
“ഞാൻ ഗർഭിണി ആയതിന്റെ പേരിൽ മകളുടെ കരിയർ ഇല്ലാതാവാൻ പാടില്ല, അതുകൊണ്ടാണ് ആ കടുത്ത തീരുമാനം എടുത്തത്” ആര്യയുടെ അമ്മ; തീരുമാനം തെറ്റായിപ്പോയി എന്ന് പ്രേക്ഷകർ
മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ആര്യ പാർവതി. 23 വയസ്സുള്ള പാർവതി അടുത്തിടെ ചേച്ചിയാക്കാൻ പോവുകയാണ് എന്നും അമ്മ ഒരു കുട്ടിയെ പ്രസവിക്കുക്കാനുള്ള ഒരുക്കത്തിലാണ് എന്നും അടുത്തിടെയാണ് താരം വെളിപ്പെടുത്തിയത്. ഈ വാർത്ത അറിഞ്ഞ് അനേകം പേരായിരുന്നു അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ കുറച്ചുപേർ വിമർശനവുമായി എത്തിയിരുന്നു. എന്ന ഇപ്പോഴിതാ അമ്മ എട്ടര മാസം ഗർഭിണിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

ഇപ്പോഴാണ് താൻ പോലും ഈ വാർത്ത അറിയുന്നത് എന്നും പാർവതി പറയുന്നുണ്ട്. ഒരിക്കൽ ഞങ്ങൾ ഗുരുവായൂരിൽ പോയപ്പോൾ അമ്മയ്ക്ക് വയ്യാതായിരുന്നു. അന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അറിഞ്ഞത് 24 ദിവസം ഗർഭിണിയാണ് എന്നത്. അമ്മയുടെ ആദ്യത്തെ പ്രഗ്നൻസി ഒരുപാട് കോംപ്ലിക്കേഷൻ ഉള്ളത് ആയിരുന്നു എന്നും 10 മാസം അമ്മ ബെഡ് റെസ്റ്റ് ആയിരുന്നു എന്നും പറയുന്നു. വളരെ തിരക്കിലായിരുന്ന സമയത്താണ് അമ്മ ഗർഭിണിയാണ് എന്ന് താൻ അറിഞ്ഞത്. ഇത്രയും പ്രായമായ മകളോട് താൻ എങ്ങനെ ഈ വിവരം പറയുമെന്ന ടെൻഷനും അമ്മയ്ക്ക് ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് പറയാതിരിക്കാനാവില്ലല്ലോ എന്ന ഘട്ടം എത്തിയപ്പോഴാണ് ഭർത്താവ് തന്നെ ഈ വിവരം അറിയിച്ചത് എന്നാണ് അമ്മ പറയുന്നത്. കഴിവുള്ള നല്ലൊരു മോളെ തരണേ എന്നായിരുന്നു ആദ്യം ഗർഭിണി ആയിരുന്നപ്പോൾ പ്രാർത്ഥിച്ചത്. ദൈവം അതുപോലൊരു മോളെ തന്നെ തന്നു. ആര്യയ്ക്ക് വേണ്ടിയാണു ഞങ്ങൾ ഇത്രയും കാലം ജീവിച്ചത്. അവൾ എന്നെ ആശ്രയിച്ചു നിൽക്കുന്ന മകളാണ് എന്നും അമ്മ പറയുന്നു. ഈ വാർത്ത അവൾ അറിഞ്ഞാൽ വിഷമം ആവും എന്നായിരുന്നു ഞങ്ങളുടെ പേടി.

ഈ ഒരു കാര്യത്തിന്റെ പേരിൽ അവളുടെ കരിയർ നശിക്കാൻ പാടില്ല എന്നും ഉണ്ടായിരുന്നു. അത് കൊണ്ടൊക്കെ ആണ് ഗർഭിണി ആണെന്ന വിവരം ആദ്യം മകളോട് പറയാതിരുന്നതെന്നും അമ്മ പറയുന്നു. എന്നാൽ അമ്മ ആ ചെയ്തത് തെറ്റാണെന്നും ഇപ്പോൾ ആര്യ വളരെ അധികം സന്തോഷവതിയാണ് എന്നും പ്രേക്ഷകർ പറയുന്നു. ആ സന്തോഷത്തിന്റെ കാരണം ഈ വാവയുടെ വരവാണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്. മകളെ ഇത്രയും അടുത്തറിയുന്ന അമ്മ ഈ വാർത്ത പറയാതിരുന്നത് തെറ്റായി പോയി എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. എന്തിരുന്നാലും വാർത്ത അറിഞ്ഞതോടെ വാവയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആര്യ.