“3 വര്‍ഷത്തോളമായി ഞങ്ങൾ കാത്തിരുന്നതാണ്, എന്നാൽ അതിലും വലിയ നൂലാമാലകളാണ് പിന്നീട് നടന്നത്, മാമോദീസയും കല്യാണവും ഇപ്പോഴേ ഇല്ല” വെളിപ്പെടുത്തലുമായി ഡിവൈൻ

സിനിമയിലൂടെ എത്തി മിനിസ്ക്രീൻ പരമ്പരകളിൽ ഇടം പിടിച്ച ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ടോണിയും ഭാര്യ ഡിവൈനും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതരാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം ഡിവൈന്‍ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. അരമനയില്‍ നിന്നും ഡോണിന് ഡിവോഴ്‌സ് കിട്ടിയെന്ന സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് കുറച്ചു നാളുകൾക്ക് മുൻപ് ഡിവൈന്‍ എത്തിയിരുന്നു. അധികം വൈകാതെ തന്നെ പള്ളിയില്‍ വെച്ച് കല്യാണവും തോമുവിന്റെ മാമോദീസയും നടത്തുമെന്നും ഡിവൈന്‍ അന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ കല്യാണവും മാമോദിസയും കുറച്ച് നീട്ടി വെക്കുകയാണെന്ന് അറിയിക്കുകയാണ് ഇപ്പോൾ ഡിവൈൻ. ഡിവോഴ്‌സ് കിട്ടിയില്ലേ ഇനി എന്നാണ് നിങ്ങളുടെ കല്യാണം എന്ന് കുറേപേര്‍ എന്നോട് ചോദിച്ചിരുന്നു. വീട് പെയിന്റടിക്കുന്നത് കണ്ടപ്പോള്‍ തന്നോട് മമ്മിയോടും മറ്റുള്ളവരും ചോദിച്ചതും ഇതേ ചോദ്യമാണ്. എന്നാൽ ഞങ്ങൾ ഉടനെ കല്യാണവും മാമോദീസയും ഒന്നും നടത്തുന്നില്ല. 3 വര്‍ഷത്തിന് അടുത്തായി ഞങ്ങൾ ഈ ഡിവോഴ്സ് പേപ്പറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇനിയും ചില കാര്യങ്ങള്‍ കൂടി ചെയ്ത് തീർക്കാനുണ്ട്.

അതുകൊണ്ട് ഞങ്ങൾ കുറച്ചു കൂടി കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ഫെബ്രുവരിന് നാലിനാണ് തോമുവിന്റെ ജന്മദിനം. അത് ഇവിടെ വീട്ടില്‍ വെച്ച് ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേപോലെ തന്നെ പള്ളിയിലെ പെരുന്നാളുമുണ്ട്. പെരുന്നാൾ വലിയ ആഘോഷമാണ്. കല്യാണവും മാമോദീസയും ഒന്നും ഇല്ലാത്തതിനാല്‍ ഡോണ്‍ ചേട്ടന് നിരാശയുണ്ടായിരുന്നു. അതുകൊണ്ടാണ് പള്ളി പെരുന്നാളിനും പിറന്നാളിനും ബന്ധുക്കളെ എല്ലാവരേയും വിളിക്കാം എന്ന് തീരുമാനിച്ചത്. ഒരു ഭാഗത്ത് സന്തോഷമുണ്ട്. കാത്തിരുന്ന സന്തോഷമായിരുന്നു ഞങ്ങൾക്ക്. എന്നാൽ അതിനേക്കാൾ വലിയ നൂലാമാലകളാണ് പിന്നീട് വന്നത്. അത് ഇവിടെ പറയാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും ഡിവൈൻ പറഞ്ഞു.

എൻ്റെ വീട്ടിൽ നിന്നും ആളുകൾ വരുന്നുണ്ട്. തോമുവിന്റെ ജന്മദിനം അആഘോഷിക്കാൻ എല്ലാവരുമുണ്ടാവും. പിസിഒഡി മാറിയോ എന്ന് ചോദിച്ചവർക്ക് മാറി. എന്നാൽ തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു എന്നും ഡിവൈൻ പറഞ്ഞു. അത് കൊണ്ടാണ് ടെസ്റ്റ് ചെയ്യാന്‍ പോയത്. ഉറക്കം കുറവായത് കാരണം മരുന്ന് ഒന്നും കഴിക്കാന്‍ പറ്റുന്നില്ല. തോമു രാത്രി വളരെ താമസിച്ചു ഉറങ്ങുകയും രാവിലെ വൈകിയാണ് എണീക്കാറുള്ളതും. അതുകൊണ്ട് കുറച്ചു ദിവസം താനും അങ്ങനെ ആയിരുന്നു. എന്നും രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് ശരിയല്ലല്ലോ. പൊതുവെ ഇവിടെ എല്ലാവരും വൈകിയാണ് എഴുന്നേല്‍ക്കാറുള്ളതെന്നും ഡിവൈന്‍ പറയുന്നുണ്ട്.