
സജിയെ അടിച്ചും ചവിട്ടിയും ചിലങ്ക, സമ്മതമില്ലാതെ ശബ്ദരേഖ പ്രചരിപ്പിച്ച് അമ്പിളി, തിരിഞ്ഞു നടന്ന ചിലങ്കയെ പ്രകോപിപ്പിച്ച് സംവിധായകൻ
സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലാണ് കനൽപ്പൂവ്. ഇപ്പോൾ കനൽപ്പൂവ് സീരിയലിന്റെ സംവിധായകനെ നടി ചിലങ്ക തല്ലിയ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ചിലങ്ക ടി എസ് സജിയെ തല്ലിയത് സത്യം ആണെന്നാണ് സീരിയലിന്റെ തിരക്കഥാകൃത്ത് പറയുന്നത്. കാരണം ആ സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു എന്നുമാണ് തിരകഥാകൃത്ത് പ്രവീൺ പറഞ്ഞത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ ചിലങ്കയെ സജി കയറി പിടിക്കുകയോ ലൈംഗികമായ തരത്തിൽ യാതൊരു ആക്രമണം നടത്തിയിട്ടില്ലെന്നും പ്രവീൺ പറഞ്ഞു.

ഒരു പ്രമുഖ ചാനലിനോടാണ് പ്രവീൺ ഈ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയത്. അതേസമയം കനൽപൂവ് സീരിയലിൽ കുറച്ച് മാസങ്ങളായി നടി ചിലങ്ക തുടർച്ചയായി മാനസികമായ പീഡനങ്ങൾക്കും ടോർച്ചറിങ്ങിനും വിധേയമാകുന്നുണ്ടെന്നാണ് പ്രവീൺ ഇപ്പോൾ പറയുന്നത്. ടി എസ് സജി പലപ്പോഴായി നടി ചിലങ്കയെ മാന്യമായ അവസരങ്ങളും പരിഗണനയും നൽകാത നിരവധി തവണ അവഗണിച്ചിരുന്നു. അതിനിടയിൽ തന്നെ സീരിയലിലെ മറ്റൊരു നടി അമ്പിളി ദേവി ചിലങ്ക സംസാരിക്കുന്നത് ചിലങ്ക അറിയാതെ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ചിലങ്കയോട് സംവിധായകൻ മോശമായി സംസാരിച്ചത് കൊണ്ടാണ് നടി തല്ലിയത് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ചിലങ്കയെ മോശമായ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ച സംവിധായകന്റെ മുഖത്ത് ചിലങ്ക അടിക്കുക ആയിരുന്നു ഉണ്ടായത്. തിരിഞ്ഞു നടന്ന ചിലങ്കയോട് സംവിധായകൻ പിന്നെയും മോശമായി സംസാരിച്ചപ്പോഴാണ് നടി വീണ്ടും സജിയെ അടിച്ചതും ചവിട്ടിയതും എന്നാണ് താരം പറയുന്നത്.

അപ്പോഴാണ് സജി നിലത്ത് വീണതെന്നും തിരക്കഥാകൃത്ത് പ്രവീൺ വ്യക്തമാക്കി. എന്നാൽ ലൊക്കേഷനിൽ ചിലങ്കയ്‌ക്കെതിരെ ലൈംഗികമായ അതിക്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രവീൺ ഉറപ്പിച്ച് പറയുകയും ചെയ്തു. അതോടൊപ്പം ലൊക്കേഷനിൽ ചിലങ്ക എന്താണോ ആവശ്യപ്പെട്ടത് അതെല്ലാം ചെയ്ത് നൽകിയിരുന്നു എന്നും പ്രവീൺ പറഞ്ഞു. കനൽപ്പൂവ് സീരിയലിൽ അഭിനയിക്കുന്ന മറ്റു താരങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ചിലങ്കയ്‌ക്കൊപ്പമാണ് നിൽക്കുന്നത്. എന്നാൽ ഇപ്പോൾ ചിലങ്കയോട് ഒരുപാട് പേരാണ് കേസ് കൊടുക്കണം എന്ന് പറഞ്ഞ് എത്തുന്നത്.