
മഞ്ജു വാര്യർക്ക് എന്നോട് വിരോധമുണ്ട്, വീണ്ടും വിസ്തരിക്കരുത്: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർക്ക് എതിരെ സത്യവാങ്മൂലം നൽകി ദിലീപ്
ഏറെ നാളുകളായി മലയാളികൾ ചർച്ച ചെയ്യുന്ന വിഷയമാണ് നടിയെ ആക്രമിച്ച കേസ്. ദിലീപിനുള്ള പങ്കിനെ കുറിച്ച് സംഭവം നടന്ന അന്ന് മുതൽ വാർത്തകളിൽ നിറയുന്നുണ്ട്. എന്നത് കേസ് ഇതുവരെ നടന്ന് കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ കേസിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്ന സൂചനകളാണ് പുറത്തു വന്ന് കൊണ്ടിരിക്കുന്നത്. മഞ്ജുവാര്യരുമൊത്തുള്ള വിവാഹ മോചനവും കാവ്യയുമൊത്തുള്ള രണ്ടാം വിവാഹവും ഏറെ ചർച്ച ആയിരുന്നു. രണ്ടാം വിവാഹത്തിന് പിന്നാലെ ദിലീപിന് തിരിച്ചടികളുടെ കാലമായിരുന്നു. വ്യക്തി ജീവിതത്തിൽ അനേകം പ്രശ്നങ്ങളാണ് ദിലീപ് നേരിടേണ്ടി വന്നിട്ടുള്ളത്.

അനേകം സിനിമകളിൽ ജോഡികളിൽ ആയി എത്തിയവരാണ് കാവ്യയും ദിലീപും. ഏറെ ഗോസിപ്പുകൾ ഇവരെ കുറിച്ച് വന്നിരുന്നെങ്കിലും കാവ്യ മറ്റൊരു വിവാഹം കഴിഞ്ഞതോടെ അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാൽ കാവ്യ ഡിവോഴ്‌സ് ആവുകയും പിന്നീട് ദിലീപുമായി വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഞ്ജു വാര്യരെ നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി എടുക്കാനായി വിളിച്ചിരുന്നു. അതിന് ശേഷം മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.

വിസ്താരത്തിലെ പ്രോസിക്യൂഷൻ നിരവധി കാരണങ്ങൾ നിരത്തുമെന്നും അതെല്ലാം വ്യാജമാണ് എന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമാധവന്റെ മാതാപിതാക്കളെ വിസ്തരിക്കണം എന്ന ആവശ്യത്തിനെതിരെയും ദിലീപ് കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ കേസ് നടക്കുമ്പോൾ കോടതിയിൽ വോയിസ് ക്ലിപ്പ് ഹാജരാക്കിയിരുന്നു.

ആ വോയിസ് ക്ലിപ്പിൽ ദിലീപിന്റെ സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജു വാര്യരെ ഈ കേസിൽ വീണ്ടും വിസ്തരിക്കണം എന്ന ആവിശ്യം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവിശ്യപെട്ടിരുന്നത്. ഈ ആവശ്യത്തിന് വേണ്ടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ ഇരിക്കുകയാണ് പ്രോസിക്യൂഷൻ. ഇതിനിടയിലാണ് പ്രോസിക്യൂഷൻ നിരത്തിയ കാര്യങ്ങൾ എല്ലാം തന്നെ വ്യാജമാണ് എന്ന് പറഞ്ഞു കൊണ്ട് ദിലീപ് സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. മഞ്ജു വാര്യർക്ക് തന്നോട് വിരോധമുണ്ട് എന്നും ദിലീപ് സത്യവാങ്മൂലത്തിൽ കാണിച്ചു.