
“ഞാൻ വീണ്ടും അച്ഛനായി, മൂത്ത മകൾ ജനിച്ച് 14 വർഷങ്ങൾക്ക് ശേഷം കിട്ടിയ സ്വത്ത്, എല്ലാവർക്കും നന്ദി” സന്തോഷ വാർത്ത പങ്ക് വെച്ച് പക്രു
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിൽ സജീവമായ പക്രു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെച്ചുകൊണ്ട് എത്താറുണ്ട്. അത്ഭുതദ്വീപ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. അജയ് കുമാർ എന്നാണ് പക്രുവിന്റെ യഥാർത്ഥ പേര്. അത്ഭുതദ്വീപിലൂടെ പക്രുവിന് 2008 ൽ ഗിന്നസ് നേടുകയും ചെയ്തിരുന്നു. അതോടൊപ്പം അത്ഭുതദ്വീപിലെ അഭിനയത്തിന് പക്രുവിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും ലഭിച്ചിരുന്നു. കുറച്ച് മാസങ്ങൾ മുൻപ് പക്രു തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് വൈറലായിരുന്നു.

തനിക്കൊപ്പമുള്ള മകളുടെ ചെറുപ്പത്തിലെ ചിത്രം പങ്ക് വെച്ചുകൊണ്ട് അന്ന് അച്ഛനോളം എന്നും ഭാര്യയ്‌ക്കൊപ്പം മകളുടെ ഇപ്പോഴത്തെ ചിത്രം പങ്ക് വെച്ചുകൊണ്ട് ഇന്ന് അമ്മയോളം എന്നായിരുന്നു താരം നൽകിയ അടിക്കുറിപ്പ്. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വിശേഷം താൻ വീണ്ടും ഒരു അച്ഛനായെന്ന സന്തോഷമാണ്. മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം തനിക്ക് രണ്ടാമതും ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷം അറിയിച്ചിരിക്കുന്നത്.

അതോടൊപ്പം കുറിപ്പിൽ പറയുന്നത് ചേച്ചിയമ്മ ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടെന്നും എറണാകുളം അമൃത ആശുപത്രിയിലെ ഡോ: രാധാമണിക്കും സംഘത്തിനും നന്ദിയെന്നായിരുന്നു പക്രു കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച് പറഞ്ഞത്. എന്നാൽ 2009 ൽ ആയിരുന്നു പക്രു ആദ്യമായി അച്ഛനാകുന്നത്. ഇപ്പോൾ മൂത്തമകൾ മകൾ ദീപ്ത കീർത്തി ജനിച്ച് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. 2006 മാർച്ചിൽ ആയിരുന്നു ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം വിവാഹം കഴിച്ചിരുന്നത്.

ഇപ്പോൾ നിരവധി താരങ്ങളാണ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള പക്രു മകൾക്കൊപ്പം തന്റെ വിശേഷങ്ങൾ പങ്ക് വെച്ചുകൊണ്ട് എത്താറുണ്ട്. അച്ഛനെ പോലെ തന്നെ മകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ പക്രുവിനും കുടുംബത്തിനും ആശംസകളുടെ പെരുമഴക്കാലം ആണ്. വിവാഹ ശേഷം ഒരിക്കലും പക്രുവിനും ഭാര്യയ്ക്കും അച്ഛനും അമ്മയുമാകാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പലരും കളിയാക്കിയിരുന്നെന്നും അത് തന്നെ ഏറെ വിഷമിച്ചിരുന്നെന്നും താരം മുൻപൊരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.