സന്ധ്യാസമയം അടിപൊളിയാക്കിയ ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പര ഓർമ്മയില്ലേ, ഇതിലെ കുട്ടിത്താരങ്ങൾ ഇപ്പോൾ ദാ ഇവിടെയുണ്ട്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ഹലോ കുട്ടിച്ചാത്തൻ. സന്ധ്യയ്ക്ക് ആറരയാകുമ്പോൾ ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഈ പരമ്പരയ്ക്ക് കുട്ടികൾ അടക്കം നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന അഭിനനേതാക്കളായി മാറിയ ഷൈൻ നീഗം, അഭിരാമി സുരേഷ്, നവനീത് മാധവ് അടക്കമുള്ള താരങ്ങളുടെ ചെറുപ്പകാലത്ത് തകർത്താടിയ മിനിസ്ക്രീൻ പരമ്പരയായ ഹലോ കുട്ടിച്ചാത്തൻ കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടം ഒരുപോലെ നേടിയെടുത്തിരുന്നു്. കടുകുമണി വീര കുടു കുടു ചാത്ത എന്ന പരമ്പരയുടെ ടൈറ്റിൽ സോങ് ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ടെങ്കിലും പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരാൾ മാത്രം എവിടെയെന്ന് അറിയില്ല. സ്ക്രീനിൽ കുട്ടിച്ചാത്തനിലെ വർഷേ അവതരിപ്പിച്ച ശ്രദ്ധയെ കാണാതെ ആവുകയായിരുന്നു

എന്നാൽ ഇപ്പോൾ സിനിമയിലൂടെ തന്റെ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്ന ശ്രദ്ധയുടെ വിശേഷങ്ങൾ ആണ് ആളുകൾ ഏറ്റെടുക്കുന്നത്. എംബിബിഎസ് കാരിയായ ശ്രദ്ധ സ്ക്രീനിലേക്ക് തിരികെയെത്തുന്ന ചിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന സോഹൻ സീനു ലാൽ പ്രോജക്ട് ആയ ഡാൻസ് പാർട്ടിയാണ്. ലെന, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഡാൻസ് പാർട്ടിയിൽ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് ശ്രദ്ധ അവതരിപ്പിക്കുന്നത്. പണ്ട് സ്ക്രീനിൽ കണ്ട അതേ മുഖച്ഛായയോടെ തന്നെയാണ് ശ്രദ്ധ ഇപ്പോഴും ഉള്ളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് തന്നെയാണ് ശ്രധയേ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുവാനുള്ള കാരണവും. പുതിയ ചിത്രത്തിൻറെ പോസ്റ്ററുകൾ റിലീസ് ആയതോടെയാണ് ആളുകൾ ശ്രദ്ധയെ തിരിച്ചറിയാൻ തുടങ്ങിയത്.

കൂടാതെ അടുത്തിടെ മാളവിക കൃഷ്ണദാസിന്റെ വിവാഹത്തിനും ശ്രദ്ധ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിനിയായ ശ്രദ്ധ ഹലോ കുട്ടിച്ചാത്തൻ എത്തിയതിനു പുറമേ അമൃതാ ടെലിവിഷനിലെ സൂപ്പർ ഡാൻസർ ജൂനിയർ പ്രോഗ്രാമിൽ നൃത്തച്ചുവടുകളുമായി എത്തി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിലുപരിയായി കൈരളി പീപ്പിൾ ചാനലിലെ കൊച്ചു വർത്തമാനം എന്ന കുട്ടികളുടെ പ്രോഗ്രാമിൽ എത്തിയതും മികച്ച കുട്ടി ആങ്കറിനുള്ള പുരസ്കാരം നേടിയതും ശ്രദ്ധ തന്നെയായിരുന്നു. 14 വർഷം മുന്നേ സംപ്രേക്ഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ താരം ഇന്നും ആളുകൾക്ക് പ്രിയങ്കരി ആണെന്നത് വളരെയധികം കൗതുകം ഉണർത്തുന്ന കാര്യമാണ്. ഏതായാലും തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കി തീർത്ത സുന്ദരിക്കുട്ടികളോടുള്ള സ്നേഹം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയെ അറിയിക്കുകയാണ് പ്രേക്ഷകർ.