
റാഗ് ചെയ്ത സീനിയര്‍ പെണ്‍കുട്ടിയോട് ആദ്യം വെറുപ്പും പിന്നെ പ്രണയവും തോന്നി. ആദ്യം വീട്ടുകാരുടെ എതിര്‍പ്പ്, പിന്നീട് വിവാഹം ; കുടുംബവിളക്കിലെ രോഹിത്തായി എത്തുന്ന ഡോക്ടര്‍ ഷാജുവിന്റെ യഥാര്‍ത്ഥ പ്രണയ കഥ ഇങ്ങനെ
എഷ്യാനൈറ്റില്‍ വളരെ ഹിറ്റായി മാറിയിരിക്കുന്ന സീരിയലാണ് കുടുംബ വിളക്ക്. രോഹിത്തും സുമിത്രയും വിവാഹ ചെയ്യുന്നത് കാണാന്‍ കാത്തിരുന്നവരാണ് കുടുംബ വിളക്കിന്‍രെ പ്രേക്ഷകര്‍. പ്രേക്ഷകരുടെ ആഗ്രഹം പോലെ ഇവര്‍ വിവാഹിതരായി. ഇരുവരും നല്ല കെമിസ്ട്രിയാണെങ്കിലും സുമിത്ര രോഹിത്തുമായി കൂടുതല്‍ അടുക്കാത്തതിന്റെ പരിഭവം പ്രേക്ഷകര്‍ക്കുമുണ്ട്. എന്തായാലും വളരെ രസകരമായിട്ടാണ് ഇപ്പോള്‍ കഥ പോകുന്നത്.

രോഹിത്ത് എന്ന കഥാപാത്രം സുമിത്രയെ പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. ഡോക്ടറായ ഷാജുവാണ് രോഹിത്തെന്ന കഥാ പാത്രമായി വരുന്നത്. സുമിത്രയും രോഹിത്തും കോളെജില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ സുഹൃത്തുക്കളാവുകയും പിന്നീട് രണ്ടു പേരും രണ്ട് വഴിക്കാവുകയും വെറെ ജീവിതങ്ങല്‍ തെരഞെടുക്കുകയും അതില് നഷ്ട്ടം അനുഭവിച്ച് തുല്യ ദുഖിതരായി നില്‍ക്കുമ്പോഴാണ് പരസ്പര വീണ്ടും കണ്ടു മുട്ടുന്നതാണ് കുടുംബ വിളക്കില്‍ സംഭവിച്ചതെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോളേജില്‍ പഠിച്ച സീനിയര്‍ പെണ്‍കുട്ടിയെ പ്രേമിച്ച് കെട്ടിയ കഥയാണ് ഷാജുവിന്റേത്.

അമൃത ടിവിയില്‍ എം.ജി ശ്രീകുമാര്‍ നടത്തുന്ന പറയാം നേടാം എന്ന പ്രോഗ്രാമില്‍ ഭാര്യയ്‌ക്കൊപ്പം എത്തിയപ്പോഴാണ് തങ്ങളുടെ പ്രണയ കഥ ഡോ. ഷാജു വെളിപ്പെടുത്തുന്നത്. താന്‍ ഒരുകാലത്ത് താന്‍ ഏറ്റവും വെറുത്ത വ്യകതിയാണ് പിന്നീട് തന്റെ ഭാര്യയായി വന്നത്. എം. ജി കോളേജില്‍ നിന്ന് എംഎ ലിറ്ററേച്ചറിന് ശേഷമാണ് സേലത്തെ ഒരു കോളേജില്‍ ബിഡിഎസിന് ഞാന്‍ ചേരുന്നത്. എം.ജി കോളേജില്‍ എന്റെ ജൂനിയറായരുന്ന കുട്ടികളില്‍ മിക്കവരും സേലത്തെ കോളേജില്‍ അതിന് മുന്‍പ് തന്നെ ചേര്‍ന്നിരുന്നു. അന്ന് എന്നെക്കാള്‍ ഇളയവരാണെങ്കിലും അവര്‍ സീനിയേഴ്‌സായിരുന്നു. അങ്ങനെ കേളേജില്‍ ചേര്‍ന്നപ്പോള്‍ സീനിയേഴ്‌സ് റാഗ് ചെയ്യാനായി വന്നു.

ആണ്‍കുട്ടികളാണെങ്കില്‍ മീശ വടിക്കണമെന്നാണ് റാഗ് ചെയ്യുന്ന സമയത്ത് പ്രധാനമായും പറയുന്നത്. അന്ന് എന്നോടും ബാക്കി ഉള്ളവരോടും പിറ്റേന്ന് വരുമ്പോള്‍ മീശ എടുക്കണമെന്ന് പറഞ്ഞങ്കിലും ഞാനും ഒരു കൂട്ടുകാരനും അത്് ചെയ്തില്ല. ബാക്കി ഉള്ളവരെല്ലാം പറഞ്ഞതു പോലെ ചെയ്തു. അന്നു വിരട്ടാനായി വന്ന ആളായിരുന്നു അഷ്‌ല എന്ന പെണ്‍കുട്ടി. തന്റെ സീനിയറായ ആശ. നാളെ വരുമ്പോള്‍ മീശ എടുത്തിട്ട് വരണം എന്ന് പറഞ്ഞ് പോയി. പിറ്റേന്നും താന്‍ മീശ വടിക്കാത്തത്. സീനിയേഴ്സിന് തന്നോട് വെറുപ്പിന് കാരണമായി. പിന്നീട് ആശയുമായി താന്‍ കമ്പിനിയായി ആ സമയത്തും ആശയോട് വെറുപ്പ് ഉണ്ടായിരുന്നു.
പിന്നീട് ഹൗസ് സര്‍ജന്‍സി ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഡിപ്പാര്‍ട്ട് മെന്റില്‍ തന്നെ പോസ്റ്റിങ്ങായി.അങ്ങനെ നന്നായി പരിചയപ്പെട്ടു. അപ്പോഴും തമ്മില്‍ പ്രണയമൊന്നുമില്ലായിരുന്നു. പിന്നീട് രണ്ടു പേരും രണ്ട് വഴിക്കായി. ഇടയ്ക്ക് ഞങ്ങള്‍ പരസ്പരം വിളിക്കുമായിരുന്നു. പിന്നീട് വിവാഹ ആലോചന നടക്കുന്ന സമയത്താണ് ആശയെ വിവാഹം കഴിച്ചാലോ എന്ന തോന്നല്‍ ഉണ്ടായത്. രണ്ടു പേരും രണ്ട് മതമായിരുന്നു. അതിനാല്‍ ആശയുടെ വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങളാെക്കെ ഉണ്ടായെങ്കിലും പിന്നീട് അതൊക്കെ മാറി രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയാണ് തങ്ങള്‍ വിവാഹിതരായതെന്ന് ആശയുടെ സ്വന്തം ഷാജു പറയുന്നു.