ഇത് എന്റെ വൈഫ് ഒഫീഷ്യൽ പൊണ്ടാട്ടി… കന്യാദാനം സീരിയൽ നടൻ വിവാഹിതനായി, ഇന്ദ്രന്റെ യഥാർത്ഥ ഭാര്യ ആരാണെന്ന് അറിഞ്ഞോ?

ചുരുങ്ങിയ സമയം കൊണ്ട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് കൃഷണ കുമാർ. മിനിസ്‌ക്രീനിൽ തന്റേതായ ഇടം സ്ഥാപിച്ചെടുക്കാൻ കൃഷ്ണ കുമാർ എന്ന കിച്ചുവിന് സാധിച്ചു. കന്യാദാനം എന്ന പരമ്പരയിൽ ഇന്ദ്രൻ എന്ന കഥാപാത്രമായിട്ടാണ് കൃഷ്ണകുമാർ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതനായത്. ഡോക്ടർ ശ്രുതിയെ ആണ് കിച്ചു വിവാഹം ചെയ്തിരിക്കുന്നത്. വേദിക് സ്റ്റൈൽ വെഡിങ്ങിലൂടെയാണ് കിച്ചുവും ശ്രുതിയും ഒന്നിച്ചത്. വിവാഹത്തെക്കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞങ്ങളുടേത് വേദിക് സ്റ്റൈൽ വിവാഹം ആയിരുന്നു. മിക്ക ആളുകളും ഇപ്പോൾ ഈ വേദിക് സ്റ്റൈൽ വെഡിങ് ആണ് നടത്താറുള്ളത്. ഞങ്ങളുടെ വലിയ ആഗ്രഹം കൂടിയായിരുന്നു ഇങ്ങനെ വിവാഹം നടത്തണം എന്ന് പറഞ്ഞു കിച്ചു പിന്നീട് ശ്രുതിയെ പരിചയപ്പെടുത്തുകയാണ്. ഇത് എൻ്റെ ഭാര്യയാണ്. ആൾ ഡോക്ടർ ആണ്. ഞങ്ങളുടേത് പ്രണയ വിവാഹമൊന്നുമല്ല. വീട്ടുകാർ കണ്ടെത്തിയ വിവാഹമാണ് എന്നും കിച്ചു പറയുന്നു. പ്രണയമായിരുന്നെങ്കിൽ ഇത്രയും നീണ്ടു പോവില്ലായിരുന്നു എന്നും കൃഷ്‌ണകുമാർ പറയുന്നു.

 

എല്ലാവരും വിവാഹത്തിന് എത്തിയതിൽ ഒരുപാട് സന്തോഷം. ഭാവി പരിപാടി എന്താണ് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, പതിനാറു മുതൽ ഷൂട്ട് തുടങ്ങുകയാണ് എന്നാണ് കിച്ചു മറുപടി പറഞ്ഞത്. ജിഷിനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഭാവി പരിപാടി എന്താണ് എന്ന് ചോദിച്ചപ്പോൾ എല്ലാവര്ക്കും എന്താണോ അത് തന്നെയാണ് അവർക്കും എന്ന് ജിഷിനും പറയുന്നു. താൻ തൻ്റെ പ്രൊഫെഷനിലേക്കും ശ്രുതി അവളുടെ പ്രൊഫെഷനിലേക്കും പോകും.

ഹണിമൂൺ പ്ലാൻ മാത്രമേ ഉള്ളു എന്നും നടക്കുമോ എന്ന് അറിയില്ലെന്നും പറയുന്നു. ഇന്ത്യയിൽ തന്നെ കുറച്ച് സ്ഥലങ്ങൾ കണ്ടിട്ട് പുറത്തുപോകണം എന്നാണ് ആഗ്രഹം എന്നും കൃഷ്ണകുമാർ പറഞ്ഞു.  എന്നാൽ ഇന്ദ്രൻ എന്ന കഥാപാത്രത്തേക്കാൾ തികച്ചും വ്യത്യസ്തമാണ് കിച്ചു എന്ന് ശ്രുതി പറയുന്നു. സ്ട്രെയിറ്റ് ഫോർവേർഡാണ്. ലവിങ് & ഹെൽപ്പിംഗ് ആണ്. തെറ്റിദ്ധാരണകൾ മനസിലാക്കി മുന്നോട്ട് പോവലാണ് വിവാഹ ബന്ധത്തിന്റെയും, ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്നും പറ്റില്ലെങ്കിൽ പോവുക പറ്റുമെങ്കിൽ നിൽക്കുക അത്രേ ഉള്ളൂ എന്നും കിച്ചു പറയുന്നു. അഭിനയം ശ്രുതിക്ക് താല്പര്യമില്ലെന്നും ഉടനെ സിനിമയിലേക്ക് താൻ എത്തുമെന്നും കിച്ചു പറഞ്ഞു.