26ആം വയസില്‍ ഞാന്‍ കുഷ്ഠ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്; തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ പറ്റി ഇന്നസെന്റ് മുന്‍പ് പറഞ്ഞ വാക്കുകള്‍

മലയാള സിനിമയിലെ ചിരി രാജാവായിരുന്ന നടന്‍ ഇന്നസെന്റ് വിടപറഞ്ഞിരിക്കുകയാണ്. എങ്കിലും നിരവധി കഥാ പാത്രങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കും. ക്യാന്‍സര്‍ ബാധിതനായെങ്കിലും അതിനെയെല്ലാം താരം അതിജീവിച്ചിരുന്നു. കോവിഡും അദേഹത്തെ ബാധിച്ചിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും അദ്ദേഹം ആരോഗ്യ വാനായി എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹത്തെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയി ലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണു ബാധയുണ്ടാ യതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയാ യിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെ അന്ത്യം സംഭവിക്കുക ആയിരുന്നു. അറുന്നൂറിലധികം സിനിമളില്‍ താരം അഭിനയിച്ച അദ്ദേഹം തന്റെ 75ആംമത്തെ വയസില്‍ വിടവാങ്ങിയിയത്. പതിനെട്ട് വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു.

ക്യാന്‍സര്‍ ബാധിതനാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ മരിക്കട്ടെയെന്നും താന്‍ തന്‍രെ രോഗ വിവരം ആരോടും പറയാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ചിരി കഥകള്‍ ജീവിതത്തിലുടനീളം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തനിക്ക്് ക്യാന്‍സര്‍ വന്നതിനെ പറ്റിയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ ഒരു ഷൂട്ടിനിടെയാണ് ബയോപ്‌സി റിസള്‍ട്ടു വന്നത്. കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ സങ്കടം വന്നിരുന്നു.  എന്നാല്‍ രോഗം വന്നുവെന്ന് കരുതി മരിച്ച് ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നു. വീട്ടില്‍ വിളിച്ചു പറഞ്ഞതും അത് തന്നെയാണ്. കരഞ്ഞു കൊണ്ടാണ് എല്ലാവരും ഇരിക്കുന്നതെങ്കില്‍ ഞാന്‍ വീട് മാറി വെറെ എവിടെയെങ്കിലും പോയി മരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

എല്ലാവര്‍ക്കും ദുഖമായിരുന്നു. പിന്നീട് എല്ലാവരും തനിക്കായി തന്നെ കാണിക്കാന്‍ സന്തോഷം അഭിനയിച്ചു. ഇപ്പോഴിതാ അദ്ദേഹം പണ്ട് കുഷ്ടരോഗത്തിന് ചികിത്സ തേടി എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയ കാര്യം വീണ്ടും ശ്രദ്ധ നേടുകയാണ്. ഇല്ലാത്ത കുഷ്ഠത്തിന്‍രെ പേരിലാണ് താരം ചികിത്സ തേടിയത്. അന്ന് തനിക്ക് വെറും 26 വയസ് മാത്രമായിരുന്നു പ്രായം. താന്‍ മദ്രാസില്‍ സിനിമ ജീവിതം സ്വപ്‌നം കാണുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ തോളിന് താഴെ കൈ കൊണ്ട് തൊട്ടപ്പോള്‍, സ്പര്‍ശനം അറിയുന്നില്ല. സ്പര്‍ശനം അറിയുന്നില്ല എങ്കില്‍ കുഷ്ടത്തിന്റെ ലക്ഷണം ആണെന്ന് അറിയാമായിരുന്നു. മാത്രമല്ല, വൃത്തിയും വെടിപ്പും ഒന്നും ഇല്ലാത്തിടത്താണ് കുഷ്ഠം ഉണ്ടാകുന്നത് എന്നും താന്‍ കേട്ടിട്ടുണ്ട്.

വീട്ടില്‍ പറഞ്ഞാല്‍ അവരും തന്നെ വെറുപ്പോടെ നോക്കിയാലോ എന്ന് ഭയന്നു. അതിനാല്‍ ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. വീട്ടില്‍ ഡോക്ടറുണ്ടായിട്ടും പുറത്ത് പോയി ചികിത്സ തേടി. ഒന്നര വര്‍ഷത്തോളം താന്‍ ആരുമറിയാതെ കുഷ്ടരോഗത്തിന് മരുന്ന് കഴിച്ചിരുന്നു. പിന്നീട് താന്‍ തന്റെ സുഹൃത്തായ ജോയിയോട് തനിക്ക് കുഷ്ടമാണെന്ന് പറഞ്ഞു.

പിന്നീട് വെറെ ഒരു ഡോക്്ടറിനെ കണ്ടപ്പോള്‍ ആ ഡോക്ടര്‍ എന്നെ പരിശോധിച്ചു, ആ ഭാഗത്ത് ഒരു സൂചി പോലുള്ള സാധനം കൊണ്ട് പതിയെ കുത്തി നോക്കി, മെല്ലെ വിടര്‍ത്തി. ഒരു മുള്ള് പോലുള്ള സാധനം പുറത്തെടുത്തു. എനിക്ക് കുഷ്ഠ രോഗമല്ലായിരുന്നുവെന്നും ഏതോ പ്രാണിയുടെ മുള്ള് കയറി ഇരുന്നതിനാലാണ് തനിക്ക് വേദന അറിയാതെ ഇരുന്നതെന്നും ഇന്നച്ചന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഒരാവിശ്യവുമില്ലാതെയാണ് കുഷ്ടത്തിന്‍രെ മരുന്ന് ഒന്നരവര്‍ഷത്തോളം താന്‍ കഴിച്ചതെന്നും അദ്ദേഹം പറയുന്നു.

 

Articles You May Like