
ഓട്ടോ ചേട്ടൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞത്, നാല് വർഷത്തെ പ്രണയം, പലരും മുക്കുപണ്ടം ആണെന്ന് പറഞ്ഞു കളിയാക്കി; കന്യാദാനം സീരിയൽ താരം ഐശ്വര്യയുടെ പ്രണയ വിവാഹവിശേഷങ്ങൾ
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കന്യാദാനം. അനന്ദൻ മാഷും അഞ്ച് മക്കളുടെയും കഥ പറയുന്ന പരമ്പരയാണ് കന്യാദാനം. ചിലങ്ക എന്ന കഥാപാത്രമായി എത്തുന്നത് ഐശ്വര്യ സുരേഷ് ആണ്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ഏറെ ആഘോഷമായി നടന്ന വിവാഹമായിരുന്നു ഐശ്വര്യയുടേത്. നാലര വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വ്യാസ് ആണ് ഐശ്വര്യയുടെ ഭർത്താവ്. പഠിക്കുന്ന സമയം മുതലുള്ള പ്രണയമാണ് ഒടുവിൽ വിവാഹത്തിൽ കൊണ്ട് എത്തിച്ചത്.

വിവാഹ ശേഷം ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹം ദിവസങ്ങളിൽ നടന്ന വിവാദ പരാമർശങ്ങളെ കുറിച്ചും സംസാരിക്കുകയാണ്. തന്നെ ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നത് ചിലങ്ക എന്നാണ്. ഞങ്ങളുടെ ലവ് സ്റ്റോറി വളരെ നോർമലാണ്. കോളേജിലേക്ക് ഓട്ടോയിലായിരുന്നു ഞാൻ പൊയ്ക്കൊണ്ടിരുന്നത്. ഹെൽത്ത് ഇഷ്യൂസ് ഉള്ളതുകൊണ്ട് എന്നോടൊപ്പം അമ്മയും വരുമായിരുന്നു. ആ സമയത്ത് എന്നും ഒരു പയ്യൻ ഇങ്ങനെ ഓട്ടോയ്ക്ക് സൈഡിലൂടെ പോകുന്നത് കാണുമായിരുന്നു. എൻ്റെ ഓട്ടോ ചേട്ടനും പയ്യനും തമ്മിൽ പരിചയക്കാരാണ്.

ഒരു ദിവസം അമ്മ ഓട്ടോ ചേട്ടനോട് ആ പയ്യനെ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് അമ്മയുടെ പരിചയക്കാരിയുടെ മകൻ ആണ് അതെന്ന്. അതിന് ശേഷം അമ്മയും അവനും തമ്മിൽ ഹായ് ബൈ ബന്ധം ആയി. അപ്പോഴും ഞാൻ പയ്യനെ ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങൾ അയൽക്കാർ ആണെങ്കിലും പരസ്പരം അറിയില്ലായിരുന്നു. ഓട്ടോ ചേട്ടൻ വഴിയാണ് എൻ്റെ വിവരങ്ങൾ എല്ലാം വ്യാസ് അറിഞ്ഞത്. പുള്ളി പറയുന്ന സമയത്ത് തന്നെ ഞാനും വീട്ടിൽ നിന്നും ഇറങ്ങും. ബിടെക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇതൊക്കെ നടന്നത് എന്നും വ്യാസ് പറയുന്നു.

ലണ്ടനിൽ പോവണം എന്നായിരുന്നു. അപ്പോഴാണ് അമ്മ വ്യാസിന്റെ കാര്യം പറയുന്നത്. അതിന് ശേഷം അമ്മയുടെ ഫോണിൽ നിന്നും സംസാരം തുടങ്ങി. പതിയെ റിലേഷൻ ഷിപ്പിലേക്ക് കടന്നു. ഒരു ദിവസം ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ അമ്മയോട് എന്നെ കല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ചു. അമ്മയ്ക്ക് അത് കേട്ടിട്ട് സന്തോഷം ആയി. വ്യാസ് ഇറ്റലിയിൽ ആയിരുന്നു. അവിടെന്ന് തിരിച്ചു വരൻ ഉള്ള സമയമാണ് വിവാഹത്തിന് എടുത്തത്. വിവാഹത്തിന് അണിഞ്ഞത് മുക്കുപണ്ടം ആണെന്ന് വരെ ചിലർ കമെന്റ് ചെയ്തിരുന്നു. ചിലതിന് മറുപടി കൊടുത്തു എന്നും വ്യാസ് അഭിമുഖത്തിൽ പറഞ്ഞു.