‘സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി, അന്ന് ഞങ്ങൾ പ്രാർഥിച്ചത് ഇക്കാര്യം’; 17 വർഷത്തിന് ശേഷം സന്തോഷ വാർത്ത പങ്കുവെച്ച് ദേവി ചന്ദന

ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ദേവി ചന്ദന. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ ദേവി ചന്ദന ഗായകനായ കിഷോര്‍ വർമയെ ആണ് വിവാഹം ചെയ്‌തിരിക്കുന്നത്. വഴക്ക് കൂടിയാണ് തങ്ങൾ തമ്മിൽ പ്രണയം ആരംഭിച്ചതെന്ന് കിഷോറും ദേവിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ പതിനേഴു വർഷത്തെ വിവാഹ ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ബന്ധത്തിന് സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിക്ക് ഒരു പങ്കുണ്ട് എന്നാണ് ഇരുവരും പറയുന്നത്.

പതിനേഴു വർഷം ഞങ്ങൾ ഒന്നിച്ചിട്ട്. ഇത്തവണ വലിയ ആഘോഷം ഒന്നും വേണ്ട വളരെ ലളിതമായി നടത്താം എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ ചില അതിഥികൾ കൂടി വന്നെത്തി എന്ന് പറയുകയാണ് ദേവി. പതിനഞ്ചാം വിവാഹ വാർഷികം ലോക്ക് ഡൌൺ ആയിരുന്നു. അധികവും വിവാഹ വാർഷികത്തിൽ ഞങ്ങൾ രണ്ടു പേരും രണ്ടിടത്താണ് ഉണ്ടാവാറുള്ളത്. വിവാഹത്തിന് മുൻപേ ഞങ്ങൾ സ്വിറ്റ്സർലാൻഡിൽ പോയിരുന്നു. അവിടെ ഒരു പള്ളിയുണ്ടെന്നും ഭയങ്കര ശക്തിയാണ് എന്നും കറുത്ത മുത്തി എന്നാണ് മാതാവിനെ വിളിക്കുന്നത് എന്നും ഇരുവരും പറയുന്നു.

മാതാവിന് ഒരു കറുത്ത രൂപം ആയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ഞങ്ങൾ അവിടെ പോയപ്പോൾ ശരിക്കും സർപ്രൈസ് ആയിരുന്നു. അവിടെ തീർത്ഥകുളം പോലെയുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. അവിടെ ഉണ്ടായിരുന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു, എന്തെങ്കിലും ഒക്കെ പ്രാർത്ഥിച്ചു
ഈ തീർത്ഥം കുടിക്ക് അടുത്ത വർഷം ആവുമ്പോഴേക്കും അത് നടക്കും എന്ന്. ഞങ്ങൾ പ്രണയത്തിലായിരുന്ന സമയമായിരുന്നു, വീട്ടുകാർ ആരും തന്നെ അറിഞ്ഞിട്ടും ഉണ്ടായിരുന്നില്ല.

പ്രണയം സഫലമാവാൻ വേണ്ടി എവിടെയും ചെന്ന് പ്രാർത്ഥിക്കാറുണ്ടല്ലോ . ഞങ്ങളും പ്രണയം നടക്കാൻ വേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾ അവിടെന്ന് തിരികെ വന്നപ്പോഴേക്കും വീട്ടിൽ ഞങ്ങളുടെ കാര്യം എല്ലാം ശരി ആയിട്ടുണ്ടായിരുന്നു. അത് ശരിക്കും ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ആ പള്ളിയെ കുറിച്ച് അനേകം കഥകൾ ഉണ്ട്, ആ പള്ളി ഫയർ റെസ്‌ക്യൂട് ചർച്ച് കൂടിയാണ്. അങ്ങനെയാണ് ആ പള്ളിയിലെ മുത്തി കറുത്തുപോകുന്നത് എന്ന വിശ്വാസം കൂടി ഉണ്ട്. ഞങ്ങൾ ഒന്നിച്ചതിൽ ആ പള്ളിക്കും ഒരു പങ്കുണ്ട് എന്ന സന്തോഷമാണ് ദേവിയും കിഷോറും ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്.