ആദ്യ സിനിമയിൽ തന്നെ നായികയായി അരങ്ങേറ്റം, ആ സിനിമ സംവിധായകനൊപ്പം ഡേറ്റിങ്, ശേഷം 2017 ൽ വിവാഹം; ഇപ്പോഴിതാ വിവാഹ ജീവിതം അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തലുമായി ഗൗതമി, കാരണം കേട്ടോ?

സെക്കന്റ് ഷോ എന്ന ചിത്രം മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി പുതുമുഖങ്ങളെയായിരുന്നു. ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിങ്ങനെ തുടങ്ങി ഗൗതമി നായർ വരെ സെക്കന്റ് ഷോയിലൂടെ എത്തിയ താരങ്ങളാണ്. സെക്കന്റ് ഷോയ്ക്ക് ശേഷം ഒരുപിടി മികച്ച സിനിമകളിൽ നായികാ വേഷത്തിൽ ഗൗതമി എത്തിയിരുന്നു. എന്നാൽ ഗൗതമിയെ ഇപ്പോഴും പ്രേക്ഷകർ തിരിച്ചറിയുന്നത് ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ കാമുകിയായി എത്തിയ തമിഴ് പെണ്ണ് നഴ്സായിട്ടാണ്. ഗൗതമിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് കൂടിയായിരുന്നു ഡയമണ്ട് നെക്ലേസ്.

സെക്കന്റ് ഷോ സിനിമയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ഗൗതമിയെ വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചിതരായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. എന്നാൽ ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിത ആദ്യമായി ശ്രീനാഥുമായുള്ള വിവാഹം വേർപ്പിടുത്തിയതിനെ കുറിച്ചും അതിന് ശേഷമുള്ള തൻ്റെ ജീവിതത്തെ കുറിച്ചും ​ഗൗതമി മനസ്സ് തുറക്കുകയാണ്.

തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്ത് പോവുന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പിരിയാം എന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് ഗൗതമി പറയുന്നത്. ഞാൻ എന്നൊരാൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് നമ്മൾ തന്നെ വേണം ആളുകളെ അറിയിക്കാൻ. സിനിമയിൽ പല പുതുമുഖങ്ങളും വന്നു. എന്നാൽ ഞാൻ എന്നൊരു ആൾ അഭിനയിക്കാൻ തയ്യാറാണ് എന്ന് പലരും അറിയുന്നില്ല. അവർ എന്നോട് ചോദിച്ചത് ഇപ്പോഴും അഭിനയിക്കുന്നുണ്ടോ എന്നാണ്. ഞാൻ സംവിധാനം മാത്രമേ ചെയ്യുള്ളു എന്നാണ് പലരും കരുതിയിരിക്കുന്നത്. സ്വകാര്യജീവിതത്തിൽ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു.

ഞാനും ശ്രീനാഥും വേർപിരിഞ്ഞത് പലർക്കും അറിയില്ല. അതൊരു വാർത്ത ആവുന്നതിൽ താല്പര്യമില്ലാത്തത് കൊണ്ടാണ് അധികം ആരെയും അറിയിക്കാതിരുന്നത്. പലരും ശ്രീനാഥിനെ കുറിച്ച് ചോദിക്കുമ്പോൾ ഞാൻമറുപടി പറയാറുണ്ട്. 2012 മുതൽ പരിചയക്കാരായിരുന്നു, പിന്നീട് ഡേറ്റിങിലായിരുന്നു. ശേഷം 2017 ൽ വിവാഹിതരായി. അടിയോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും വളരെ ഹാപ്പിയാണ്. ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരുന്നില്ലെന്ന് കണ്ടപ്പോൾ പിരിയാൻ തീരുമാനിച്ചത്. ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചെന്നും പക്ഷെ സാധിക്കാത്തത് കൊണ്ട് പിരിഞ്ഞു എന്നും ഗൗതമി പറഞ്ഞു.