വീട് വലുതാകുന്നു… വിഷ്ണുവുമൊത്ത് പുതിയ സന്തോഷ വാർത്ത പങ്കിട്ട് കോമെഡി സ്റ്റാർസ് അവതാരിക മീര

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി വർഷങ്ങളായി നമ്മുടെ സ്വീകരണ മുറിയിലെ മുഖമായി മാറിയിരിക്കുകയാണ് മീര അനിൽ. അടുത്തിടെ കഴിഞ്ഞ താരത്തിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീര ഒരു വ്‌ളോഗർ കൂടിയാണ്. ഇപ്പോഴിതാ മീര പങ്കുവെച്ച ഒരു കുഞ്ഞ് വീഡിയോ ആണ് വൈറലായി മാറുന്നത്.

അങ്ങനെയാണ് മുയലുകളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കേണ്ടത് എന്ന ക്യാപ്ഷ്യൻ നൽകികൊണ്ട് വീട്ടിൽ എത്തിയ പുതിയ അംഗങ്ങളെ വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് മീര. ഭർത്താവ് വിഷ്ണുവിന്റെ മടിയിൽ ഇരിക്കുന്ന മുയൽ കുഞ്ഞുങ്ങളുടെ വീഡിയോ ആണ് കുടുംബം വലുതാകുന്നു എന്ന ക്യാപ്ഷൻ നൽകി മീര പങ്കുവച്ചത്. വീഡിയോ കണ്ടപ്പോൾ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇതിന് താഴെ അത്തരത്തിലുള്ള കമെന്റുകളാണ് വരുന്നത്. വീഡിയോ ആദ്യം കണ്ടപ്പോൾ ഞങ്ങൾ തെറ്റിദ്ധരിച്ചെന്നും ഇത് വല്ലാത്ത സർപ്രൈസ് ആയിട്ടുണ്ടെന്നും കമെന്റുകൾ വരുന്നത്.

സിവിൽ എൻജിനീയറിങ്‌ പൂർത്തിയാക്കിയ ബിരുദധാരിയായ മീര തൻ്റെ ആ പ്രൊഫഷൻ ഒന്നാകെ മാറ്റിവെക്കുകയായിരുന്നു. ഒരു ദിവസം ഒരു ചാനലിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ പിക്ക് ചെയ്യാൻ വേണ്ടി പോയിരുന്നു. അവിടെന്ന് കഥാകൃത്ത് ഉണ്ണി ആറിനെ താൻ കാണുകയുണ്ടായി. അദ്ദേഹം ഒരു സീരിയലിലേക്ക് കഥാപാത്രത്തെ തിരയുന്ന സമയമായിരുന്നു ഞങ്ങൾ തമ്മിലുള്ള ആ കൂടിക്കാഴ്ച നടന്നത്.  ആ കൂടിക്കാഴ്ച സ്‌ക്രീൻ റെസ്റ്റിലേക്ക് എത്തിച്ചു. അങ്ങനെയാണ് മിനിസ്ക്രീനിലേക്കുള്ള തന്റെ അരങ്ങേറ്റം നടന്നതെന്ന് മീര ഒരിക്കൽ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിയായ വിഷ്ണുവുമായി 2020 ലായിരുന്നു മീരയുടെ വിവാഹം നടന്നത്. ഒരു കൂട്ടുകുടുംബത്തിലേക്ക് താൻ ചെന്ന് കയറിയതെന്ന് മീര പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് തിരക്കുകൾ കഴിയുമ്പോൾ നാട്ടിലേക്കുള്ള യാത്രയും കുക്കിങ്ങും ഒക്കെ മീര വ്ളോഗിലൂടെ കാണിച്ചു കൊണ്ട് എത്താറുണ്ട്. സ്വന്തമായി ഒരു വീട് വയ്ക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മീര പറഞ്ഞിരുന്നു.  കോമെഡി സ്റ്റാർസ് എന്ന പരിപാടിയിലെ അവതരികയായിട്ടാണ് മീര മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.