“നിങ്ങൾ അനുഗ്രഹിക്കണം പ്രാർത്ഥിക്കണം, കഴിഞ്ഞ തവണ അവൾക്ക് സമ്മാനം നല്കാൻ കഴിഞ്ഞില്ല, ആഘോഷം ആൻസൺ വന്നിട്ടാണ്” ഡിംപിളിന്റെ ‘അമ്മ ഡെൻസി

ഫാമിലി വ്‌ളോഗിലൂടെയായി സോഷ്യൽ മീഡിയ പ്രേക്ഷകര്‍ക്ക് പരിചിതയാണ് ഡിംപിളിന്റെ ‘അമ്മ ഡെന്‍സി ടോണി. എന്നാൽ ഡെന്‍സി ടോണി ഇപ്പോൾ സ്വന്തമായി ആഭരണങ്ങളുടെ ബിസിനസ്സ് ചെയ്യുകയാണ്. എന്നാൽ ഇപ്പോൾ ഡിംപിളിന്റെ ‘അമ്മ ഡെൻസിയുടെ പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഡിംപിളിന്റെ മുപ്പതാം പിറന്നാളിന് ആശംസയും സമ്മാനം നൽകുന്നതിനെയും കുറിച്ചാണ് ഡെൻസി പറയുന്നത്. എന്നാൽ ഈ പ്രാവിശ്യം പിറന്നാളിന് ഡിംപിൾ തങ്ങൾക്കൊപ്പം ഉണ്ടെന്നും ആന്‍സണ്‍ ശനിയാഴ്ച വരുമ്പോൾ തിരിച്ച് പോകുമെന്നാണ് പറഞ്ഞത്.

അതുകൊണ്ട് തന്നെയും ശനിയാഴ്ചയാണ് ആൻസൺ വീട്ടിൽ ആഘോഷം പ്ലാൻ ചെയ്‌തെന്നും പറഞ്ഞു. അതോടൊപ്പം എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഡിംപിളിനൊപ്പം വേണമെന്നും ഡിംപിളിന്റെ ‘അമ്മ പറഞ്ഞു. തങ്ങൾ എല്ലാവരുടെയും പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാറുണ്ടെന്നും ഡെൻസി പറഞ്ഞു. അതോടൊപ്പം എല്ലാ അമ്മമാർക്കും മക്കളെക്കുറിച്ച് പറയുമ്പോൾ നൂറ് നാവായിരിക്കും എന്നും പെൺകുട്ടികളെ കുറിച്ച് പറയുമ്പോൾ കൂടുതൽ ആയിരിക്കുമെന്നും ഡെൻസി പറഞ്ഞു. അതോടൊപ്പം പെണ്മക്കളോടാണ് അമ്മമാർ എല്ലാ സന്തോഷവും സങ്കടവും പങ്ക് വയ്ക്കാറുള്ളതെന്നും ഡെൻസി പറഞ്ഞു.

എന്നാൽ ആൺകുട്ടികളോട് പറയില്ല എന്നല്ലെന്നും അതൊരിക്കലും നെഗറ്റീവ് ആയി എടുക്കരുതെന്നും ഡിംപിളിന്റെ ‘അമ്മ പറഞ്ഞു. ഡിംപിളിന്റെ കല്യാണത്തിന് മുൻപ് ഒരു പത്ത് ദിവസം മാത്രം മോൾ തന്റെ അടുത്ത് നിന്നും മാറി നിന്നതെന്നാണ് പറഞ്ഞത്. അതേസമയം താനും ഡാഡിയും ചേട്ടനും ഇടവും വലവും നിന്നുകൊണ്ട് ആണ് മോളെ ഇവിടെ വരെ എത്തിച്ചത് എന്നാണ് ഡെൻസി പറയുന്നത്. എന്നാൽ അതിന്റെ പേരിൽ തങ്ങൾ ഒരുപാട് സങ്കടങ്ങളും സങ്കര്ഷങ്ങളും നേരിട്ടിട്ടുണ്ടെന്നും ഡെൻസി പറഞ്ഞു.

അതോടൊപ്പം ഡിംപിളിന്റെ മകൻ പാച്ചു കുട്ടൻ ഇപ്പോൾ ഓടി നടക്കാനും നന്നായി സംസാരിക്കാനും തുടങ്ങിയെന്നും പറഞ്ഞു. അവനിപ്പോൾ ഒരു കുറവും ഇല്ലാത്ത മകനായി മാറിയെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പറഞ്ഞു. എന്നാൽ താൻ ഇപ്പോൾ ക്ഷീണിച്ചത് പോലെ തോന്നുന്നത് ഇപ്പോൾ കഴിക്കുന്ന ചില മരുന്നിന്റെ സെഡേഷൻ ആണെന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഈ പ്രാവിശ്യം ഡിംപിളിന്റെ പിറന്നാളിന് താൻ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസയ്ക്ക് ഒരു സമ്മാനം കൊടുക്കുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും അത് വേറെയാണെന്നും ഡെൻസി പറഞ്ഞു.