ഭര്‍ത്താവ് വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയ്ക്ക്‌ ഐ ലവ് യു മെസെജ് അയക്കുന്നത് എന്ത് കണ്ടിട്ടാണ്; മെസെജ് അയച്ചവര്‍ക്കെതിരെ പ്രതികരിച്ച് എലിസബത്ത്

ബാല എന്ന നടന്‍ മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസമാണ് ബാല കരല്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്. എല്ലാ ആരാധകരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ബാല തമിഴ്‌ നടനാണെങ്കിലും മലയാള സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടി എടുത്തു. അമൃതയും ബാലയും തമ്മിലുള്ള വിവാഹവും വിവാഹ മോചനവുമൊക്കെ മലയാളികള്‍ അറിഞ്ഞതാണ്. പിന്നീട് വളെര വര്‍ഷങ്ങള്‍ക്ക് ശേഷം ബാല വിവാഹിതനായി. ഡോക്ടറായ എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. ബാലയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ എലിസബത്തിനെയും എല്ലാവര്‍ക്കും പരിചയമാണ്. എലിസബത്ത് പങ്കു വയ്ക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ആരാധകര്‍ ഏറെറടുക്കാറുണ്ട്. ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥക്കണമെന്നും അദ്ദേഹം തിരിച്ചുവരുമെന്നും ഒക്കെ സോഷ്യല്‍ മീഡിയ കുറി്പ്പിലൂടെ എലിസബത്ത് അറിയിച്ചിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ എലിസബത്തിന് ചില ഞരമ്പുരോഗികള്‍ അയച്ച മെസെജിനെ പററി സ്‌ക്രീന്‍ ഷോട്ടും കുറിപ്പും സഹിതം പ്രതികരണവുമായി എലിസബത്ത് രംഗത്തെ ത്തിയിരിക്കുകയാണ്. ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയാല്‍ ഇങ്ങനെയാണോ ആളുകള്‍ പെരുമാറുക. ഈ സ്‌ക്രീന്‍ ഷോട്ട് ഇടാന്‍ കാരണം ഇയാളുടെ ട്രോള്‍ ഗ്രൂപ്പില്‍ പണ്ട് ഞാന്‍ ഒരു 5 ദിവസം ഗ്രൂപ്പ് അഡ്മിന്‍ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ ഗ്രൂപ്പ് എന്നു പറഞ്ഞാല്‍ ട്രോള്‍ റിപ്പബ്ലിക് ഇടാന്‍ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിന്‍ ആയി നിക്ക്, ഇഷ്ടപ്പെടില്ലെകില്‍ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പില്‍ കയറിയതാണ്. അവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടാര്‍ന്നു അതില്‍ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു.

അന്ന് പേഴ്‌സണലായി. ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തു ഈ പറയുന്ന ആള്‍ക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോള്‍ പുള്ളിക്ക് അറിയില്ല എന്നും, അതില്‍ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാന്‍ അപ്പോള്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്നും ഇവരുടെ അഡ്മിന്‍സ് ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റ് അടിച്ചു. വീണ്ടും ഇതു പോലെ ഇടക്ക് കോള്‍ ചെയ്യാനും അത് പോലെ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു. റിപ്ലൈ ഇല്ല എന്നു കണ്ടപ്പോള്‍ എന്റെ ജാഡ കാരണം ആണ് ഞാന്‍ ഇപ്പോള്‍ കടന്നു പോകുന്ന സിറ്റുവേഷന്‍ അനുഭവിക്കുനെ എന്ന്. എന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാന്‍ ആഗ്രഹിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് അറിയാം.

നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം നേരത്തെ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ. അതുപോലെ ഒരാള്‍ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ് എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തില്‍ 2 പേരാണ് ഇതു പോലെ പറഞ്ഞത്.

ഒരാള്‍ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ ഇങ്ങനെ ക്കെ അവസ്ഥയില്‍ ഇരിക്കുമ്പോള്‍ എങ്ങനെ പറയാന്‍ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാല്‍ പിന്നെ ഈസിയാണ് അല്ലെ കാര്യങ്ങള്‍. ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാല്‍ ഉപയോഗിക്കാന്‍ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവര്‍ക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടന്‍ ഓക്കേ ആണ്. എല്ലാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി എന്നുമായിരുന്നു എലിസബത്ത് കുറിപ്പില്‍ വ്യക്തമാക്കിയത്‌.

Articles You May Like