ഒടുവിൽ റീൽ കപ്പിൾസ് റിയൽ കപ്പിൾസ് ആവുന്നു…. “സീരിയലിലൂടെ ആയിരുന്നില്ല ഞങ്ങളുടെ പ്രണയം” പ്രണയകഥ പങ്കുവച്ച് എന്നും സമ്മതം താരങ്ങള്‍ അശ്വതിയും രാഹുലും

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്നും സമ്മതം പരമ്പരയിലെ നായികയും നായകനും ജീവിതത്തിലും ഒന്നിക്കുകയാണ് എന്ന സന്തോഷം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും അറിയിച്ചത്. രാഹുലും നായിക അശ്വതിയും പ്രണയത്തിലാണോ എന്ന് ഏറെ കാലമായി പ്രേക്ഷകർ ചോദിച്ചിരുന്നു. പ്രേക്ഷകരുടെ ചോദ്യത്തിന് എല്ലാമുള്ള ഉത്തരമായി ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. പലരും വിചാരിച്ചത് പരമ്പരയിലൂടെ പ്രണയത്തിൽ ആയവർ എന്നാണ്. എന്നാൽ അങ്ങനെ അല്ല. നേരത്തെ തന്നെ ഇരുവരും പ്രണയത്തിലായിരുന്നെന്നും പിന്നീടാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതിയും രാഹുലും.

കൊച്ചിയിൽ ഒരു കോഴ്‌സ് ചെയ്യാൻ വന്നപ്പോഴാണ് അശ്വതിയെ പരിചയപ്പെടുന്നത്. ആ സമയത്ത് രാഹുല്‍ തമിഴ് സിനിമയിലും പരമ്പരകളിലും എല്ലാം ഓഡിഷനുകള്‍ ചെയ്യുന്നുണ്ടായിരുന്നു. അതിലൊന്നും അവസരം കിട്ടാതായപ്പോൾ ബാംഗ്ലൂരിലേക്ക് ജോലി തേടി പോവുകയായിരുന്നു. ആ സമയത്താണ് തമിഴ് സീരിയലിൽ നിന്ന് അവസരം തേടി എടുത്തുന്നത്. എന്നും സമ്മതം എന്ന പരമ്പരയിലെ അവസരവും പ്രതീക്ഷിക്കാത്ത സമയത്താണ് തന്നെ തേടിയും എത്തിയത് എന്ന് അശ്വതി പറയുന്നു. ഓഡിഷന് പങ്കെടുക്കാന്‍ പോയപ്പോൾ വലിയ ടെന്‍ഷനുണ്ടായിരുന്നില്ല. രാഹുലാണ് തന്നെ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിക്കാറുള്ളത് എന്നും അശ്വതി പറയുന്നു.

സെലക്ടായ കാര്യം നിര്‍മ്മാതാവ് ജയകൃഷ്ണന്‍ സാറും ഭാര്യ ബിനി ചേച്ചിയുമാണ് വിളിച്ചു പറഞ്ഞത്. ഒപ്പം തന്നെ ഇന്‍സ്റ്റഗ്രാമില്‍ അശ്വതി കൂടെ ഉള്ള പയ്യനാണ് നായകന്‍ എന്നുമാണ് പറഞ്ഞത്. അത് പറഞ്ഞപ്പോൾ ആദ്യം രാഹുലും വിശ്വസിച്ചിരുന്നില്ല. ഞങ്ങൾ റീലിസ് ചെയ്താണ് ശ്രദ്ധിക്കപ്പെട്ടത്. റീലിസ് കപ്പിൾസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഞങ്ങൾ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പലരും മോശം കമെന്റുമായി എത്തിയിരുന്നു. എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ കേറി അഭിപ്രായം പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും രാഹുൽ പറയുന്നുണ്ട്.

പരമ്പരയിൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി തന്നെയാണ് വേഷമിടുന്നത്. എന്നാൽ അതിൽ രാഹുൽ മരിക്കുന്ന സീൻ ഉണ്ടായിരുന്നു. അത് അഭിനയിക്കുമ്പോൾ രാഹുലിനെ നോക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്തും രാഹുൽ തന്നെയാണ് തനിക്ക് ശക്തി തന്നതെന്നും അശ്വതി പറയുന്നു. ആ എപ്പിസോഡ് നടക്കുമ്പോഴാണ് വീട്ടിൽ ഞങ്ങളുടെ വിവാഹ നിശ്ചയമ തീരുമാനിക്കുന്നത് എന്നും അശ്വതി പറഞ്ഞു. റീൽ കപ്പിൾസ് റിയൽ ലൈഫിൽ ഒന്നിക്കാൻ പോവുന്ന സന്തോഷത്തിലാണ് ഇരുവരും ഇപ്പോൾ.