“പത്ത് വർഷം മുൻപുണ്ടായിരുന്ന ആളല്ല ഇത്, നൃത്തവും അഭിനയവും മാത്രമായിരുന്ന ലോകത്ത് നിന്ന് മാറി, അവസാന കാലമാണ് ബുദ്ധി വന്നത്” ജീജ സുരേന്ദ്രൻ

അനേകം മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരങ്ങളാണ് അമ്പിളി ദേവിയും ജീജ സുരേന്ദ്രനും. ജീജ പലപ്പോഴായി അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞു കൊണ്ട് എത്താറുണ്ട്. ഇപ്പോഴിതാ ജിജോയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏറെ നാളത്തെ ആഗ്രഹമായിരുന്നു അമ്പിളിയെ കാണണം എന്നത്. അതിന് സാധിച്ചതിന്റെ സന്തോഷമാണ് ജീജ ഇപ്പോൾ പങ്കിടുന്നത്. അമ്പിളിക്ക് രണ്ട് ആൺകുട്ടികൾ ആണെന്നും അവർ അമ്പിളിയോടൊപ്പം നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ജീജ പറയുന്നു.

എന്നാൽ പഴയ അമ്പിളിക്ക് ലോകവിവരം കുറവായിരുന്നു എന്നും ഇപ്പോഴത്തെ അമ്പിളി അതിൽ നിന്നെല്ലാം ഒരുപാട് മാറി എന്നും ജീജ പറയുന്നുണ്ട്. ഈ അടുത്ത് തലവര എന്ന ഒരു ഷോർട്ട് ഫിലിം അഭിനയിക്കാൻ വേണ്ടി പോയപ്പോഴാണ് അമ്പിളിയെ കാണുന്നത്. ഷൂട്ടിന്റെ ദിവസം ആണ് ഞങ്ങൾ കണ്ടത്. എന്നെ കണ്ടപ്പോൾ അമ്പിളി വന്നു കെട്ടിപിടിച്ചു. കുറെ വർഷങ്ങൾക്ക് മുൻപാണ് അമ്പിളിയെ ഞാൻ ഇതിനു മുൻപ് കണ്ടത്. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം എത്രത്തോളമാണെന്ന് അറിയുന്നവർ വളരെ ചുരുക്കം ആണ്.

ഞങ്ങൾ പരസ്പരം കാണുന്നില്ലന്നെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു. അമ്പിളിയുടെ അച്ഛനെയും അമ്മയെയും, മക്കളെയും കണ്ടു. അമ്പിളിയുടെ സംസാരത്തിൽ നിന്നും പഴയ അമ്പിളി മാറിയെന്ന് എനിക്ക് മനസ്സിലായി. പണ്ട് അമ്പിളി ഒരു കുഞ്ഞിനെ പോലെ ആയിരുന്നു. അച്ഛനും അമ്മയും പറയുന്നത് മാത്രം അനുസരിച്ച് അഭിനയിക്കും. ഷൂട്ട് കഴിഞ്ഞാൽ ആരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഡാൻസും അഭിനയവുമായിരുന്നു അമ്പിളിയുടെ ലോകം. അമ്പിളിയുടെ ഇന്നത്തെ ലോകം മക്കളാണ് എങ്കിലും പൊതുസമൂഹവുമായി ഒരു ബന്ധം അവൾക്ക് ഉണ്ട്. വെൽ മച്ചുവേർഡ് ആയ ഒരു അമ്പിളിയെ ആണ് താൻ ഇപ്പോൾ കണ്ടത്.

പത്തുവർഷം മുൻപേ അമ്പിളി ഇങ്ങനെ ആയിരുന്നുവെങ്കിൽ ഇന്ന് വേറെ ഒരു ലെവൽ ആവയിട്ടുണ്ടാവും. എൻ്റെ അഭിപ്രായം അമ്പിളിയെ അറിയിച്ചപ്പോൾ എനിക്ക് അവസാന കാലമാണ് ബുദ്ധി വന്നത് എന്നായിരുന്നു മറുപടി. അവസാനകാലമല്ല. കുഞ്ഞു പ്രായത്തിൽ വിവരം വന്നു എന്ന് വേണം പറയാൻ എന്ന് തിരുത്തി കൊടുക്കുകയും ചെയ്തു. തനിക്കും അമ്പിളിക്കും തമ്മിൽ പ്രശ്നം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ ജീവൻ നിലനിൽക്കുന്ന കാലം വരെ സ്നേഹിച്ചു കൊണ്ടിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ജീജ തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.