തിക കണ്ണൻ പറഞ്ഞു.