ഗീതാ ഗോവിന്ദത്തില്‍ ആസിഫ് അലി എത്തുന്നു, പ്രമോ പുറത്ത് വന്നു; ആകാംക്ഷയോടെ ആരാധകര്‍

നിരവധി സീരിയലുകള്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യുന്ന ചാനലാണ് ഏഷ്യാനൈറ്റ്. ഇപ്പോഴിതാ പുതിയ സീരിയലായി ഗീത ഗോവിന്ദം എഷ്യാനൈറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. നിരവധി സീരിയലുകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇഷ്ട താരമായി മാറിയ സാജന്‍ സൂര്യ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നാല്‍പ്പത്തിയാറു വയസുകാരനായ കോടീശ്വരനായ കഥാ പാത്രമായിട്ടാണ് താരം ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. അതേ സമയം സീരിയലില്‍ നായികയായി എത്തുന്നത് സീരിയല്‍ നടനായ നൂബിന്‍ ജോണിയുടെ ഭാര്യ ബിന്നിയാണ്.

ഇവര്‍ ഒരു മോഡലും ഡോക്ടറുമാണ്‌. സീരിയലില്‍ ബിന്നി ഇരുപത്തിമൂന്ന് കാരിയായ ഒരു നാടന്‍ പെണ്‍ കുട്ടിയായാണ് എത്തുന്നത്. പകയും, ചതിയും. പ്രണയവുമെല്ലാം ഈ സീരിയിലും പ്രധാന പ്രമേയമാണ്. സീരിയലിന്‍ര പ്രമോ കണ്ടിട്ട് ചതിയില്‍പ്പെട്ട ഒരു കുടുംബത്തിലെ മകനായ നായകന്‍ പിന്നീട് വലിയ ധനികനായി മാറുന്നതും താന്‍ കണ്ടെത്തുന്ന പ്രണയിനി തന്റെ അച്ചനെ ചതിച്ചവന്‍രെ മകളാണെന്ന് തിരിച്ചറിയുന്നതും പിന്നീടുള്ള സംഭവ മൂഹൂര്‍ത്തു മാണെന്നാണ് മനസിലാകുന്നത്. ബിന്നിയുടെ ആദ്യത്തെ സീരിയലാണ് ഇത്. ഗോവിന്ദ് ആയിട്ടെത്തുന്ന സാജന്‍ സൂര്യ ഒരു ബിസിനസ് മാന്റെ വേഷത്തിലാണ് എത്തുന്നത്.

അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ചേട്ടനാണ് ഇതില്‍ ഗോവിന്ദ്. ഒരു സാധാരണ കുടുംബത്തിലെ പെണ്‍ കുട്ടിയാണ് ഗീതാ ഞ്ജലി. സന്തോഷ് കീഴാറ്റൂര്‍, സന്തോഷ് കുറുപ്പ്, അമൃത, രേവതി , ശ്വേത, ഉമ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ സീരിയലില്‍ അണി നിരക്കുന്നുണ്ട്. ഫെബ്രുവരി 13 മുതലാണ് ഇത് സംപ്രേ ക്ഷണം ചെയ്ത് തുടങ്ങിയത്. അതേസമയം സീരിയല്‍ കുറെ മുന്‍വിധികളും പ്രേക്ഷകരുടെ ഭാഗത്തു നിന്നും പ്രമോ പുറത്തു വിട്ടപ്പോഴേ ഉണ്ടായിരുന്നു.

സന്തോഷ് കീഴാറ്റൂര്‍ എന്ന നടന്‍ വളരെ കാലത്തിന് ശേഷമാണ് വീണ്ടും മിനി സ്‌ക്രീനിലേയ്ക്ക് എത്തുന്നത് എന്ന സവിശേഷതയും ഈ സീരിയലിനുണ്ട്. നാടക നടനായ ഇദ്ദേഹം പിന്നീട് മിനി സ്‌ക്രീനിലും അവിടുന്ന് ബിഗ് സ്‌ക്രീനിലേയ്ക്കും എത്തിയിരുന്നു. തൂവല്‍ സ്പര്‍ശം എന്ന സീരിയലിന് പകരമായിട്ടാണ് ഗീതാ ഗോവിന്ദം എത്തുന്നത്. ആ സീരിയല്‍ നിര്‍ത്തിയതിനും പല പ്രേക്ഷകരും രോക്ഷം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാതാ സീരിയല്‍ പ്രമോയില്‍ ആസിഫ് അലിനെ കാണിക്കുന്നുണ്ട്. താരവും ഗീതാ ഗോവിന്ദത്തില്‍ എത്തുന്നവെന്ന വാര്‍ത്ത പ്രേക്ഷകരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. പ്രമോഷന് വേണ്ടിയാണ് ആസിഫ് അലി എത്തുന്നത്. ഗസ്റ്റ് റോളിലാണ് ആസിഫ് അലി എത്തുന്നതെന്ന് പ്രമോ വീഡിയോയില്‍ നിന്ന് മനസിലാകും. എന്തായാലും പ്രേക്ഷകരും ത്രില്ലിലാണ്, സീരിയലിന്റെ ആദ്യ പ്രമോഷന്‍ വീഡിയോയാണിത്. എന്തായാലും ആസിഫ് അലി എത്തുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നും പ്രേക്ഷകര്‍ പറയുന്നു.സാജന്‍ സൂര്യയും തന്റെ അക്കൗണ്ടില്‍ ആസിഫ് അലി എത്തുന്ന പ്രമോ പങ്കു വച്ചിട്ടുണ്ട്. ആരാധകര്‍ വീഡിയോ എറ്റെടുത്തിരിക്കുകയാണ്. ആസിഫിനെ കാണാന്‍ കട്ട വെയിറ്റിങ്ങാണെന്ന് ചില ആരാധകര്‍ കമന്റു ചെയ്യുന്നു.