ദുർഗ പ്രിയയെ കാണാൻ ദിലീപും കാവ്യയും എത്തി, ഇവൾ ഞങ്ങളുടെ മകൾ കൂടെയെന്ന് കാവ്യ, സംഭവം അറിഞ്ഞ് കണ്ണ് തള്ളി പ്രേക്ഷകർ

ടെലിവിഷൻ പേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കാവ്യയും ദിലീപും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്ന ദിലീപും കാവ്യയും ഒരുപാട് വിമർശനങ്ങളെ നേരിട്ടുകൊണ്ട് വിവാഹം കഴിക്കുക ആയിരുന്നു. ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്ത ഒരു വിഷയമായിരുന്നു. ദിലീപ് ആദ്യം നടി മഞ്ജു വാര്യരെയാണ് പ്രണയിച്ച് കഴിച്ചത്. എന്നാൽ ഇരുവരും ഒരു മകളായതോടെ വിവാഹമോചിതരായി. എന്നാൽ ദിലീപും കാവ്യയും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഇരുവരും ഡിവോഴ്സ് ആകുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തകൾ.

എന്നാൽ ദിലീപിനും കാവ്യയ്ക്കും ഇപ്പോൾ നാല് വയസ്സായ ഒരു മകൾ ഉണ്ട്. മഹാലക്ഷ്മിയെന്നാണ് മകളുടെ പേര്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളായ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പമാണ് താമസം. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്ന മഞ്ജു വിവാഹ മോചനത്തോടെ ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ദിലീപുമായി വിവാഹം കഴിഞ്ഞ കാവ്യ അഭിനയ രംഗത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ ദിലീപ് ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ നിര്‍മ്മാണ രംഗത്തും സജീവമായി മാറുകയും ചെയ്തു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് ദിലീപും കാവ്യയും ഒരുമിച്ച് തങ്ങളെ ഒരുപാട് സ്നേഹിക്കുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കുഞ്ഞാരാധികയുടെ വീട്ടിലേക്ക് എത്തിയ വാർത്തയാണ്. ദുര്‍ഗപ്രിയ എന്നാണ് ആരാധികയുടെ പേര്. ഈ കുട്ടി കുറെ കാലമായി മെനിഞ്ചോമൈലേസ്യ എന്ന രോഗം ബാധിച്ച് നടക്കാനോ ഇരിക്കാനോ കഴിയാതെ വീല്‍ച്ചെയറിലാണ് ഉള്ളത്. അതേസമയം കുട്ടിയ്ക്ക് തങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ദിലീപ് അറിയുകയും ഉടൻ തന്നെ ആരാധികയ്ക്ക് ദിലീപിന്റെ മറുപടിയും എത്തി.

ദിലീപ് പറഞ്ഞത് മോൾ എവിടെ ആണെങ്കിലും തങ്ങൾ അവിടെ വരും കാണാൻ എന്നായിരുന്നു. അതോടൊപ്പം മോൾ ഇങ്ങോട്ട് വന്നു ബുദ്ധിമുട്ടേണ്ടന്നും വേഗം തന്നെ തങ്ങൾ അങ്ങോട്ട് വരാമെന്നും ആയിരുന്നു പറഞ്ഞത്. എന്നാൽ അറിവ് വെച്ച മൂന്നു വയസ്സ് മുതലേയുള്ള ദുര്‍ഗപ്രിയയുടെ ആഗ്രഹമായിരുന്നു ദിലീപിനെ കാണുക എന്നതാണ് ആരാധിക പറയുന്നത്. അങ്ങനെയാണ് ഇരുവരും ദുർഗപ്രിയയെ കാണാൻ കുട്ടിയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ച് എത്തിയത്. അവിടെ വെച്ച് കാവ്യാ പറഞ്ഞത് ഈ കുഞ്ഞ് തങ്ങളുടെ മകൾ കൂടിയാണെന്നാണ്.

Articles You May Like