
“ഡോണിനെ എനിക്ക് അറിയാം, നല്ല പയ്യൻ, നല്ല കുടുംബം, നാണമുണ്ടോ ഇങ്ങനെ ഒക്കെ വിളിച്ചു പറയാൻ”, മേഘ്‌നയോട് ജീജ അന്ന് പറഞ്ഞതിന്റെ സത്യാവസ്ഥ ഇങ്ങനെ…
അനേകം സിനിമകളിലും മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് ജീജ സുരേന്ദ്രൻ. സീരിയൽ താരം മേഘ്ന വിൻസെന്റിന്റെ കുറിച്ച് ജീജ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കി ഇരുന്നു. ഇപ്പോഴിതാ വീണ്ടും മേഘ്നയുമായുള്ള പ്രശ്‌നത്തെ കുറിച്ചും നടന്ന സംഭവത്തെ കുറിച്ചും പറഞ്ഞു കൊണ്ടാണ് ജീജ എത്തിയിരിക്കുന്നത്. ഞങ്ങൾ ശത്രുക്കൾ അല്ല എന്നും ഇപ്പോഴും മിത്രങ്ങൾ തന്നെയാണ് എന്നുമാണ് ജീജ പറയുന്നത്. ഡോൺ മേഘ്ന വിവാഹ മോചനത്തിന് പിന്നാലെ ജീജ പറഞ്ഞ വാക്കുകളാണ് ചിലർ വളച്ചൊടിച്ചത്.

എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം ഞഞങ്ങൾ കണ്ടിരുന്നു എന്നും ആ പ്രശ്നങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് ഞങ്ങൾക്ക് അറിയാം എന്നും ജീജ പറയുന്നുണ്ട്. രണ്ടുവർഷമായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു വേദന ആയിരുന്നു അത്. കോവിഡ് സമയത്താണ് താൻ അധികവും യൂട്യൂബിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അപ്പോഴാണ് മേഘ്ന വിൻസെന്റ് എന്ന് പറയുന്ന താരത്തിന് ഞാൻ കൊടുത്ത ഒരു കമന്റ് ഒരു യൂട്യൂബ് ചാനലുകാർ വൈറലാക്കിയത്. അതിന്റെ സത്യം എന്താണ് എന്ന് ആരും എന്നോടോ മേഘ്‌നയോടോ ചോദിച്ചിരുന്നില്ല. അങ്ങനെ വാർത്തകൾ കൊടുക്കുന്നവരോട് നിങ്ങൾ ഇത്തരം കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അറിയാതെ വൈറൽ ആക്കാൻ നിക്കരുത്.

കൊച്ചു പ്രേമൻ ചേട്ടന്റെ ബോഡി കാണാൻ പോയപ്പോൾ എന്റെ അടുത്ത് നിന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. മേഘ്ന ആയിരുന്നു അത്. കുറെ നേരം ഞങ്ങൾ ഒരുമിച്ച് നിന്നു. ആന്റിക്ക് എന്നോട് എന്തെങ്കിലും നീരസം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ആന്റി എന്നോട് ചിരിച്ചപ്പോൾ ഒരുപാട് സന്തോഷം ആയെന്നും പറഞ്ഞു. മോളെ ഇത് തന്നെയാണ് എനിക്കും ചോദിയ്ക്കാൻ ഉള്ളത്. മോൾ എന്നെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു തൻ്റെ ചിന്ത എന്നും മേഘ്‌നയോടു പറഞ്ഞു.

അവിടെന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഞങ്ങൾ തമ്മിലുള്ള സന്തോഷം ഞാൻ എന്റെ പ്രിയപെട്ടവരോട് പറഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോൾ പറഞ്ഞോളൂ എന്നാണ് ആ കുട്ടി പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇത് പറഞ്ഞതെന്നും ജീജ പറയുന്നു. “അബദ്ധം എന്നാണോ, മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭർത്താവിനെ എനിക്കറിയാം, കുടുംബത്തെയും, നാണമില്ലേ ഇതൊക്കെ പറയാൻ. നല്ല കുടുംബക്കാരാണ്. നല്ല പയ്യനാണ്. വല്ലതും പറയുമ്പോൾ ഓർക്കണം ഇതൊക്കെ എന്നെ പോലെയുള്ളവർ കാണുന്നുണ്ട്. എന്ന്” എന്നായിരുന്നു അന്ന് ജീജ പറഞ്ഞത്. ഇതിനുള്ള വിശദീകരണമാണ് ഇപ്പോൾ ജീജ നൽകിയത്.