ഇത്രയും ചെറിയ പ്രായത്തില്‍ അഭിമാന നേട്ടം സ്വന്തമാക്കി മേഘ്ന വിന്‍സെന്‍ര്്, തന്റെ സന്തോഷത്തിന് അതിരില്ലെന്ന് കണ്ണു നിറഞ്ഞ് പറഞ്ഞ് താരം; മിടുക്കിയാണെന്ന് ആരാധകര്‍

മേഘ്ന വിന്‍സെന്‍ര് എന്ന നടിയെ പറ്റി മിനി സ്‌ക്രീന്‍ പ്രേക്ഷകരോട് പ്രേത്യകമായി പറയേണ്ടതില്ല. ചന്ദന മഴ എന്ന ഒറ്റ സീരിയല്‍ മതി മേഘ്‌നയെ പറ്റി ഓര്‍ക്കാനായി. പിന്നീട് നിരവധി സീരിയലുകള്‍ താരം ചെയ്തു. അതിനിടിയില്‍ താരം വിവാഹിതയും ആയി. മേഘ്ന വിന്‍സെന്റ് വിവാഹം ചെയ്തത് സീരിയല്‍ നടിയായ ഡിംപിള്‍ റോസിന്‍രെ സഹോദരനായ ഡോണിനെയായിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഡിംപിളിന്‍രെ സഹോദരന്‍ വെറെ വിവാഹം ജീവിക്കുകയാണ്. എന്നാല്‍ മേഘ്ന വെറെ വിവാഹം കഴിച്ചില്ല.വിവാഹ ശേഷം അഭിനയത്തില്‍ നിന്നു പിന്‍മാറി. താരം വിവാഹ മോചനത്തിന് ശേഷമാണ് സീരിയലില്‍ സജീവമായത്.

ചന്ദന മഴ സീരിയല്‍ മേഘ്‌നയ്ക്ക് നിരവധി ആരാധകരെ ഉണ്ടാക്കി കൊടുത്തിരുന്നു.കൃഷ്ണ പക്ഷ കിളികള്‍, ലോറി ഗേള്‍ എന്നിങ്ങനെ പല സിനിമകളും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സീരിയല്‍ രംഗത്താണ് താരം കൂടുതല്‍ സജീവമായത്. സ്വാമിയേ ശരണമയ്യപ്പാ എന്ന സീരിയലിലൂടെയാണ് താരം സജീവമായത്. പിന്നീട് മോഹക്കടല്‍, ഓട്ടോ ഗ്രാഫ് തുടങ്ങി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ദൈവം തന്ത വീട്, പൊന്‍മകല്‍ വന്താല്‍ എന്നീ തമിഴ് സീരിയലുകള്‍ ചെയ്ത താരം വിവാഹ മോചനത്തിന് ശേഷം ചെന്നൈയിലാണ് സെറ്റിലായത്. പിന്നീട് യൂ ട്യൂബ് ചാനല്‍ തുടങ്ങുകയും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു. ഇപ്പോള്‍ താരം മിസിസ് ഹിറ്റ് ലര്‍ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

തന്‍രെ സോഷ്യല്‍ മീഡിയയിലൂടെ തന്‍രെ വിശേഷങ്ങളെല്ലാം മേഘ്ന പങ്കു വയ്ക്കുകയും ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്‍രെ ജീവിതത്തിലെ വലിയ ഒരു വിശേഷം മേഘ്‌ന പങ്കു വച്ചിരിക്കുകയാണ്. താന്‍ വീണ്ടും കേരളത്തിലേയ്ക്ക് മടങ്ങി വരികയാണെന്നും പുതിയ വീട് കേരളത്തില്‍ താന്‍ വാങ്ങിയെന്നുമുള്ള വിശേഷമാണ് താരം പങ്കു വച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്നു സാധനങ്ങളെല്ലാം കേരളത്തിലേയ്ക്ക് കൊണ്ടു വന്നുവെന്നും തന്റെ പക്ഷിക്കുഞ്ഞുങ്ങളും കേരലത്തിലേയ്ക്ക്‌ വന്നുവെന്നും ബാക്കി കുറച്ച് സാധനങ്ങലും വരാനുണ്ടെന്നും മേഘ്‌ന പറയുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേയ്ക്ക് വന്ന് സെറ്റിലാകുന്നത്.

തനിക്കു ചെന്നൈ വളരെ നല്ല കാര്യങ്ങളാണ് തന്നത്. മിസിസ് ഹിറ്റ് ലര്‍ അവിടെ വച്ചാണ് തന്നെ തേടി എത്തിയത്. യൂ ട്യൂബ് ചാനലും തുടങ്ങാനായത് ഇവിടെ നിന്നാണ്. വീട് പണിയൊക്കെ അമ്മയാണ് നോക്കിയതെന്നും ഞാന്‍ ഷൂടിങ് തിരക്കിലായിരുന്നതിനാല്‍ അമ്മയാണ് എല്ലാം ഭംഗിയായി സെറ്റ് ചെയ്യിപ്പിച്ചത്. ഇനി വീടില്ലാത്തവള്‍ എന്നു പറഞ്ഞാരും കളിയാക്കില്ലെന്നും താരം പറയുന്നു. പാലുകാച്ചലിന്‍ര വീഡിയോയും മറ്റും പിന്നീട് ഇടുമെന്നും താരം പറയുന്നു. വളരെ സന്തോഷമായി എന്നും ഇത്രയും ചെറുപ്പത്തില്‍ തന്നെ ഒരു വീട് സ്വന്തമാക്കിയതില്‍ അഭിമാനിക്കേണ്ട നേട്ടമാണെന്നും ആരാധകര്‍ പറയുന്നു