ആ തള്ള ഇഷ്ടമില്ലാതെ വായില്‍ കുത്തിക്കയറ്റുന്നു, അത് കണ്ട് അമ്മ ഒരുപാട് വിഷമിച്ചു; പാര്‍വ്വതി ജഗതി ശ്രീകുമാര്‍

ജഗതി ശ്രീകുമാര്‍ എന്ന നടനെ പറ്റി മലയാളികളോട് എടുത്ത് പറയേണ്ടതില്ല. ക്യാരകടര്‍ റോളുകളിലും കോമഡി റോളുകളിലുമെല്ലാം മികച്ച അഭിനയം കാഴ്ച്ച വച്ച മലയാള സിനിമയിലെ അതുല്യ പ്രതിഭയാണ് അദ്ദേഹം. എന്ത് കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തന്റെ കരിയറിലൂടെ അദ്ദേഹം തെളിയിച്ചു. പിന്നീട് 2012 ല്‍ മലപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ താരത്തിന് വലിയ പരിക്കുകളുണ്ടാവുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തി ച്ചെങ്കിലും അദ്ദേഹം പിന്നീട് പഴയ പോലെ ആയില്ല. ഇന്നും മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ സ്ഥാനം മറ്റാര്‍ക്കും നികത്താനായിട്ടില്ല. ഇപ്പോല്‍ അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേള എടുത്തിട്ട് കുറെ വര്‍ഷങ്ങല്‍ ആയിരുന്നു.

അതിനിടെ സിബിഐ സീരിസിന്റെ അഞ്ചാമത്തെ സിനിമയില്‍ ചെറിയതും ശ്രദ്ധേയമായതുമായ വേഷത്തില്‍ ജഗതിയെ കണ്ടപ്പോള്‍ കാഴ്ച്ചക്കാരുടെ കണ്ണുകളും മനസും ഒരുപോലെ നിറഞ്ഞു. ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും. അദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോള്‍ എല്ലാത്തിനും കൂടെ ഉള്ളത്. അവരുടെ ശരിയായ പരിചരണം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നില പുരോഗമിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ജഗതിയുടെ മകളായ പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ പറ്റി തുറന്നു പറയുകയാണ്.

സീ മലയാളം ന്യൂസിനോടാണ് താര പുത്രി പ്രതികരിക്കുന്നത്. പപ്പയോടൊപ്പമുള്ള ഫോട്ടോ ഞാനിട്ടാല്‍ പറയും കമന്റിനും ലൈക്കിനും വേണ്ടി കാട്ടിക്കൂട്ടുന്നതാണെന്ന്. അതിന്റെ ആവിശ്യമില്ല. എന്റെ പപ്പ ഒരു കലാ കാരനാണ്. പബ്ലിക്കിന് പപ്പയുടെ കാര്യങ്ങളറിയാന്‍ താല്‍പ്പര്യമുണ്ട്. കാരണം എന്റെ പപ്പയെ ഇത്രയധികം വളര്‍ത്തിയത് പബ്ലിക്കാണ്. പപ്പയുടെ അക്കൗണ്ട് ഞാനാണ് ഹാന്‍ഡില്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും പപ്പയെ ഇപ്പോഴും ഇഷ്ടമാണ്. അത് കൊണ്ട് തന്നെയാണ് പപ്പയുടെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കു വയ്ക്കുന്നത്. എന്റെ അക്കൗണ്ടിലും ഒഫീഷ്യല്‍ അക്കൗണ്ടിലും പപ്പയെ പറ്റിയുള്ള കാര്യങ്ങള്‍ ഞാന്‍ പറയാറുണ്ട്. അത് അറിയാനായി ഇരിക്കുന്നവര്‍ ധാരാളമുണ്ട്, നെഗറ്റീവ് കമന്റുകള്‍ എന്നെ വേദനിപ്പിക്കില്ല.

പക്ഷേ അമ്മയെ അങ്ങനെയല്ല. ഒരിക്കല്‍ ഒരു ഓണത്തിന് പപ്പയ്ക്ക് അമ്മ ചോറുരുള വാരി കൊടുക്കുന്നതിന്റെ വീഡിയോ പങ്ക് വച്ചിരുന്നു. അതിന് താഴെ വന്ന കമന്റ് ആ തള്ളയ്ക്ക് ഇഷ്ടമില്ലാതെ വായില്‍കുത്തിക്കേറ്റുന്നു എന്നായിരുന്നു. ഇവര്‍ക്കെന്ത് അവകാശമുണ്ട് ഇങ്ങനെ പറയാന്‍’ എന്റെ അമമ ആദ്യാമായിട്ടല്ല അച്ചന് വാരി ക്കൊടുക്കുന്നത്. അദ്ദഹം ആരോഗ്യവാനായി ഇരുന്നപ്പോഴും അമ്മ അച്ചന് വാരിക്കൊടുത്തിട്ടുണ്ട്. അച്ചന്‍ തിരിച്ചും. ഞങ്ങളുടെ വീട്ടില്‍ മീന്‍ കറി വച്ചാല്‍ ചട്ടിയില്‍ ചോറിട്ട് അമ്മ ഞങ്ങള്‍ക്കെല്ലാം വാരി തരാറുണ്ട്. അത് സ്‌നേഹമാണ്. മിക്കവരും നല്ല കമന്‍ഖറുകളായിരിക്കും ഇടുന്നത്. ചിലര്‍ മാത്രമാണ് ഇത്തരം ചൊറിയുന്ന കമന്റുകള്‍ ഇടുന്നത്. നെഗറ്റീവ് കമന്റുകള്‍ കണ്ട് എന്റെ അമ്മ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. അച്ചനെ അമ്മയും ഞങ്ങളുമൊക്കെ കൊച്ചു കുട്ടിയെ പോലെയാണ് നോക്കുന്നതെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ക്കുന്നു.