“നട്ടെല്ലിന് ക്യാന്‍സറായിരുന്നു, ഗ്യാസ് കയറിയതാണ്, പ്രേതം കയറിയതാണെന്ന് വരെ പറഞ്ഞു, 9ാം ക്ലാസ് വരെ പെയ്ന്‍ കില്ലര്‍ കഴിച്ച് ജീവിച്ചു; രണ്ടര വർഷം കഴിഞ്ഞ് അസുഖം തിരിച്ചറിഞ്ഞപ്പോൾ സന്തോഷിച്ചു” ഡിംപൽ ബാൽ

ബിഗ്‌ബോസിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപല്‍ ബാല്‍. നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചും അതിനെ തരണം ചെയ്തതിനെ കുറിച്ചുമെല്ലാം ഡിംപലിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഡിംപല്‍ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞത്. സര്‍ജറി മാത്രമല്ല ആത്മവിശ്വാസവുമാണ് തന്നെ നഇതിൽ നിന്ന് കരകയറ്റിയതെന്നും ഡിംപല്‍ വ്യക്തമാക്കിയിരുന്നു. നട്ടെല്ലിന് ക്യാന്‍സറായിരുന്നു വളരെ വൈകിയാണ് അത് തിരിച്ചറിഞ്ഞത്. രണ്ടര വര്‍ഷം കഴിഞ്ഞപ്പോളാണ് ഇതാണ് അസുഖമെന്ന് കണ്ടുപിടിച്ചത്.

വേദന എന്ന് പറയുമ്പോൾ പലരും കുട്ടിക്ക് ഗ്യാസ് കയറിയതാണ്, പ്രേതം കയറിയതാണ് എന്നൊക്കെയായിരുന്നു എല്ലാവരും പറയാറുള്ളത്. വേദനയില്‍ എന്നും താൻ ഒറ്റയ്ക്കാണ് അനുഭവിക്കാറുള്ളത്. പല ദിവസങ്ങളിലും ഉറങ്ങിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഡല്‍ഹിയില്‍ വെച്ച് കാണിച്ചപ്പോൾ പെട്ടെന്ന് പൊക്കം വെച്ചത് കൊണ്ടാണ് വേറൊന്നുമില്ല എന്നൊക്കെയാണ് ന്യൂറോ സര്‍ജന്‍ പറഞ്ഞത്. എന്നാൽ പിന്നീട് എം ആര്‍ ഐ ചെയ്യാം പറഞ്ഞപ്പോൾ അയ്യോ അത് ചെയ്താല്‍ കുട്ടിയുടെ ജീവൻ പോവുമെന്നും .

റേഡിയേഷന്‍ കാരണം കുട്ടി തകര്‍ന്ന് പോവുമെന്ന് പറഞ്ഞ് അത് ചെയ്യാന്‍ ബന്ധുക്കള്‍ ആരും സമ്മതിച്ചില്ല. എട്ടാം ക്ലാസിലെത്തിയപ്പോഴാണ് താൻ മമ്മിയെ ഭീഷണിപ്പെടുത്തി കൊണ്ട് പോയത്.  9ാം ക്ലാസ് വരെ താൻ ഓരോ ദിവസവും പെയ്ന്‍ കില്ലര്‍ കഴിച്ചാണ് ജീവിച്ചിരുന്നത്. അന്ന് തനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നും ദൈവമേ എന്നെ കൊന്ന് കൂടെ എന്ന് വരെ പറഞ്ഞിട്ടുണ്ട്. പക്ഷെ നെട്ടലിന് ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ താൻ സന്തോഷിച്ചു. കാരണം ഇനി എങ്കിലും ഇവരെന്നെ ചികിത്സിക്കുമല്ലോ, രണ്ടര കൊല്ലമായില്ലേ താൻ വേദന സഹിക്കുന്നു. അതുകൊണ്ടാണ് താൻ സന്തോഷിച്ചത്.  സർജറിക്ക് ശേഷം സ്‌പോര്‍ട്‌സ് ചെയ്യരുതെന്ന് തന്നോട് പറഞ്ഞിരുന്നു.

എന്തൊക്കെ ചെയ്യരുതെന്ന് പറഞ്ഞോ അതൊക്കെ താൻ ചെയ്തിട്ടുണ്ട്. ചികിത്സ മാത്രമായിരുന്നില്ല താൻ തിരികെ ജീവിതത്തിലേക്ക് എത്താൻ കാരണം. ഓപ്പണ്‍ സര്‍ജറിയായിരുന്നു 44 സ്റ്റിച്ചുണ്ടായിരുന്നു എന്നും ഡിംപിൾ പറഞ്ഞു. നട്ടെല്ലിന് സ്‌ക്രൂ വെച്ചിട്ടുണ്ടെന്നും കംഫര്‍ട്ടബിളല്ലാത്ത എന്തും താൻ ചെയ്യാറുണ്ടെന്നും പറയുന്നു. സര്‍ജറി കഴിഞ്ഞതിന് ശേഷം ഹാര്‍ഡായുള്ള പലകയില്‍ നിവര്‍ന്ന് കിടക്കാനാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തലയണയൊന്നും ഉപയോഗിക്കാറില്ല. നട്ടെല്ലിലെ വെര്‍ട്ടിബ്ര അലിഞ്ഞ് പോയ ആളാണ് തൻ്റെ മുൻപിൽ നിൽക്കുന്നതെന്ന് അറിയില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ ഡിംപിളിനോട് പറഞ്ഞു.