“ചേച്ചി ചേച്ചി തന്ന പിന്തുണയാണ് ഇവിടെ എത്തിച്ചത്, ചേച്ചിയെ കണ്ടാണ് ഈ രംഗത്തേക്ക് ഇറങ്ങിയതും, എൻ്റെ ഭർത്താവ് അളിയൻ ആയിരുന്നു”, പൊട്ടിക്കരഞ്ഞ് സരിക

പ്രിയപ്പെട്ടവർക്ക് തീരാ വേദന സമ്മാനിച്ചാണ്  സുബി സുരേഷ് യാത്രയായത്. പൊതുദർശനത്തിന്  വച്ച മൃതദേഹം കാണാൻ അനേകം  സഹതാരങ്ങളും ആരാധകരുമാണ് എത്തിയത്. പതിനഞ്ചാം വയസ്സ് മുതൽ ആരംഭിച്ച തൻ്റെ  അഭിനയ ജീവിതം 35വയസ്സ് വരെയും സുബി തുടർന്നു. സ്വന്തമായി ട്രൂപ്പ് ഉണ്ടായിരുന്ന സുബി ആരോഗ്യ പ്രശ്നങ്ങൾ പോലും കണക്കിലെടുക്കാതെ  കലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ സുബിയുടെ ആത്മാർത്ഥ സുഹൃത്ത് സരികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  സുബി ചേച്ചിയെ കുറിച്ച് തനിക്ക് എത്ര പറഞ്ഞാലും മതിവരില്ല.

 

താനും ചേച്ചിയുമെല്ലാം   സിനിമാലയിലൂടെയാണ് കടന്ന്  വന്നത്. കോമഡി ചെയ്യുന്ന വേറെ ചേച്ചിമാർ ഉണ്ടായിരുന്നു എങ്കിലും താൻ  ഏറ്റവും കൂടുതൽ പ്രോഗ്രാം ചെയ്തിട്ടുള്ളത് സുബി ചേച്ചിയുടെ കൂടെയാണ്.   തുടക്കക്കാരി എന്ന നിലയ്ക്ക് സുബി ചേച്ചി തന്ന സപ്പോർട്ട് പറയാതെ വയ്യ.  ഈ അടുത്തിടെ ഒരു ഷോയ്ക്ക് വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചു ഡാൻസ് ചെയ്തത് ഒക്കെയാണ് ഇപ്പോൾ തനിക്ക് ഓർമ്മവരുന്നത്. താൻ കോഴിക്കോട് നിന്നാണ് വരുന്നത്. ആ അഞ്ച് മണിക്കൂർ യാത്രയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ചാണ് താൻ ഓർത്തത്.  കഴിഞ്ഞ പരിപാടിക്കും ചേച്ചിയുടെ പിറന്നാളിനും ഒരുമിച്ചായിരുന്നു. ചേച്ചിയും ഞാനും മകയിരം ആണ്.

ഈ ലാസ്റ്റ് പിറന്നാളിന് ഞാൻ ചേച്ചിക്ക് സമ്മാനം  ഒക്കെ കൊടുത്തിരുന്നു. ഇത് വരെയും അങ്ങനെ ഒന്നും സംഭവിച്ചിട്ടല്ലായിരുന്നു എന്നും സരിക പറയുന്നു. ഈ ഒറ്റ വർഷം  കൊണ്ടാണ് ഞങ്ങൾ ഒരുപാട് അടുത്തത്. എന്നും വിളിക്കുകയോ  സംസാരിക്കുകയോ  ചെയ്യുന്ന  ആളല്ല  സുബി ചേച്ചി. എന്നാൽ കാണുമ്പോൾ നമുക്ക് മനസ്സിലാവും ആ സ്നേഹം.  എൻ്റെ ഭർത്താവിനെ   അളിയാ എന്നാണ് വിളിക്കാറുള്ളത്. ചേച്ചി ഇങ്ങനെ കിടക്കുന്നത് കാണാൻ ഞങ്ങൾക്ക് ആർക്കും കഴിയില്ല എന്നും സരിക പറഞ്ഞു.

ഒരിക്കലും ഞങ്ങൾ ആരും ചിന്തിച്ചില്ല ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോവേണ്ടി വരുമെന്ന് എന്നും സരിക പറയുന്നുണ്ട്.  ഭക്ഷണം ഒന്നും ചേച്ചി കഴിയാത്തതിൽ കുറ്റം പറയാൻ കഴിയില്ല. കാരണം എല്ലാ കലാകാരന്മാരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെയാണ്. ചേച്ചിയെ കണ്ടിട്ടാണ് ഞങ്ങളൊക്കെ ഈ രംഗത്തേക്ക് കടന്ന് വന്നത്. ചേച്ചിയെ പോലെ ആവണം എന്ന് ഒരുപാട് ആഗ്രഹിച്ചു. ചേച്ചി എന്നും ഞങ്ങൾക്ക് നല്ല ഇൻസ്പിരേഷൻ ആയിരുന്നു. സിനിമാലയിൽ ഞാൻ തിളങ്ങിയത് ചേച്ചി തന്ന പിന്തുണ കൊണ്ടാണ് എന്നും സരിക കൂട്ടിച്ചേർത്തു.