
ഓർമ്മകൾ ഇല്ലാതാവുന്നു, പഠിച്ച കാര്യങ്ങളും നൃത്തവും ഓര്‍മ്മയില്ല, ഡയലോഗുകള്‍ പോലും മറന്നു; രണ്ട് വർഷമായി തന്നെ ബാധിച്ച രോഗത്തെ കുറിച്ച് ഭാനുപ്രിയ
തെന്നിന്ത്യന്‍ സിനിമകളിൽ അനേകം കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ ഭാനുപ്രിയ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ താരം കൂടിയാണ്. തനിക്ക് കിട്ടുന്ന വേഷങ്ങൾ ക്യാമറയുടെ മുന്നില്‍ അതി മനോഹരമായി അഭിനയിക്കുന്ന താരത്തിന് നടിക്കു ആ കാലത്ത് ബോളിവുഡ് നടി ശ്രീദേവിയെപ്പോലെ സിനിമലോകം ഭരിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അഭിനയ ലോകത്ത് നിന്നും സ്വയം മാറി നിന്ന ഭാനു പ്രിയയെ ആരാധകര്‍ മറന്നു പോയിരുന്നു. മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയ എന്ന നടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.

വിവാഹശേഷം സ്‌ക്രീനിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് നൃത്ത വേദികളിലും കലാരംഗത്തും സജീവമായിരുന്നു. ഭര്‍ത്താവ് 2018ല്‍ ഹൃദയാഘാതം മൂലം മരണമടയുകയും ഇവർക്ക് ഒരു മകളുമുണ്ട്. മകള്‍ അഭിനയയ്ക്ക് വേണ്ടിയാണ് തൻ്റെ ജീവിതമെന്നും ഭാനുപ്രിയ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. മകൾ ഇപ്പോള്‍ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയാണ്. ചെന്നൈയില്‍ തന്‍റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താൻ ഇപ്പോൾ താമസിക്കുന്നത് എന്നും ഭാനുപ്രിയ പറഞ്ഞു. ഇപ്പോഴിതാ തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

തെലുങ്ക് യുട്യൂബ് ചാനലായ ‘തെലുങ്ക് വണ്ണിന്’ നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഈയിടെയായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം ഓരോന്ന് ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ട്. പഠിച്ച ചില കാര്യങ്ങളും താൻ മറന്നു. നൃത്തത്തോടുള്ള താല്‍പര്യവും ഇതിനെ തുടർന്ന് കുറഞ്ഞു. വീട്ടില്‍ പോലും നൃത്തം പരിശീലിക്കാറില്ലെന്നും ഭാനുപ്രിയ പറഞ്ഞു. രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടാറുണ്ട്.

അടുത്തിടെ സിനിമാ ലൊക്കേഷനില്‍ വെച്ച് ഡയലോഗുകള്‍ മറന്നു പോയിട്ടുണ്ടെന്നും ഓര്‍ത്തിരിക്കേണ്ട പലതും താൻ മറക്കുകയാണ് എന്നും ഭാനുപ്രിയ പറഞ്ഞു. എന്നാൽ തനിക്ക് വിഷാദമോ, മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ചിലപ്പോള്‍ ആരോഗ്യാവസ്ഥയായിരിക്കാം ഇതിന് കാരണം എന്നും ഭാനുപ്രിയ പറയുന്നു. എന്തായാലും താൻ അസുഖത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും നടി പറയുന്നു. തന്നെ കുറിച്ച് പറഞ്ഞ ഗോസിപ്പുകൾ കുറിച്ചും ഭാനുപ്രിയ പ്രതികരിച്ചു. താനും ഭർത്താവും വിവാഹമോചിതരാണ് എന്ന തരത്തിൽ വാർത്തകൾ അദ്ദേഹത്തിന്‍റെ മരണശേഷം വന്നു. അത് തെറ്റാണെന്നും ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭാനുപ്രിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും ഇനിയും സ്‌ക്രീനിലൂടെ കാണാൻ കഴിയട്ടെ എന്നും ആരാധകർ പറയുന്നു.