ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ എനിക്ക് ഒരു മേജര്‍ സര്‍ജറിയുണ്ട്; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ഒരു ഡോക്ടറെ വിവാഹം കഴിക്കണമെന്ന് എലിസബത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; നടന്‍ ബാല

ഒരുമാസത്തിന് മുന്‍പാണ് നടന്‍ ബാലയെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ഒട്ടെറെ പേര്‍ ബാലയെ കാണാനായി ആശുപത്രിയില്‍ എത്തിയിരുന്നു. ആരാ ധകരെല്ലാം തന്നെ ബാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ബാല ചേട്ടന്‍ ഓക്കെയാണെന്നും നിങ്ങല്‍ പ്രാര്‍ത്ഥിച്ചാല്‍ മതി യെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ടിനി ടോം ബാലയ്ക്ക് പ്ലാസ്മ തെറാപ്പി ചെയ്തതിനെ പറ്റി പറഞ്ഞി രുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ബാലയ്ക്ക് ഒരു പക്ഷേ വേണ്ടി വന്നെക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ായിരുന്നു. അമൃത ആശുപത്രിയിലാണ് ബാലയെ അഡ്മിറ്റാക്കിയത്. ഇപ്പോഴിതാ ആശുപത്രിയില്‍ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. അസുഖ ബാധിതനായി ആശുപത്രിയിലായതിന് ശേഷം ആദ്യത്തെ വീഡിയോയാണ് ബാല ഇപ്പോള്‍ പുറത്ത് വിട്ടത്. ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ് ബാല.

അടുത്ത ദിവസം ബാല ഒരു മേജര്‍ സര്‍ജറിക്ക് വിധേയനാവുകയാണ്. അക്കാര്യവും താരം വെളിപ്പെടുത്തി. ബാലയുടെ എല്ലാ വീഡിയോയിലെയും പോലെ തന്നെ എല്ലാവര്‍ക്കും നമസ് കാരം പറഞ്ഞാണ് ബാല വീഡിയോ തുടങ്ങുന്നത്. ഞാന്‍ ആശുപത്രിയില്‍ വന്നിട്ട് ഇപ്പോള്‍ ഒരു മാസമായെന്നും ഭാര്യ എലിസബത്ത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ എത്തിയതെന്നും എല്ലാവരോടും പ്രാര്‍ത്ഥനകള്‍ കൊണ്ടാണ് ജീവിതത്തി ലേയ്ക്ക് തിരിച്ചെത്തിയതെന്നും താരം വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പ റേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. ജീവിക്കാനുള്ള സാധ്യത ആണ് കൂടുതല്‍. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുകയാണ്.

ഇപ്പോള്‍ നെഗറ്റീവായ കാര്യങ്ങള്‍ ചിന്തിക്കുന്നില്ല. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. പിന്നീട് എലിസബത്താണ് വിശേഷ ദിവസത്തെക്കുറിച്ച് പറഞ്ഞത്. ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷിക മാണ്. കഴിഞ്ഞ വര്‍ഷം ആദ്യ വിവാഹ വാര്‍ഷികത്തിന് ഞങ്ങള്‍ ഒരുമിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹ വാര്‍ഷികം ആഘോ ഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കും എന്ന് എലിസബത്ത് പറഞ്ഞു.

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനിക്കു ന്നതും മരക്കുന്നതുമാക്കെ എന്തായാലും ദൈവത്തിന്റെ തീരുമാനമാണ്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും ചേട്ടന് വേണ്ടി പ്രാര്‍ഥിക്കണമെന്ന്,’ എലി സബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് സുദിനം ആഘോഷിച്ചു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എലിസ ബത്തിനോട് ഞാന്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണമെന്നും ഒരിക്കലും ആക്ടറെ വിവാഹം കഴിക്കരു തെന്നും പറഞ്ഞിട്ടുണ്ടെന്നും ബാല വ്യക്തമാക്കി. ഒപ്പം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും ബാല വീഡിയോയില്‍ പറഞ്ഞു.

Articles You May Like