“എന്റെ മകന്റെയും മരുമകളുടെയും രണ്ടാം വിവാഹമാണ് ഇന്ന്” മകൾക്കൊപ്പം കല്യാണ വേഷത്തിൽ ‘അമ്മ, ദേവി ചന്ദനയുടെ വാക്കുകൾ

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടിമാരാണ് ദേവി ചന്ദനയും മൃദുല വിജയിയും. ബിഗ്‌സ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ദേവി ചന്ദന. സോഷ്യൽ മീഡിയയിൽ സജീവമായ മൃദുലയും ദേവി ചന്ദനയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റേറ്റിംഗിൽമുന്പിൽ നിൽക്കുന്ന റാണിരാജ എന്ന സീരിയലിൽ ലൊക്കേഷനിലെ വിശേഷങ്ങളാണ് ദേവി ചന്ദന തന്റെ യൂട്യൂബിലൂടെ പങ്ക് വയ്ക്കുന്നത്.

അതേസമയം വിവാഹവും പ്രസവവും എല്ലാം കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം മൃദുല അഭിനയിക്കുന്ന സീരിയലാണ് റാണിരാജ. ദേവി ചന്ദന വീഡിയോയിലൂടെ പറയുന്നത്, താൻ ഇപ്പോൾ തന്റെ മകന്റെ വിവാഹ വിശേഷണങ്ങളാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത് എന്നാണ്. അതേസമയം ഇത് രണ്ട് പേരുടെയും രണ്ടാം വിഹാഹം ആണെന്നാണ് താരം പറഞ്ഞത്. യഥാർത്ഥത്തിൽ രണ്ടാൾക്കും കുഞ്ഞുങ്ങളുണ്ടെന്നും ഇങ്ങനെ ഒരു സീൻ സീരിയലിൽ മാത്രമേ നടക്കുകയുള്ളൂ എന്നും ദേവി ചന്ദന വ്യക്തമാക്കി.

അതേസമയം യഥാർത്ഥ ജീവിതത്തിൽ ആണെങ്കിൽ ഇങ്ങനെ ഒരു സംഭവത്തിന് എപ്പോൾ അടി കിട്ടിയെന്നു ചോദിച്ചാൽ മതിയെന്നും താരം പറഞ്ഞു. അതോടൊപ്പം ഈ കല്യാണം കൂടാൻ ഏറ്റവും അർഹതയുള്ളയാളാണ് മൃദുലയുടെയും യുവയുടെയു മകൾ ധ്വനി കൃഷ്ണ എന്നായിരുന്നു താരം പറഞ്ഞത്. പൊതുവെ കുഞ്ഞുങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ വരുമ്പോൾ ടെൻഷൻ ആയിരിക്കുമെന്നും പക്ഷെ ധ്വനി ബേബിയുടെ കാര്യത്തിൽ അത്തരത്തിലൊരു ടെൻഷൻ ഇല്ലെന്നായിരുന്നു ചന്ദന പറഞ്ഞത്.

ധ്വനി ബേബി വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രമേ കറയാറുള്ളുവെന്നും അല്ലാത്ത സമയം എല്ലാവരെയും എടുക്കാൻ സമ്മതിക്കുമെന്നും താരം പറഞ്ഞു. എല്ലാവരുടെയും കൂടെ ചാടി പൊയ്ക്കോളും എന്നും നിർബന്ധിച്ച് കൈ കാണിച്ച് എടുക്കേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു. അതോടൊപ്പം ആദ്യം നമ്മളെ മാത്രം നോക്കിയാൽ മതിയായിരുന്നെന്നും എന്നാൽ ഇപ്പോൾ ഓരോ സീനും ഷൂട്ട് ചെയ്ത കഴിയുമ്പോൾ ധ്വനി ബേബിയെ ഓടിപ്പോയി നോക്കണമെന്നും മൃദുലയും ചന്ദനയും വീഡിയോയിലൂടെ പറഞ്ഞു. ലൊക്കേഷനിൽ ഒരു വിഷമവും അറിയിക്കാതെ കുഞ്ഞിനെ നോക്കുന്നത് മൃദുലയുടെ അമ്മയാണെന്നും താരം പറഞ്ഞു. ഈ ലൊക്കേഷനിലുള്ള എല്ലാവരുടെയും ഫോണിൽ ധ്വനി ബേബിക്കുള്ള പാട്ടും വീഡിയോകളും ഉണ്ടെന്നും ചന്ദന പറഞ്ഞു.