ഗായിക പ്രസീതയെ പെണ്ണ് ചോദിച്ചപ്പോൾ അനിയൻ പറഞ്ഞത്, പ്രണയം തോന്നിയത് മനോജിന്റെ ആ സ്വഭാവം കണ്ട്

നടൻ പാട്ടുകൾ പാടി സ്റ്റേജ് പരിപാടികളിൽ എല്ലാം തന്നെ സജീവമായ നടിയാണ് പ്രസീത ചാലക്കുടി. കേരളവര്‍മ്മ കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞതിന് ശേഷമായിരുന്നു പ്രസീത ഫോക്ക് ലോറിലേക്ക് എത്തിയത്. എന്നാൽ കുട്ടിക്കാലം മുതലേ നന്നായി പാട്ട് പാടുന്ന പ്രസീതയുടെ ആഗ്രഹം സിനിമയിൽ പാടണമെന്നായിരുന്നു. ആ സമയം പ്രസീതയുടെ ഗുരുക്കന്മാരെല്ലാം പറഞ്ഞത് പ്രസീതയുടേത് നാടന്‍പാട്ടിന് അനുയോജ്യമായ ശബ്ദമാണ് എന്നാണ്. പ്രസീത ജനനയന ടീമില്‍ പ്രവർത്തിക്കുമ്പോൾ ആയിരുന്നു മനോജുമായി സൗഹൃദത്തിലാവുന്നത്.

പിന്നീട് കൂടുതൽ അറിഞ്ഞതിന് ശേഷം പ്രസീതയും മനോജും പ്രണയത്തിലാവുകയായിരുന്നു. തനിക്ക് മനോജിനെ ഇഷ്ടപ്പെടാനുള്ള കാരണം ആളുകളോട് ഇടപെടുന്ന രീതി ആയിരുന്നു എന്നാണ് പ്രസീത പറഞ്ഞത്. എപ്പോഴാണെങ്കിലും ഒരു കാര്യം പറ്റില്ലെന്ന് പറഞ്ഞാൽ ആ തീരുമാനം മാറ്റാതെ അത്രയും ബോള്ഡായി നിൽക്കുന്ന ആളാണ് മനോജ് എന്നും പ്രസീത പറഞ്ഞു. പ്രസീതയോട് മനോജ് പറഞ്ഞത് തനിക്ക് ബോൾഡായ പെൺകുട്ടികളെയാണ് ഇഷ്ടമെന്നാണ്. അതോടൊപ്പം ഇവരുടെ ഗ്രൂപ്പിലെ ഒൻപത് പെൺകുട്ടികൾക്കും മനോജിനെ വലിയ കാര്യം ആണെന്നും പ്രസീത പറഞ്ഞു.

അതേസമയം മനോജുമായി കല്യാണം കഴിഞ്ഞപ്പോൾ തറവാട്ടിൽ ആയിരുന്നു താമസിച്ചിരുന്നതെന്നും പിന്നീട് വീടും സ്ഥലവുമൊക്കെ മേടിച്ചിരുന്നെനും പ്രസീത പറഞ്ഞു. വിവാഹത്തിന്റെ സമയം മനോജ് കുറച്ച് വർഷങ്ങൾ ഗള്‍ഫിലായിരുന്നു എന്നും പ്രസീത പറഞ്ഞു. ഒരിക്കൽ ഒരു പരിപാടിക്ക് താനും മനോജും പോയപ്പോൾ തന്റെ സഹോദരൻ ആണെന്ന് കരുതി മനോജിനോട് തന്നെ പെണ്ണ് ചോദിച്ചെന്നും പ്രസീത പറഞ്ഞു. എന്നാൽ ഇപ്പോൾ താൻ ആഗ്രഹിച്ച പോലൊരു കുടുംബത്തിലാണ് എത്തിയതെന്നും പ്രസീത പറഞ്ഞു. താൻ പരിപാടി കഴിഞ്ഞ് വരുമ്പോൾ തന്റെ ശബ്‌ദത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ‘അമ്മ അപ്പോൾ തന്നെ മഞ്ഞൾ പരിക്ക് അരച്ച് തരുമെന്നും പറഞ്ഞു.

അത്രയും നല്ല രീതിയിലാണ് ആ വീട്ടിൽ തന്നെ നോക്കുന്നതെന്നും പ്രസീത വ്യക്തമാക്കി. അതേസമയം എന്നെങ്കിലും തറവാട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരുമെന്ന് ഉള്ളതിനാൽ താൻ വേറെ പുതിയ വീട് ഉണ്ടാക്കിയെന്നും പ്രസീത പറഞ്ഞു. വ്യവഹാത്തിന്റെ സമയത്ത് മനുവേട്ടന്റെ വീട് കാണാൻ തന്റെ വീട്ടുകാർ പോയപ്പോൾ മനുവേട്ടന്റെ വീട് ചെറിയതായതിനാൽ തന്റെ അനിയന് വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു എന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ അനിയന് കൂടുതൽ ബഹുമാനം മനുവേട്ടനോട് ആണെന്നും പ്രസീത പറഞ്ഞു.