അവന്‍ വന്നതിന് ശേഷം ജീവിതം കൂടുതല്‍ മനോഹരമായി, മകന്റെ ഒന്നാം പിറന്നാള്‍ കളറാക്കി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി

ജഗതിയുടെ മകളായ ശ്രീ ലക്ഷ്മിയെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. നടി, അവതാരിക,  ബിഗ്‌ ബോസ് താരവുമൊക്കെയായിരുന്നു ശ്രീ ലക്ഷ്മി. ശ്രീ ലക്ഷ്മിയുടെ വിവാഹവും വളരെ ആര്‍ഭാട പൂര്‍വ്വമായിരുന്നു.  ശ്രീ ക്ഷ്മി നല്ല ഒരു ഡാന്‍സറുമാണ്. തന്റെ പിതാവായ ജഗതി ശ്രീ കുമാറിനെ പറ്റി പലയിട്ത്തും താരം തുറന്ന് പറയുകയും അച്ചന്റെ അവസ്ഥയില്‍ വളരെ ദുഖിതയാവുകയും ചെയ്ത മകളുമാണ് ശ്രീ ലക്ഷ്മി.

തന്റെ വിവാഹത്തിന് അച്ചന്റെ അനുഗ്രഹമുണ്ടാകുമെന്ന് പറഞ്ഞാണ്‌ ശ്രീ ലക്ഷ്മി ജിജന്‍രെ വധുവായി മാറിയത്. താരം ബിഗ് ബോസിന് ശേഷമാണ് തന്‍രെ പ്രണയം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീ ലക്ഷ്മി വിവാഹം കഴിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ കോമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് ശ്രീ ലക്ഷ്മിയുടെ ഭര്‍ത്താവ്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്. 2019 നവംബര്‍ 17 നായിരുന്നു കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് താരം വിവാഹിതയായത്.

എറണാകുളത്ത് സേക്രട്ട് ഹാര്‍ട് കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ഫ്‌ളാറ്റിലെ അയല്‍ക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീ ലക്ഷ്മി പറഞ്ഞിരുന്നു. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ബോളി വുഡ് താര സുന്ദരിമാരെ പോലെ തിളങ്ങിയാണ് ശ്രീ ലക്ഷ്മി വിവാഹത്തിനായി ഒരുങ്ങി എത്തിയതും അതിന്‍രെ ചിത്രങ്ങളും വളരെ വൈറലായിരുന്നു. വിവാഹിതയായി കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം ഗര്‍ഭിണിയാവുകയും ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തത്‌. അര്‍ഹാം എന്നാണ് മകന്റെ പേര്.

ഇപ്പോഴിതാ മകന്റെ ഒന്നാം ജന്മ ദിനം ശ്രീ ലക്ഷ്മിയും ഭര്‍ത്താവും ആഘോഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയി്‌ലൂടെ തന്റെ മകന്റെ ഒന്നാം പിറന്നാളിന്റെ വീഡിയോയും ചിത്രങ്ങളും  പങ്കു വച്ചിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തില്‍ വളരെ അനുഗ്രഹങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഇത്. ഞങ്ങളുടെ പോന്നോമന അര്‍ഹാമിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നാണ് ശ്രീ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കു വച്ചിരുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി ഇവര്‍ വിദേശത്താണ് സെറ്റിലായിരിക്കുന്നത്. ശ്രീ ലക്ഷ്മി ദുബായില്‍ റേഡിയോ ജോക്കിയുമാണ്. അവതാരികയായിട്ടാണ് അഭിനയത്തിലേയ്ക്ക് ശ്രീ ലക്ഷ്മി എത്തുന്നത്. പി്ന്നീട് ചില സിനിമകളിലും താരം തിളങ്ങിയിരുന്നു. രാജ് കലേഷ്, ജ്യോതി കൃഷ്ണ തുടങ്ങിയവരൊക്കെ അര്‍ഹാമിന് ജന്മ ദിനാശംസകള്‍ അറിയിച്ചിരിക്കുകയാണ്. ചുവപ്പു കളറിലെ ഡ്രസാണ് ജിജിനും ശ്രീ ലക്ഷ്മിയും മകന്റെ ബര്‍ത്ത് ഡേയ്ക്ക് ധരിച്ചത്. നിരവധി ആരാധകരും അര്‍ഹാമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം റേഡിയോ ജോക്കി മാത്രമല്ല സ്വന്തമായി ജൂവലറി ബിസിനസും നടത്തുന്നുണ്ട്.