മിനിറ്റുകളുടെ വിത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത് , വളരെ ഭീതിജനകമായ സംഭവമായിരുന്നു അത്; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മജന്‍ എന്ന നടന്‍ മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ്. നടനും മിമിക്രി കലാകാരനുമായി ധര്‍മ്മജന്‍ സ്വന്തമായി ബിസിനസും ചെയ്തിരുന്ന ആളാണ്. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ധര്‍മ്മജന്‍ നമ്മളെ ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അമ്മ മരിച്ചത്. അതിന്റെ ദുഖം തീരുന്നതിന് മുന്‍പ് തന്നെ വെറെ ഒരു ദുരന്തം തനിക്ക് നെരെ വന്നിരുന്നുവെന്നും പക്ഷേ താന്‍ രക്ഷപ്പെട്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം നടന്ന വരാപ്പുഴ അപകടത്തില്‍ നിന്ന് താന്‍ കഷ്ട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പറയുകയാണ് ധര്‍മ്മജന്‍.

ചൊവ്വാഴ്ച്ച വൈകിയിട്ടായിരുന്നു എറണാകുളം വരാപ്പുഴയില്‍ പടക്ക കട സ്‌ഫോടനത്തില്‍ തകര്‍ന്നത്. വരാപ്പുഴയെ നടുക്കിയ സംഭവമായിരുന്നു അത്. ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടി ത്തെറിച്ചാണ്‌ അപകടം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. വലിയ ശബ്ദത്തോടെയുമാണ് സ്‌ഫോടനമുണ്ടായത്. താന്‍ മിനിറ്റുകളുടെ വിത്യാസത്തിലാണ് ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ലെന്നും ധര്‍മ്മജന്‍ പറയുന്നു. പടക്ക ബിസിനസ് നടത്തുന്നത് എന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അത് ഒരു വീടായിരുന്നുവെന്നും ഞങ്ങള്‍ എപ്പോഴും അവിടെ ഇരുന്ന് വര്‍ത്തമാനം പറയുമായിരുന്നുവെന്നും ആ വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായി എന്നും ധര്‍മ്മജന്‍ വ്യക്തമാക്കുന്നു.

എന്റ സുഹൃത്തിന്റെ ചേട്ടനും അനിയനുമാണ് അത് നടത്തുന്നത്. വരാപ്പുഴ മുട്ടിനകത്താണ് സംഭവം നടക്കുന്നത്. അവര്‍ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സുള്ളവരാണ്. തൃശൂര്‍ പൂരവും തിരുവമ്പാടി പൂരവുമൊക്കെ അവര്‍ നടത്താറുണ്ട്. ഇപ്രാവിശ്യത്തെ പൂരവും ഏറ്റെടുത്തിരുന്നവരാണെന്നും കേരളത്തില്‍ വെടിക്കെട്ട് നടത്താന്‍ ലൈസന്‍സുള്ളവരില്‍ ഇവരും പ്രധാനികളായിരുന്നുവെന്നും പടക്കങ്ങള്‍ ഷിഫ്റ്റ് ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നും ധര്‍മ്മജന്‍ പറയുന്നു. പാലക്കാട് അവര്‍ ഒരു വലിയ പ്ലോട്ട് വാങ്ങിച്ചിട്ട് അങ്ങോട്ടേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് പെട്ടെന്ന് അപകടം നടക്കുന്നത്.

ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ് പൊട്ടിച്ചിതറിയതെന്നും താരം പറയുന്നു. ഞാന്‍ അപകടം നടക്കുന്നതിന് രണ്ട് മിനിറ്റിന് മുന്‍പാണ് അവിടെ നിന്ന് പോന്നതെന്നും താരം വ്യക്തമാക്കി. അവര്‍ നിയമാനുസൃതമായിട്ടാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാവും ഇത്രയും വലിയ സ്‌ഫോടനം നടന്നതെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. നിയന്ത്രിതമായ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാലാണ് സ്‌ഫോടനം നടക്കാന്‍ കാരണമായതെന്നും സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും എല്ലാം തന്നെ കേട് പാട് സംഭവിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്‌സിന് പോലും നിയന്ത്രിക്കാനായിരുന്നില്ലായെന്നും വാര്‍ത്തകളില്‍ നിന്നു വ്യക്തമാണ്. പടക്കം സൂക്ഷിക്കാനായി രണ്ടുവർഷം മുമ്പ് വാടകക്കെടുത്ത മുട്ടിനകത്തെ ഒറ്റനില പടക്ക സംഭരണശാലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്.   പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോ മീറ്ററുകള്‍ വരെയെത്തിരുന്നു. ആരും പ്രതീക്ഷിക്കാതെ തന്നെ വലിയ ദുരന്തമാണ് നടന്നത്.