മിന്നുകെട്ട് പരമ്പരയിലെ ഈ നടനെ ഓർമ്മയില്ലേ? 150 ഓളം സിനിമകൾ, 25 ഓളം സീരിയലുകൾ, മകൻ ജിഷ്ണുവിന്റെ മരണത്തോടെ തകർന്ന ജീവിതം, അഭിനയത്തിൽ അവസരങ്ങൾ കുറഞ്ഞ കാലം നടൻ രാഘവന്റെ ജീവിതം…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് രാഘവൻ. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് സജീവമായ നടൻ അനേകം മിനിസ്ക്രീൻ പരമ്പരകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ അറിയാത്ത പ്രേക്ഷർ വളരെ ചുരുക്കം ആയിരിക്കും. ശോഭ എന്നാണ് ഭാര്യയുടെ പേര്. ജിഷ്ണു, ജ്യോത്സന ആണ് മക്കൾ. അച്ഛനെ പോലെ തന്നെ മകനും സിനിമകളിൽ സജീവമായിരുന്നു. നമ്മൾ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയനായ നടനാണ് ജിഷ്ണു രാഘവൻ. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജിഷ്ണു 2022ൽ മരണപ്പെടുകയിരുന്നു.

മകന്റെ മരണം അദ്ദേഹത്തെയും കുടുംബത്തെയും ബാധിച്ചിരുന്നു. 1968 ലാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. എഴുപത് എൺപത് കാലഘട്ടങ്ങളിൽ ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ 90 കളുടെ അവസാനത്തോടെ അദ്ദേഹം സിനിമകളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയിരുന്നു. പിന്നീട് മിനിസ്ക്രീൻ പാരമ്പരകളിലേക്ക് അദ്ദേഹം ചുവടു മാറ്റുകയായിരുന്നു. 2001 മുതൽ ഇത് വരെ ഏകദേശം 25 ൽ അധികം മിനിസ്ക്രീൻ പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിനിടയിലും പല സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിട്ടത്.

ഇപ്പോഴിതാ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയത്തെ കുറിച്ചും അവരുടെ വിജയത്തെ കുറിച്ചും അദ്ദേഹം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അധികം സിനിമകളിൽ ഒന്നും താൻ വേഷമിട്ടിട്ടില്ല. ഇപ്പോൾ അവരുടെ കാലം തന്നെയാണ്. അത്രയും അതിശയിപ്പിക്കുന്ന അഭിനയമാണ് കാഴ്ച വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ താരങ്ങളോടൊപ്പം അഭിനയിക്കണം എന്നുണ്ടനെനും പ്രായത്തിന് പറ്റിയ വേഷം ഉണ്ടങ്കിൽ അല്ലെ വിളിക്കാൻ പറ്റുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

അഭിനയിക്കാൻ അവസരമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്ന തരത്തിലുള്ള വ്യാജ വാർത്തകളും അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ച് വന്നിരുന്നു. എന്നാൽ ത താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും അവസരത്തിന് കുറവൊന്നും വന്നിട്ടില്ലെന്നും പ്രതികരിച്ചു കൊണ്ട് അദ്ദേഹം എത്തിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിൽ വിശ്വനാഥാൻ എന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്.