“മരിക്കാൻ തീരുമാനിച്ചു, ആ തീരുമാനം മാറാനുള്ള കാരണം ആ മുഖം മാത്രമാണ്, അച്ഛനെ നന്നായിട്ടറിയുന്ന മകളാണ് അവൾ” ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്ന നടനാണ് ദിലീപ്. ഏറെ കാലങ്ങളായി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് കോടതി കയറി ഇറങ്ങുകയാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് ആവർത്തിച്ചു പറയുന്നത്. ദിലീപ് ആദ്യം നടി മഞ്ജു വാര്യരുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും മഞ്ജു വിട്ട് നിന്നിരുന്നു. എന്നാൽ സ്‌ക്രീനിൽ ഏറെ സിനിമകളിൽ ജോഡികളായി തിളങ്ങിയവരാണ് കാവ്യയും ദിലീപും. ഏറെ ഗോസിപ്പുകൾക്കും ഇവർ ഇരയാക്കപ്പെട്ടിട്ടുണ്ട്.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ദിലീപും മഞ്ജുവും വേർപിരിയുന്നതും പിന്നീട് കാവ്യയുമൊത്തുള്ള വിവാഹവും. മലയാളികൾക്ക് ഏറെ ഞെട്ടൽ ആയിരുന്നു ഈ ഒരു വാർത്ത മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. മീനാക്ഷിയും ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷിയും എല്ലാവരും ഒന്നിച്ചാണ് താമസിക്കുന്നത്. വിവാഹമോചനം നേടിയ ഏറെ കാലങ്ങൾക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് ഉണ്ടായത്. തിരിച്ചു വരവോടെ സോഷ്യൽ മീഡിയയിൽ സജീവമായി മാറുകയും കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു ലേഡി സൂപ്പർസ്റ്റാർ.

ദിലീപ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വിചാരണയ്ക്ക് ശേഷം ദിലീപ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാര്യയായ മഞ്ജുവിന് തന്നോട് ശത്രുത ഉണ്ടെന്നും അതിനാൽ വീണ്ടും വിസ്താരണം നടത്തരുതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിലും തിരിച്ചടിയാണ് ദിൽപീലിന് നേരിടേണ്ടി വന്നത്. വിസ്താരം തുടരാനും കാവ്യയുടെ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യാനും ഉത്തരവിടുകയാണ് കോടതി ചെയ്തത്. മകളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

താൻ ഇത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും എല്ലാം സഹിക്കുന്നത് മകളെ ഓർത്തിട്ടാണ്. അല്ലെങ്കിൽ താൻ എന്നോ മരിക്കുമായിരുന്നു എന്നും ദിലീപ് പറഞ്ഞു. താൻ മരിച്ചാൽ മകൾ മീനാക്ഷി എങ്ങനെ ജീവിക്കും എന്നതാണ് തൻ്റെ ഏറ്റവും വലിയ ഭയം എന്നും ദിലീപ് പറയുന്നു. മരണത്തിലേക്കുള്ള തൻ്റെ ചിന്ത മാറ്റിയത് മീനാക്ഷിയുടെ മുഖമാണ്. അത് കൊണ്ടാണ് ഈ ലോകത്തിൽ നിന്ന് പോവേണ്ട ആളല്ല താൻ എന്ന് തനിക്ക് മനസ്സിലായത്. മകൾക്ക് അച്ഛനെ നന്നായി അറിയാമെന്നും അതുകൊണ്ടാണ് മകൾ ഇത്രയൊക്കെ സംഭവിച്ചിട്ടും അച്ഛനെ തള്ളിപ്പറയാത്തത് എന്നും ദിലീപ് ആരാധകർ പറയുന്നത്. തെറ്റ് ചെയിതിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായക്കാരും ഇതിലുണ്ട്.