
മെറ്റേര്‍ണിറ്റി ഫോട്ടോ കണ്ട് ആരും അയ്യേ എന്ന് പറയരുതെന്നുണ്ടായിരുന്നു, ഗര്‍ഭിണി ആയപ്പോള്‍ സെറ്റും മുണ്ടും ധരിക്കുന്നത് ഞാന്‍ കുലസ്ത്രീ ആയിട്ടല്ല; കമന്റിട്ടവര്‍ക്ക് മറുപടിയുമായി ദേവിക നമ്പ്യാര്‍
ദേവിക നമ്പ്യാരും വിജയ് മാധവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. അതിലുപരി രണ്ടു പേരും കലാ രംഗത്ത് മികവ് പുലര്‍ത്തുന്നവരാണ്. ഒരാള്‍ ഗായകനായണെങ്കില്‍. മറ്റൊരാള്‍ നല്ല അഭിനേത്രിയും ഡാന്‍ സറുമാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ സംഗീത ലോകത്തെത്തിയ താരമാണ് വിജയ് മാധവ്. പിന്നീട് സംഗീത സംവിധായകനായി വിജയ് മാറി. മിനി സ്‌ക്രീന്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ദേവിക. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം അധികം താമസിക്കാതെ ഗര്‍ഭിണിയാവുകയും ചെയ്തു. വിവാഹ ശേഷം ഇരുവരും വ്‌ലോഗിങ്ങ് ചെയ്തു തുടങ്ങി.

തങ്ങളുടെ ചാനലില്‍ എപ്പോഴും ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മാര്‍ച്ച് ആദ്യ ആഴ്ച്ച തങ്ങ ളുടെ കുട്ടി വരുമെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. ഇരുവരും വളരെ ഭംഗിയായി മേറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും വളരെ ലളിതമായി വളക്കാപ്പുമൊക്കെ നടത്തിയിരുന്നു. മിക്ക ആളുകളും നല്ല കമന്റാണ് ഇവര്‍ പങ്കു വച്ച വീഡിയോസില്‍ ഇടുന്നത്. ഇപ്പോഴിതാ ആര്‍. ജെ മലയാളം ചാനലിന് ഇവര്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വന്ന കമന്റുകളും മറ്റ് വിശേഷങ്ങളും ഇരുവരും പങ്കു വയ്ക്കുകയാണ്.

മേറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട് എടുക്കമമെന്ന് തീരെ താല്‍പ്പര്യമില്ലായിരുന്നു. അത് ഒരു കോണ്‌സ്‌പെറ്റും മറ്റുള്ള വരുടെ ഇഷടവുമൊക്കെയാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതും മറ്റുള്ളവരാണ്. ചിലര്‍ പല പരീക്ഷണങ്ങളും നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് തന്റെ മേറ്റേര്‍ണിറ്റി ഫോട്ടോ കണ്ട് അയ്യേ എന്ന് പറയരുതെന്ന് എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ പരീക്ഷണത്തിന് പോകാതെ എന്റെ ചിട്ട വട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് തന്നെ അത് കൂടുതല്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ നോക്കിയത്. നമ്മള്‍ എന്ത് ചെയ്താലും മുകളിലുള്ള ആളാണ് ഫൈനല്‍ കാര്യങ്ങല്‍ തീരുമാനിക്കുന്നത്.

ഞങ്ങള്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങലുടെ മേറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ട് എല്ലാവരും നല്ലതായി തന്നെയാണ് എടുത്തത്. ഗര്‍ഭിണിയായപ്പോല്‍ മുതല്‍ ഞാന്‍ സെറ്റും മുണ്ടും ഉടുക്കുന്നതിനെ പറ്റി ചിലര്‍ ചോദിച്ചിരുന്നു. നേരത്തെ മോഡണായിരുന്നയാള്‍ ഗര്‍ഭിണിയായപ്പോല്‍ കുല സ്ത്രീയായോ എന്നായിരുന്ന ചോദിച്ചത്. അങ്ങനെ ഒന്നുമില്ലായെന്നും എനിക്ക് പണ്ടു മുതല്‍ തന്നെ ഗര്‍ഭിണിയായി വയറാകുമ്പോള്‍ സെറ്റും മുണ്ടും ഉടുക്കാനായിരുന്നു ഇഷ്ടം. അതാണ് അങ്ങനെ ചെയ്തത്.
സെറ്റും മുണ്ടും ഗര്‍ഭ കാലത്ത് ഉടുക്കുന്നത് കുഞ്ഞിനും നല്ലതാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. തിരക്കാകുമ്പോള്‍ സെറ്റും മുണ്ടും ഉപയോഗിക്കാന്‍ പറ്റില്ലല്ലോ എന്നും ദേവിക പറയുന്നു. ഒന്‍പത് മാസമാണ് ഇപ്പോള്‍. ഇരുവരുടെയും ആദ്യ കണ്‍മണി ഉടനെത്തുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ഞങ്ങലുടെ പ്രൊഫഷനില്‍ അറിയപ്പെടാനാണ് താല്‍പ്പര്യമെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫുളവന്‍സര്‍ എന്ന പേരിനോട് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ഇരുവരും പറയുന്നു.