ശരത്തിന്റെ കുടുംബം രക്ഷപ്പെടാൻ ഞാനും ഒരു കാരണമായി,നല്ലൊരു തുക അവന്റെ കുടുംബത്തിന് കിട്ടിയത് എന്റെ വാക്കിലൂടെ; ദിനേശ് പണിക്കർ

നന്നേ ചെറുപ്പത്തിൽ തന്നെ മിനിസ്ക്രീൻ പരമ്പരകളിലൂടെ എത്തി ആളുകൾക്ക് സുപരിചിതനായി മാറിയ താരമാണ് ശരത്ത്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തിൽ ഉയർന്നു വരുവാൻ ശ്രമിച്ച ശരത്തിന് എല്ലാവരെയും വിട്ടു പിരിയുവനായായിരുന്നു വിധിച്ചിരുന്നത്. ശരത്തിന്റെ അച്ഛൻ അമ്പലത്തിലെ പൂജാരിയായി ജോലി ചെയ്യവെയാണ് കഷ്ടപ്പെട്ട് ജീവിച്ചിരുന്ന സാഹചര്യത്തിൽ നിന്ന് ശരത് അഭിനയമേഖലയിലേക്ക് എത്തുന്നത്. ഇപ്പോൾ ശരീരത്തിൻറെ വേർപാടിനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ദിനേശ് പണിക്കർ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സീരിയലിൽ നല്ല ഓപ്പണിങ് തന്നെയാണ് ശരീരത്തിന് കിട്ടിയത്. രണ്ടോ മൂന്നോ സീരിയലുകൾക്ക് ശേഷം തന്റെ കൂടെ ചന്ദനമഴ എന്ന സീരിയൽ അഭിനയിക്കുവാൻ കഴിഞ്ഞു. മെയിൻ കഥാപാത്രം അല്ലെങ്കിൽ പോലും നല്ലൊരു റോളിലാണ് ചന്ദനമഴയിലെത്തിയത്. അതിൻറെ കൂടെ തന്നെ എ എം നസീർ എന്ന സംവിധായകൻറെ സീരിയലിലെ പ്രധാന വേഷവും ശരത് ചെയ്യുകയായിരുന്നു. കൊല്ലത്തു നിന്നും എട്ടോ പത്തോ കിലോമീറ്റർ അപ്പുറമാണ് ശരത്തിന്റെ വീട്.

ഈ ആക്സിഡൻറ് നടക്കുന്ന ദിവസം രാവിലെ ആറരയോടെ വീട്ടിൽ നിന്നും ബൈക്കിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ശരത്. സാധാരണയായി വീട്ടിൽ നിന്നിറങ്ങിയോ എന്ന് ചോദിച്ച് ലൊക്കേഷനിൽ നിന്ന് ഒരു കോൾ വരിക പതിവാണ്. അവൻ ഇങ്ങനെ ബൈക്ക് ഓടിച്ചു വരുമ്പോഴും ഫോണിൽ ഇടയ്ക്കിടെ കോൾ വരുന്നുണ്ടായിരുന്നു. വൈകുമോ എന്ന് പേടിച്ച് പോകവെ എതിരെ വന്ന വണ്ടിയിടിച്ചാണ് ശരത്തിന് അപകടം സംഭവിച്ചത്. അവൻറെ മനസ്സിലെ കാൽക്കുലേഷൻ തെറ്റിയതാണോ അതോ എതിരെ വന്ന വണ്ടിയുടെ പ്രശ്നമാണോ എന്നൊന്നും അറിയില്ല പക്ഷേ സംഭവ സ്ഥലത്ത് വച്ചുതന്നെ ശരത്ത് മരണത്തിന് കീഴടങ്ങി. ആത്മയിലെ അംഗമായിരുന്ന അവന് മരിച്ച കഴിഞ്ഞപ്പോൾ കുടുംബത്തിനുവേണ്ടി നല്ല സഹായം ചെയ്തു കൊടുക്കണമെന്ന് എല്ലാവരുടെയും തീരുമാനമായിരുന്നു. ആത്മ അസോസിയേഷനിലെ ജനറൽ സെക്രട്ടറിയാണ് ഞാൻ. അങ്ങനെ ശരത്തിന്റെ കുടുംബത്തിന് നല്ലൊരു തുക തന്നെ നൽകുവാൻ തീരുമാനിക്കുകയായിരുന്നു.

അന്നത്തെ കാലത്ത് ഒരു ലക്ഷം രൂപയാണ് ശരത്തിന്റെ കുടുംബത്തിന് നൽകിയത്. ശരിക്കും പറഞ്ഞാൽ അന്ന് ശരത്തിന്റെ വീട്ടിൽ പോയപ്പോഴാണ് സാമ്പത്തിക അവസ്ഥ എത്രത്തോളം മോശമാണെന്ന് മനസ്സിലായത്. അതിനു മുൻപ് ഒന്നും അവൻ ആരോടും ഒന്നും പറഞ്ഞില്ല.. അതൊരു ആക്സിഡൻറ് ആയിരുന്നു. കേസ് കോടതിയിൽ ചെന്നു. അങ്ങനെ അഡ്വക്കേറ്റ് സാക്ഷി എന്ന നിലയിൽ എന്നെയും വിളിച്ചു. ശരത്തിന്റെ ഭാഗത്തുനിന്ന് പറ്റിയ തെറ്റാണെന്ന് സ്ഥാപിക്കാൻ ഇൻഷുറൻസുകാർ തീരുമാനിച്ചു. ശരത്തിന് നല്ല പ്രതിഫലമായിരുന്നോ ലഭിച്ചിരുന്നതെന്ന് കോടതി ചോദിച്ചപ്പോൾ അതെ എന്ന് ഞാൻ മറുപടി പറഞ്ഞു. 9 മാസത്തിനു ശേഷം അവൻറെ അച്ഛൻ എന്നെ വിളിച്ച് സംസാരിച്ച കേസ് വിധിയായി എന്നും ഇൻഷുറൻസുകാർ 46 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി എന്നും പറഞ്ഞു. എനിക്ക് സന്തോഷം ആയതിനപ്പുറം ഞാൻ ദൈവത്തിനോടും നന്ദി പറഞ്ഞു എന്നാണ് ദിനേശ് പണിക്കർ പറഞ്ഞത്.