
താൻ ആഗ്രഹിച്ചതിലും കൂടുതൽ കിട്ടി! ഒമ്പതാം മാസത്തില്‍ എത്തിയ സർപ്രൈസിനെ കുറിച്ച് ദേവിക നമ്പ്യാര്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായ ദേവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗായകനായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. സീരിയലിന്റെ ഭാഗമായി വിജയിയുടെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു എന്നും അവിടുന്നാണ് ഇരുവരും പ്രണയത്തിൽ ആയതെന്നും വിവാഹ ശേഷം പ്രണയകഥ പറയുമ്പോൾ ഇരുവരും വെളിപ്പെടുത്തിയിരുന്നു.

അന്നത്തെ ആ മാഷ് വിളി ഇപ്പോഴും ദേവിക തുടരുകയാണ്. മാഷേ എന്ന് ദേവികയും നായികേ എന്ന് വിജയിയും വിളിക്കുന്നത്. ഏട്ടാ എന്ന വിളിയോട് തനിക്ക് പണ്ടേ താല്‍പര്യമില്ലെന്ന് ദേവിക തന്നെ പറഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ തന്നെ മാഷേ എന്നാണ് വിളിക്കാറുള്ളതെന്നും ആ വിളി താന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്. അടുത്തിടെയാണ് ദേവിക പാടുമെന്ന് ആരാധകർ അറിയുന്നത്. ഇൻസ്റാഗ്രാമിലൂടെ ഇരുവരും പാടുന്ന വീഡിയോകൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോകൾ വൈറലായി മാറാറുള്ളത്.

ഇപ്പോൾ ഇരുവരും കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ വളക്കാപ്പ് നടത്തിയ വീഡിയോയും ഫോട്ടോകളും പങ്കുവെച്ച് കൊണ്ട് ഇരുവരും എത്തിയിരുന്നു. ഒന്‍പതാം മാസം തുടങ്ങിയതിന് പിന്നാലെയായാണ് ദേവികയുടെ വളക്കാപ്പ് നടത്തിയത്. താൻ ഒത്തിരി ആഗ്രഹിച്ച കാര്യമായിരുന്നു ഇതെന്നും എന്നാൽ മാഷിന് ഇതിനോടൊന്നും താല്പര്യമില്ലാത്തത് കൊണ്ട് നടക്കുമോ എന്ന് അറിയില്ലെന്നും ദേവിക പറഞ്ഞിരുന്നു. ഹൈദാരാബാദില്‍ നിന്നെത്തിയ കസിനായ പൂജ ചേച്ചിയാണ് വളക്കാപ്പ് നടത്തിയത്. വളക്കാപ്പിന്റെ വീഡിയോ എല്ലാം തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും ദേവികയ്ക്ക് സർപ്രൈസ് ഒരുക്കി ഒന്‍പതാം മാസത്തില്‍ ഒന്‍പത് കൂട്ടം പലഹാരങ്ങളുമായി ദേവികയുടെ വീട്ടുകാര്‍ എത്തിയിരിക്കുന്ന വിഡീയോ പങ്കുവെച്ച് കൊണ്ടാണ് വിജയ് എത്തിയിരിക്കുന്നത്. ഇവിടെ കുറച്ച് പണികളൊക്കെ നടക്കുകയാണ് അതുകൊണ്ട് എല്ലാം പെട്ടെന്ന് അറേഞ്ച് ചെയ്ത് വീഡിയോ എടുക്കുകയായിരുന്നു എന്നാണ് വിജയ് പറയുന്നത്. വളക്കാപ്പും ബേബി ഷവറുമെല്ലാം താൻ ആഗ്രഹിച്ച കാര്യമാണ്. മഞ്ഞള്‍ തേക്കുമ്പോള്‍ നന്നായി തേച്ചോളൂ ഇതെല്ലം തനിക്ക് ഒത്തിരി ഇഷ്ടമുള്ള കാര്യമാണെന്നാണ് ദേവിക പറഞ്ഞത്. താൻ ആഗ്രഹിച്ചതിൽ കൂടുതല്‍ തനിക്ക് കിട്ടിയെന്നും ഹാപ്പിയായെന്നും ദേവിക പറഞ്ഞു.