ആദ്യ പ്രണയത്തെ കുറിച്ച് പ്രേക്ഷകരുടെ സ്വന്തം ദേവിയേട്ടത്തി!! “ഫോണിലൂടെ ഉള്ള പ്രണയമായിരുന്നു, വീട്ടുകാർ എതിർത്തപ്പോഴാണ് ആ തീരുമാനം എടുക്കേണ്ടി വന്നത്” ചിപ്പി രഞ്ജിത്ത് പറയുന്നു

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ചിപ്പി രഞ്ജിത്ത്. അനേകം കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടി കൂടിയാണ് ചിപ്പി. അനേകം സിനിമകളിൽ വേഷമിട്ട ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ രംഗത്താണ് സജീവമായി തുടരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് ചിപ്പി ഇപ്പോൾ അഭിനയിക്കുന്നത്. ചിപ്പിയും ഭർത്താവ് രഞ്ജിത്തും കൂടി നിർമ്മിക്കുന്ന പരമ്പര കൂടിയാണ് സാന്ത്വനം. ദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിപ്പി ഇതിൽ അവതരിപ്പിക്കുന്നത്. അങ്ങേയറ്റം പോസിറ്റീവ് ഇമേജുള്ള ഒരു കഥാപാത്രം കൂടിയാണ് സാന്ത്വനം കുടുംബത്തിലെ ദേവിയേടത്തി.

ആകാശദൂത്, വാനമ്പാടി പരമ്പരകൾക്ക് ശേഷമാണു ചിപ്പി സാന്ത്വനത്തിന്റെ ഭാഗമാവുന്നത്. നിർമ്മാതാവും സിനിമാപ്രവർത്തകനുമാണ് രഞ്ജിത്ത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. പല അഭിമുഖങ്ങളിലും ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇവർ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ചിപ്പി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്യാണസൗഗന്ധികം എന്ന സിനിമയിൽ രഞ്ജിത്തിനൊപ്പം ചിപ്പി പ്രവർത്തിച്ചിട്ടുണ്ട്. ശേഷം ഗള്‍ഫ് ഷോ യ്ക്ക് ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.

നേരിട്ട് സംസാരിക്കുന്നതിനേക്കാൾ ഫോണിലൂടെയാണ് കൂടുതലും സംസാരിച്ചിരുന്നത്. അപ്പോൾ സെൽഫോൺ ഇറങ്ങിയ സമയമായിരുന്നു. വലിയ ചാര്‍ജ് ആയിരുന്നു അന്ന് ഫോൺ വിളിക്കാൻ. ഞങ്ങളുടേത് കുറച്ച് കോസ്റ്റ്‌ലി പ്രണയമായിരുന്നു എന്നും ചിപ്പി പറയുന്നു. 1996 ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വിവാഹം നടന്നത് 2001 ലുമായിരുന്നു. ആദ്യമൊക്കെ എന്റെ വീട്ടില്‍ പ്രശ്‌നങ്ങളായിരുന്നു ചിപ്പി പറയുന്നു. സിനിമയില്‍ പരിചയമാണ്, കൂടുതലൊന്നും രഞ്ജിത്തിനെ കുറിച്ച് അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെയാണ് വിവാഹം ചെയ്യിപ്പിക്കുക എന്നാണ് വീട്ടുകാർ പറഞ്ഞത്.

പക്ഷെ ഞങ്ങൾ  ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല. വീട്ടില്‍ പ്രശ്‌നമാവും എന്ന് മനസ്സിലായപ്പോഴാണ് ഞങ്ങള്‍ പോയി കല്യാണം കഴിച്ചത്. അത്ര പ്രശ്‍നമൊന്നും ഉണ്ടായില്ലെന്നും വിവാഹം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വീട്ടുകാർ വിളിക്കുകയും അങ്ങോട്ട് തന്നെ പോയെന്നും ചിപ്പി പറഞ്ഞു. കല്യാണം കഴിഞ്ഞ സമയത്ത് തനിക്ക് ചില സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നെന്നും അതെല്ലാം ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം പുതിയ കമ്മിറ്റ്‌മെന്റുകളൊന്നും എടുത്തില്ല. സിനിമയില്‍ നിന്ന് മാറി നിൽക്കാനുള്ള തീരുമാനം എന്റേത് ആയിരുന്നു. രഞ്ജിത്ത് ഏട്ടന് ഇപ്പോഴും അതൊരു പ്രശ്‌നല്ല. സീരിയലുകള്‍ ഞാൻ ഇപ്പോൾ ചെയ്യുന്നുണ്ട്. അത് എൻ്റെ കംഫര്‍ട്ട് കൂടി നോക്കിയിട്ടാണ് ഏറ്റെടുത്തതെന്നും ചിപ്പി വ്യക്തമാക്കി.