ആദ്യ കണ്‍മണി എത്തി. ആണ്‍കുട്ടിയാണ്, സന്തോഷം പങ്കു വച്ച് ദേവികയും വിജയ് മാധവും; ആശംസകളുമായി ആരാധകര്‍

സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് ദേവിക നമ്പ്യാര്‍. നടി എന്ന നിലയില്‍ മാത്രമല്ല പല ചാനലുകളിലും അതാരികയായും താരം തിളങ്ങിയിട്ടുണ്ട്. ദേവിക നല്ല ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. യോഗ മാസ്റ്ററുമാണ് താരം. ജനുവരിയിലാണ് താരം വിവാഹിതയായത്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ഗാന ലോകത്ത് വന്ന വിജയ് മാധവ് എന്ന ഗായകനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആല്‍ബ സോങ്ങിന്റെ ഷൂട്ടിങ്ങിനായി ഒരു പാട്ട് പാടാനായി വിജയ് മാധവിന്റെ അടുത്ത് പോയിരുന്നുവെന്നും അങ്ങനെയാണ് വിജയിയെ പരിചയപ്പെടുന്നതെന്നും ദേവിക പറഞ്ഞിരുന്നു.  എന്നാല്‍ തങ്ങളുടെ വിവാഹം അറേഞ്ച്ഡ്‌ മാര്യേജ് ആയിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ ശേഷം വ്ളോഗിങ്ങും ഇരുവരും തുടങ്ങിയിരുന്നു. അതില്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കു വയ്ക്കുമായിരുന്നു. ഗര്‍ഭിണിയായതിനെ പറ്റിയും ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ശേഷം ഗര്‍ഭത്തിന്‌റെ ഓരോ വിശേഷങ്ങളും ദേവിക പങ്കു വയ്ക്കുമായിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും കുട്ടി ജനിച്ച വിശേഷവും ഇവര്‍ പങ്കു വച്ചിരിക്കുകയാണ്. ആണ്‍കുട്ടിയാണ് പിറന്നതെന്നും നോര്‍മല്‍ ഡെലിവറി ആയിരുന്നുവെന്നും ഉച്ചയ്ക്കായിരുന്നു പ്രസവമെന്നും ഇവര്‍ പങ്കുവച്ച വീഡിയോയില്‍ ഇരുവരും പറയുന്നു. ദേവികയും വളരെ സന്തോഷമായെന്നും പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദിയെന്നും പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് ദേവികയ്ക്ക് പെയിന്‍ വന്നിരുന്നുവെന്നും അങ്ങനെ ആശുപത്രിയില്‍ പോയിരുന്നതും ഇവര്‍ വീഡിയോ സഹിതം പങ്കു വച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ഇരുവരും വീഡിയോ ഇട്ടിരുന്നു. വിജയ് മാധവ് തന്നെയാണ് ദേവികയ്ക്ക് ബൈ സ്റ്റാന്‍ഡറായി നിന്നത്. തനിക്ക് ടെന്‍ഷനൊന്നുമില്ലായിരുന്നുവെന്ന് ദേവിക കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇരുവരും പങ്ക് വയ്ക്കുന്ന മ്യൂസിക് വീഡിയോസും ഇവരുടെ വെറൈറ്റി മേറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും ലളിതമായ വളക്കാപ്പുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ കണ്‍മണി എത്തിയിരിക്കുകയാണ്.

കുട്ടിയുടെ ഫോട്ടോ പങ്കുവച്ചില്ലെങ്കിലും സന്തോഷ വാര്‍ത്ത ആരാധകരെയെല്ലാം ദേവികയും വിജയിയും അറിയിച്ചിരിക്കുകയാണ്. വിജയ് മാധവ് കുറിപ്പിനൊപ്പം ദേവിക പറയുന്ന വീഡിയോയും ചേര്‍ത്താണ് തങ്ങളുടെ കുഞ്ഞുവാവ വന്നതിനെ പറ്റി ആരാധകരോട് പങ്കു വച്ചത്. ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്. ബേബി ബോയ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം നന്ദി. ഇപ്പൊ തന്നെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലില്‍ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നതെന്നാണ് വിജയ് തന്റെ സോഷ്യല് മീഡിയയില്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇവര്‍ ഒരു അഭിമുഖത്തില്‍ തങ്ങളുടെ കണ്‍മണി മാര്‍ച്ച് ആദ്യം തന്നെ എത്തുമെന്നും വലിയ എക്‌സൈന്റ്‌മെന്റോ ടെന്‍ഷനോ ഒന്നുമില്ലെന്നും ദേവിക പങ്കു വച്ചിരുന്നു. ഹോസ്പിറ്റല്‍ ബാഗ് പാക്ക ചെയ്യുന്നതും ആശുപത്രിയില്‍ വീഡിയോ ഇടണമെന്ന് ആരാധകര്‍ കമന്റു ചെയ്യുമ്പോള്‍ പറ്റുന്ന പോലെ ഇടാമെന്നും ഇരുവരും പറഞ്ഞിരുന്നു. രാത്രിയില്‍ തനിക്ക് നല്ല പെയിനായതിനാല്‍ കുറച്ച് കാര്യങ്ങളൊക്കെ മിസായെന്ന് ദേവിക ഡെലിവറിക്ക് ശേഷമുള്ള വീഡിയോയില്‍ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Dr Vijay Maadhhav (@vijay_madhav)