“അത് രണ്ടും എനിക്ക് ഒരുപോലെ വേദനിച്ചു, സാന്ത്വനത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു, വലത് കണ്ണിന്റെ കാഴ്ച മങ്ങി, സ്‌ട്രോക്കും വന്നു” ദിവ്യയുടെ ഇപ്പോഴത്തെ അവസ്ഥ

മിനിസ്ക്രീൻ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സാന്ത്വനത്തിൽ അഞ്ജുവിന്റെ ‘അമ്മ സാവിത്രിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദിവ്യ ബിനു. താരം ഇടയ്ക്ക് സാന്ത്വനത്തിൽ നിന്നും മാറ്റി നിന്നിരുന്നു. ദിവ്യ ഇപ്പോൾ താൻ എന്ത് കൊണ്ടാണ് സാന്ത്വനത്തിൽ നിന്നും മാറി നിന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്ക് വയ്ക്കാറുണ്ട്. അതേസമയം ഇപ്പോൾ കൊറോണ കാലം കഴിഞ്ഞ് വീണ്ടും പൊങ്കാല ഇടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നതെന്നാണ് ദിവ്യ പറയുന്നത്.

കൊറോണ സമയത്ത് ആർക്കും ജോലി ഇല്ലാത്ത അവസ്ഥ പോലെ ആയിരുന്നു തനിക്ക് പൊങ്കാല ഇടാൻ കഴിയാതിരുന്നതെന്നും പറഞ്ഞു. പൊങ്കാല ഇടുമ്പോഴുള്ള ഒത്തൊരുമയും സ്നേഹവും ഐക്യവും നഷ്ടപെട്ടത് വലിയൊരു വേദന ആയിരുന്നു തനിക്കെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ കൊറോണ മാറി വീണ്ടും പഴയപോലെ ആറ്റുകാൽ അമ്മയുടെ അടുത്ത് പൊങ്കാല ഇത്രയും മനോഹരമായി കാണുമ്പോൾ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് ഉള്ളതെന്നും ദിവ്യ വ്യക്തമാക്കി.

അതേസമയം തന്റെ വീട് കൊല്ലത്ത് ആണെന്നും താൻ ഇവിടെ ഡിഗ്രി പഠിക്കാൻ വന്നപ്പോൾ മുതലാണ് പൊങ്കാല ഇടാൻ തുടങ്ങിയതെന്നും പിന്നീട് ഇത് വരെയും പൊങ്കാല മുടക്കിയിട്ടില്ല എന്നും താരം പറഞ്ഞു. ഈ കൊല്ലം തനിക്ക് പൊങ്കാല ഇടാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും ദിവ്യ പറഞ്ഞു. താൻ രണ്ട് മാസമായി സീരിയലിൽ നിന്നും മാറി നില്ക്കുകയായിരുന്നെന്നും ദിവ്യ പറഞ്ഞു. 2 മാസം മുൻപ് ചെറിയൊരു സ്ട്രോക്ക് വന്നെന്നും ഇപ്പോൾ വലത് കണ്ണിന് കാഴ്ച കുറവാണെന്നും പറഞ്ഞു. വിശ്രമത്തിലായിരുന്നു താൻ കഴിഞ്ഞ മാസം സാന്ത്വനത്തിൽ രണ്ടാമതും ജോയിൻ ചെയ്യാൻ ചെയ്‌തെന്നും ദിവ്യ പറഞ്ഞു.

എന്നാൽ ഈ പ്രാവിശ്യം താൻ നന്ദി പ്രകാശനം നടത്തുന്നത് അമ്മയോടാണെന്നും ദിവ്യ വ്യക്തമാക്കി. തനിക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വന്നപ്പോഴും തന്നെ ഈ മേഖലയിൽ നിന്നും ഒരുപാട് കാലം മാറ്റി നിർത്തിയ അവസ്ഥ വന്നില്ലെന്നും അതിന് ദേവിയാണ് കാരണമെന്നും പറഞ്ഞു. അതിനാൽ പൂർണ്ണ വിശ്വാസമാണ് തനിക്ക് ആറ്റുകാൽ അമ്മയിലെന്നും ദിവ്യ വ്യക്തമാക്കി. എന്നാൽ ഈ പ്രാവിശ്യം താൻ മകളെയും പൊങ്കാലയിൽ പങ്കെടുപ്പിച്ചെന്നും ദിവ്യ പറഞ്ഞു. പഴയത് പോലെ ഡബ്ബിങ്ങിൽ വീണ്ടും സജീവമായെന്നും താരം കൂട്ടി ചേർത്തു.