കന്യാദാനം നായിക ശില്പ വിവാഹിതയായി, ആ പേടി മനസ്സിൽ ഉണ്ടായിരുന്നെന്ന് നടി, ഒന്നര വര്ഷം മെസേജ് അയച്ച് ശല്യം ചെയ്തപ്പോൾ കിട്ടിയ മറുപടിയെന്ന് വരൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനത്തിൽ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്ന നടിയാണ് ശില്‍പ ശിവദാസ്. എന്നാൽ ഇപ്പോൾ ശില്പ വിവാഹിതയായി എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറലായിക്കൊണ്ടിരിക്കുന്നത്. കന്യാദാനത്തിൽ ദയ എന്ന കഥാപാത്രത്തെയാണ് ശില്പ അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലക്കാരിയായ ശില്പ മോഡലിംഗ് മേഖലയിലൂടെയാണ് അഭിനയ രംഗത്തേക്കും എത്തിയത്. ബിസിനസ്സുകാരനായ സംഗീതാണ് ശിൽപയെ വിവാഹം കഴിച്ചത്.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ അമ്പലത്തിൽ വെച്ചായിരുന്നു സംഗീതിന്റെയും ശില്പയുടെയും വിവാഹം കഴിഞ്ഞത്. സിനിമ സീരിയൽ നടൻ ദേവന്‍ ഉള്‍പ്പടെയുള്ള മിനിസ്‌ക്രീന്‍ താരങ്ങൾ എല്ലാവരും തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദേവൻ തന്റെ മകളെ പോലെ തന്നെ ശില്‍പയെ ചേര്‍ത്ത് നിര്‍ത്തി ശില്പയെയും വരൻ സംഗീതിനെയും അനുഗ്രഹിക്കുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും സൗഹൃദത്തിലായി പിന്നീട് പ്രണയത്തിലാവുകയും ചെയ്തവരാണെന്നാണ് രണ്ട് പേരും പറയുന്നത്. അതോടൊപ്പം ആദ്യം പ്രണയം പറഞ്ഞത് സംഗീത് ആണെന്നും പറഞ്ഞു.

 

സംഗീത് തനിക്ക് നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തപ്പോൾ താൻ ഒന്നര വർഷത്തിന് ശേഷം തിരിച്ച് ഒരു മറുപടി കൊടുത്തതാണ് വിവാഹത്തിലെത്തിയത് എന്നും താരം പറഞ്ഞു. ഒന്നര വർഷത്തോളം മെസേജ് അയച്ചപ്പോഴൊന്നും താൻ മൈന്റാക്കിയില്ല എന്നാണ് ശില്പ പറഞ്ഞത്. അവസാനം സഹതാപം തോന്നി മറുപടി കൊടുത്തപ്പോൾ ആദ്യം സൗഹൃദത്തിലായെന്നും പിന്നീട് ഒന്നര വർഷത്തോളം തങ്ങൾ പ്രണയിച്ചെന്നും താരം പറഞ്ഞു. പത്ത് രണ്ടായിരം ഹായ് മെസേജുകള്‍ക്ക് ശേഷം ഒരു മറുപടിയാണ് വന്നതെന്ന് സംഗീത് പറഞ്ഞു.

അതേസമയം സംഗീത് പൊതുവെ ഷൈ ടൈപ് ആണെന്നും അതുകൊണ്ട് വീഡിയോസിൽ വരില്ലെന്നും ഇപ്പോൾ തന്റെ കൂടെ കൂടിയപ്പോൾ മുതലാണ് ഇപ്പോൾ കുറച്ച് ഫോട്ടോസിലും വീഡിയോസിലും വന്നതെന്നും താരം പറഞ്ഞു. അതേസമയം കെയറിങ് ആണ് സംഗീതില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമെന്നും താരം പറഞ്ഞു. ശിൽപയും തന്നോട് തിരിച്ച് അങ്ങനെ തന്നെയാണെന്നും സംഗീത് പറഞ്ഞു. എന്നാൽ കല്യാണം കഴിഞ്ഞാൽ അഭിനയിക്കാൻ പോകേണ്ടെന്ന് പറയുമോയെന്ന ടെൻഷൻ ഉണ്ടായിരുന്നെങ്കിലും സംഗീത് അങ്ങനെ അല്ലെന്നും സപ്പോർട്ട് ആണെന്നും താരം പറഞ്ഞു.