ദാരിദ്ര്യവും, കടവും, കഷ്ടപ്പാടിലൂടെയും കടന്ന് പോയ ജീവിതം, തിരക്കഥാകൃത്തും സംവിധയകനും നടനുമായി ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങിയ ജയസോമന്റെയഥാർത്ഥ ജീവിതം

നടനും തിരക്കഥാകൃത്തും സംവിധയകനും കൂടിയാണ് ജയസോമ. വർഷങ്ങളായി മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ രംഗത്ത് സജീവമാണ് അദ്ദേഹം. ആദ്യ കാലങ്ങളിൽ മിനി സ്‌ക്രീനിൽ വില്ലൻ വേഷങ്ങളിലൂടെയാണ് ജയസോമ ശ്രദ്ധിക്കെപ്പെട്ടത്. അടുത്തിടെ കാർത്തിക ദീപം പരമ്പരയിൽ ശരത് എന്ന കഥാപാത്രമായി എത്തിയിരുന്നു. രശ്മി സോമന്റെ ഭർത്താവായിട്ടാണ് കാർത്തികദീപത്തിൽ എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിത സഖിയെ കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഞങ്ങൾ ജീവിതത്തിൽ ഒന്നിച്ചിട്ട് ഇരുപതു വർഷം ആയെന്നും, പ്രണയ വിവാഹം ആയിരുന്നുവെന്നും പറയുകയാണ് ജയസോമ.

പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടാൻ എനിക്ക് സമ്മതം തന്ന അച്ഛന് ഒരുപാട് നന്ദി. 2003 ഫെബ്രുവരി 6ന്‌ കണിച്ചുകുളങ്ങര അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് എൻ്റെ ഭാര്യ. പ്രീഡിഗ്രി ആദ്യ വർഷം കണ്ട നിമിഷം മുതൽ തുടങ്ങിയ സ്നേഹം ഇന്നിവിടെ വരെ എത്തി നിൽക്കുകയാണ് . ജീവിക്കാൻ തുടങ്ങിയ ആദ്യ കാലങ്ങളിൽ ഞങളെ കുറിച്ച് പല പരദൂഷണങ്ങളും പറഞ്ഞു ഞങ്ങളെ അകറ്റി കളയാൻ ശ്രമിച്ച ഞങ്ങളുടെ നല്ലവരായ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ അവസരത്തിൽ നന്ദി പറയുന്നു.

ഒരിക്കൽ നീ ആഗ്രഹിച്ചതും സന്തോഷവും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ ബീനേ എന്ന് ഞാൻ പറഞ്ഞപ്പോൾ, വിശ്വസിച്ചയാളോടൊപ്പം ഇഷ്ടപ്പെട്ടയാളോടൊപ്പം കഴിയാൻ പറ്റുന്നതല്ലേ എൻ്റെ ഏറ്റവും വലിയ സന്തോഷം എന്നായിരുന്നു അവളുടെ മറുപടി. എന്നെ നിങ്ങൾ സ്നേഹിച്ചില്ലങ്കിലും നോക്കിയില്ലെങ്കിലും നിങ്ങളുടെ അമ്മയെ വിട്ടു കളയരുതെന്നാണ് ഞാൻ എൻ്റെ മക്കളോട് പോലും പറയാറുള്ളത്. ജീവിതം ദാരിദ്ര്യത്തിലൂടെയും കടത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടന്ന് പോയപ്പോൾ അതിനൊന്നും പരാതിയും പരിഭവവും പറയാതെ എൻ്റെ ഒപ്പം നിന്നവൾ.

എൻ്റെ കയ്യിൽ പിടിച്ചു കയറി വന്ന വീട്ടിൽ നിന്ന് ഒരു ദിവസം പെരുവഴിയിലേക്ക് രണ്ടു കുഞ്ഞുങ്ങളെയും എടുത്ത് എൻ്റെ കൂടെ ഇറങ്ങി വന്നപ്പോൾ പോലും എന്നെ കുറ്റപെടുത്തിയില്ല. എൻ്റെ കണ്ണീർ തുടച്ചിട്ട് എൻ്റെ ഒപ്പം നിന്ന പെണ്ണ്. എനിക്ക് എൻ്റെ ഭാര്യയെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല. ഇനിയും ഒത്തിരി കാലം ഇവളെ ഇങ്ങനെ ചേർത്ത് പിടിച്ച് ജീവിക്കാൻ കഴിയട്ടെ.