ആദ്യ വിവാഹ ബന്ധം തകര്‍ന്നപ്പോള്‍ കേസ് നടത്താനായി അമ്മയുടെ കഴുത്തില്‍ കിടന്ന മാല വിറ്റാണ് താന്‍ പണം കണ്ടെത്തിയത്; തുറന്നു പറച്ചിലുമായി നടി മഞ്ചു പിള്ള

നാടകത്തിലൂടെ സിനിമയിലെത്തിയ താരമായിരുന്നു മഞ്ചു പിള്ള. സിനിമയ്ക്കു പുറമേ സീരിയലിലും സജീവമായിരുന്നു ഇവര്‍. നാലു പെണ്ണുങ്ങള്‍ എന്ന നാടകത്തിലാണ് താരം ആദ്യം അഭിനയിച്ചത്. ഗോളാന്തര വര്‍ത്തയായിരുന്നു താരത്തിന്‍രെ ആദ്യ ചലച്ചിത്രം. കൂടാതെ സത്യവും മിഥ്യയും, ദേവാഞ്ജലി, സേതുവിന്റെ കഥകള്‍ എന്നിങ്ങനെ പല സീരിയലുകളും താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ തന്നെ സജീവമായി നില്‍ക്കുകയാണ് മഞ്ചു പിള്ള. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. നല്ല ശക്തായ കഥാ പാത്രങ്ങളും അവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടാന്‍ മഞ്ചു പിള്ള എന്ന അഭിനേത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇരുത്തം വന്ന നടിയായി മഞ്ചു മാറിക്കഴിഞ്ഞു എന്നു വേണം പറയാന്‍. ഇപ്പോഴിതാ മഞ്ചു പിള്ള തന്‍രെ ആദ്യ വിവാഹത്തെ പറ്റിയും അതിന്‍രെ ബുദ്ധിമുട്ടുകളെ പറ്റിയും തുറന്നു പറയുകയാണ്. സീരിയല്‍ നടനായ മകുന്ദന്‍ മോനാനായിരുന്നു ആയിരുന്നു താരത്തിന്‍രെ ആദ്യത്തെ ഭര്‍ത്താവ്. മുകുന്ദനും മഞ്ചു പിള്ളയും ആദ്യം സീരിയിലില്‍ ഒന്നിച്ചഭിനിച്ച പരിചയമാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ അധികം താമസിക്കാതെ ഇരുവരും വേര്‍ പിരിയുകയുമായിരുന്നു. പിന്നീട് രണ്ട് പേരും വെറെ വിവാഹം കഴിച്ചു. മുകുന്ദന്‍ മോനോന്‍ ഇപ്പോഴും സീരിയലുകളില്‍ വളരെ സജീവമാണ്. മഞ്ചു പിള്ളയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം വെറെ വിവാഹം കഴിച്ച ഇദ്ദേഹത്തിന് രണ്ടാമത്തെ ബന്ധത്തില്‍ രണ്ട് മക്കളമുണ്ട്. മഞ്ചു പിള്ളയും ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഛായാ ഗ്രാഹകനായ സുജിത് വാസുദവനെയാണ് രണ്ടാമത് വിവാഹം കഴിക്കുന്നത്.

രണ്ടാം വിവാഹത്തില്‍ താരത്തിന് ഒരു മകളുമുണ്ട്. ഏക മകള്‍ ലണ്ടനില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ്. ഇപ്പോഴിതാ താരം മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹത്തെ ബന്ധത്തെ പറ്റി പറയുന്നു. ഡിവോഴ്‌സിന്റെ സമയത്ത് കേസ് നടത്താന്‍ തന്‍രെ കൈയ്യില്‍ പൈസ ഇല്ലായിരുന്നു. അന്ന് തന്റെ അമ്മയുടെ കഴുത്തില്‍ കിടന്ന ഒരു മാല ഉണ്ടായിരുന്നു. അതു താന്‍ ഊരി വാങ്ങി. ആ മാല വിറ്റാണ് പിന്നീട് താന്‍ കേസ് നടത്തിയത്.

അന്നു തനിക്ക് വലിയ വിഷമം ഉണ്ടായെങ്കിലും പിന്നീട് അമ്മ ആഗ്രഹിച്ചതെല്ലാം നേടി കൊടുക്കാന്‍ എനിക്കു പറ്റി. അമ്മയ്ക്കു ആഗ്രഹമുള്ള മാസകളെല്ലാ ഞാന്‍ വാങ്ങി നല്‍കി. പവിഴത്തിന്‍രെ മാലയിട്ടാല്‍ കൊള്ളാമെന്നുണ്ട് എന്നു അമ്മ എന്നോടു ഒരിക്കല്‍ പറഞ്ഞിരുന്നു. പവിഴത്തിന്റെ മാല മാത്രമല്ല വെറെ പല മാലകലും അമ്മയ്ക്കു ഞാന്‍ വാങ്ങി നല്‍കി. അമ്മ ആഗ്രഹിച്ചതെല്ലാം എനിക്ക് വാങ്ങി നല്‍കാന്‍ പിന്നീട് പറ്റി. വളരെ തിരക്കുള്ള നടിയായി മഞ്ചു പിള്ള ഇപ്പോള്‍ മാറി കഴിഞ്ഞു. ആദ്യ സിനിമകളില്‍ കോമഡി കഥാ പാത്രങ്ങളായിരുന്നു മഞ്ചു കൈകാര്യം ചെയ്‌തെങ്കില്‍ ഇന്ന് വളരെ നല്ല ആഴത്തിലുള്ള ക്യാരക്ടര്‍ റോളുകളാണ് താരത്തെ തേടി വരുന്നത്.