കുഞ്ഞു ജനിക്കുന്നതിനു മുൻപേ തൻ്റെ ആഗ്രഹം വെളിപ്പെടുത്തി ദേവിക, വിലക്കി വിജയ്, കാരണം ഉണ്ട്; പുതിയ വീഡിയോ വൈറൽ

അനേകം പരമ്പരകളിലൂടെ നായികയായി എത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് ദേവിക നമ്പ്യാർ. ഗായകനായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്. കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പാചക വീഡിയോയും, ദേവിക പട്ടു പാടുന്നതുമായ എല്ലാ വിശേഷങ്ങളും പങ്കുവെച്ചു കൊണ്ട് ഇരുവരും എത്താറുണ്ട്. ദേവികയുടെ പാട്ട് കേട്ട് ആരാധകരായവരാണ് കൂടുതൽ. ഇത്രയും നന്നായി താരം പാടുമെന്ന് പലർക്കും അറിയില്ലായിരുന്നു. ഇരുവർക്കും ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ പുതിയ വീഡിയോയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ നിന്നും തങ്ങൾക്ക് സഹോദരി തുല്യയായ ഒരാൾ ഒരു സമ്മാനം നൽകിയിരിക്കുകയാണ് എന്നാണ് പറയുന്നത്. പിറ്റി ലവ് എന്ന ബ്രാന്റിന്റെ ഉടമ ആണ് ഇവരുടെ കുഞ്ഞു അതിഥിക്കായി കുഞ്ഞുടുപ്പുകൾ സമ്മാനമായി കൊടുത്തയച്ചിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഓരോ കുഞ്ഞുടുപ്പുകളും ഇരുവരും വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ഈ വീഡിയോയിൽ ദേവിക തൻ്റെ ഒരു ആഗ്രഹം വെളിപ്പെടുത്തുന്നുണ്ട്. ഒരു പെൺകുഞ്ഞു മതി എന്ന് പറയുന്ന ദേവികയെ തടഞ്ഞു കൊണ്ട് ആണായാലും, പെണ്ണായാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതിയെന്നാണ് വിജയ് പറയുന്നത്. അതായിരിക്കണം നമ്മളുടെ ആഗ്രഹം എന്നും വിജയ് പറയുന്നുണ്ട്. ഈ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ തൻ്റെ ഒരു ആഗ്രഹം പറഞ്ഞതാ മാഷേ എന്ന് ദേവികയും മറുപടി പറയുന്നുണ്ട്. ഇത് പോലുള്ള കുഞ്ഞുടുപ്പുകള്‍ വാങ്ങിക്കണമെന്ന് നേരത്തെ തന്നെ ദേവിക വിജയോട് പറഞ്ഞിരുന്നു. അപ്പോൾ വാങ്ങാം എന്ന് ദേവികയോട് പറഞ്ഞിരുന്നു എന്നും വാങ്ങാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വിജയ് പറയുന്നുണ്ട്.

ദേവിക നായികയായി എത്തിയ രാക്കുയിൽ എന്ന പരമ്പരയിൽ ഗാനം ആലപിക്കാനായി എത്തിയപ്പോഴാണ് നേരത്തെ തന്നെ അറിയാവുന്ന ദേവികയും വിജയി മാധവും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ ദേവിക അഭിനയിക്കാൻ എത്തുകയും അന്ന് മുതൽ മുതലുള്ള പരിചയമായിരുന്നു എന്നും ഇരുവരും പറഞ്ഞിരുന്നു. കോവിഡിന്റെ സമയത്തായിരുന്നു തങ്ങൾ കൂടുതൽ എടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Articles You May Like