“മോഹൻലാലിൻറെ ആദ്യ ചിത്രം ഓടിയ തിയറ്റർ ഞങ്ങളുടേതാണ്, 33 വർഷം പഴക്കമുള്ള വീട്, 125 വർഷം പഴക്കമുള്ള അലമാര, ഇതൊന്നും പലരും വിശ്വസിക്കുന്നില്ല” മീര പറയുന്നു

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ അവതരികയാണ് മീര അനിൽ.  അവതരണത്തിലേക്ക് എത്തും മുൻപ് തന്നെ ഒരു മികച്ച നർത്തകി കൂടിയായിരുന്നു മീര. മൂന്നര വയസ്സ് മുതൽ നൃത്ത വേദികളിൽ സജീവമായിരുന്നു മീര. മോഹിനിയാട്ടത്തിലും, കഥകളിക്കും ഒക്കെ സംസ്ഥാന മത്സരങ്ങളിൽ മത്സരിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട് മീര. തൻ്റെ നൃത്ത വിശേഷങ്ങളും വീടിനെ കുറിച്ചും പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് മീര അനിൽ.

തനിക്കും ഈ വീടിനും ഒരേ പ്രായമാണ് എന്ന് പറഞ്ഞു കൊണ്ടാണ് മുപ്പത്തിമൂന്നു വർഷം പഴക്കമുള്ള തന്റെ വീട്ടിലേക്ക് മീര അവതാരകയെ കൂട്ടികൊണ്ട് പോകുന്നത്.  ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് ഈ വീട് ഒന്ന് പുതുക്കി പണിഞ്ഞിരുന്നു. എന്നാൽ മൊസൈക്കിന്റെ ഫ്ലോർ അങ്ങനെ തന്നെ നിർത്തിയാണ് ചെയ്തത്. കാരണം ഇന്ന് മൊസൈക്ക് പ്രൊഡക്ഷൻ തന്നെ ഇല്ലാതായിരിക്കുകയാണ്. വിന്റേജ് വീട് ആക്കി തന്നെ നില നിർത്തി കൊണ്ടാണ് പുതുക്കിയത്. അച്ഛനും അമ്മയും ആണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.

വീട്ടിലുള്ളവർ അത്യാവശ്യം ദൈവ വിശ്വാസികൾ ആണ്. അത് കൊണ്ട് ഒരു പൂജാമുറിയും വീട്ടിൽ ഉണ്ട്. വാസ്തു നോക്കിയാണ് പൂജ മുറിയുടെ സ്ഥാനം. വാസ്തുവിൽ വിശ്വസിക്കുന്ന ആളാണ് അച്ഛൻ. താൻ വലിയ വിശ്വാസി ഒന്നും അല്ലെങ്കിലും ഒരു സുപ്രീം പവറിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട് എന്ന് മീര പറയുന്നു. ഒരു മൈക്ക് ഉപയോഗിച്ച് കൊണ്ടുള്ള പണിയല്ലേ. അപ്പോൾ അത് നിന്ന് പോവല്ലേ എന്ന് ഇടയ്ക്ക് പ്രാർത്ഥിക്കാറുണ്ട്. അവതാരിക എന്ന നിലയിലേക്ക് എത്തും മുൻപ് മൂന്നു വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന ഒരാളാണ് താൻ. കഥകളിക്കും മോഹിനിയാട്ടത്തിനും എല്ലാം കിട്ടിയ സമ്മാനങ്ങൾ ഇപ്പോഴും ഇവിടെ ഭദ്രമായിട്ടുണ്ട് എന്നും മീര പറയുന്നു.

അവതരിക ആയതിന് ശേഷവും താൻ കഥകളി എല്ലാം ചെയ്യുമായിരുന്നു. ഇതൊക്കെ പറഞ്ഞാലും പലരും വിശ്വസിക്കാറില്ലെന്നും മീര പറയുന്നു. മോഹൻലാലിൻറെ ആദ്യ പടം പ്രദർശനം ചെയ്തത് ഞങ്ങളുടെ തിയറ്ററിൽ ആയിരുന്നു. അതുകൊണ്ട് അതിന്റെ ഓർമ്മയ്ക്കായി ഇവിടെ ചിലതൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കൂടാതെ നൂറു വർഷത്തിൽ അധികം പഴക്കമുള്ള വീട്ടിലെ അലമാരയും, സ്പെഷ്യൽ കസേരയും മീര കാണിക്കുന്നുണ്ട്. വീട്ടിലെ പച്ചക്കറി തോട്ടവും നിരവധി ആകർഷകമായ സാധനങ്ങളും എല്ലാം മീര പ്രേക്ഷകർക്കായി കാണിക്കുന്നുണ്ട്.