“അതിനുള്ള അവകാശം അവന് മാത്രം, വിവാഹത്തിന് മുൻപേ ആ കാര്യത്തിൽ തീരുമാനം എടുത്തു, പ്രണയം പറഞ്ഞപ്പോൾ സംഭവിച്ചത്” ചന്ദ്രയും ടോഷും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇപ്പോൾ റ്റോഷ്‌ ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. നിരവധി വർഷക്കാലമായി അഭിനയ രംഗത്തുള്ള ഇരുവരും ആദ്യമായി ആദ്യമായി കാണുന്നതും സംസാരിക്കുന്നതും സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന എന്ന് സ്വന്തം സുജാതയിൽ അഭിനയിക്കുമ്പോൾ ആയിരുന്നു. പിന്നീട് സൗഹൃദത്തിലാവുകയും പരസ്പരം നന്നായി മാസ്സിലാക്കിയതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുക ആയിരുന്നു. രണ്ട് പേരും വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർക്കൊന്നും തന്നെ യാതൊരു വിധത്തിലുള്ള എതിർപ്പും ഇല്ലായിരുന്നു.

രണ്ട് പേരുടെയും മതത്തിന്റെ ആചാരങ്ങൾ ഉൾപ്പെട്ടിട്ടുള്ള വിവാഹം ആയിരുന്നു ചന്ദ്രയുടെയും ടോഷിന്റെയും. ഒരു പക്ഷെ വീട്ടിൽ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നു എങ്കിൽ തങ്ങൾ ഇപ്പോൾ ഒരുമിച്ച് ജീവിക്കില്ലായിരുന്നു എന്നും ഇരുവരും പറഞ്ഞു. അതേസമയം വീട്ടിൽ വിവാഹക്കാര്യം പറഞ്ഞപ്പോൾ ഒരു വില്ലനിസം ഉണ്ടാകാത്തതിന്റെ ഒരു വിഷമം തനിക്കുണ്ട് എന്നും ചന്ദ്ര പറഞ്ഞു. അതേസമയം ജാതിമത വിശ്വാസങ്ങൾ ഇല്ലാതെ ഒരു മാതൃകയാവുക എന്ന തരത്തിൽ വിശ്വസിച്ച് നടത്തിയ വിവാഹം അല്ല തങ്ങളുടേത് എന്നും ഇരുവരും വ്യക്തമാക്കി.

അതോടൊപ്പം തങ്ങൾ രണ്ട് പേരും വളർന്നു വന്ന ഒരു പശ്ചാത്തലം ഉണ്ടെന്നും അതൊന്നും മറക്കാതെയും അതിനെ മാറ്റാതെയും അതോടൊപ്പം അതിനെ ബഹുമാനിച്ച് മുൻപോട്ട് പോകാം എന്ന് തീരുമാനിച്ചാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പറഞ്ഞു. അതോടൊപ്പം തങ്ങൾ രണ്ട് പേർക്കും തങ്ങളുടേതായ വിശ്വാസങ്ങൾ ഉണ്ടെന്നും അതിനുള്ള സ്‌പേസ് പരസ്പരം നൽകിയ ജീവിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം രണ്ട് മതങ്ങൾ അല്ലല്ലോ വിവാഹം കഴിക്കുന്നതെന്നും പകരം രണ്ട് മനുഷ്യർ അല്ലെ വിവാഹം കഴിക്കുന്നതെന്നും ഇനിയുള്ള കാലം വിവാഹങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ഇരുവരും പറഞ്ഞു.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ മതം എല്ലാം തങ്ങൾ മുൻപ് തന്നെ തീരുമാനിച്ചിരുന്നു എന്നും ഇരുവരും പറഞ്ഞു. തങ്ങളുടെ മകൻ വളർന്നു വരുമ്പോൾ കാര്യങ്ങൾ തിരിച്ചറിയാൻ പ്രായമാകുമ്പോൾ അവന് തങ്ങൾ രണ്ട് പേരുടെയും മതത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുമെന്നും പിന്നീട് അവന് തീരുമാനിക്കട്ടെ അവന്റെ മതം ഏതാണ് എന്നും ഇരുവരും പറഞ്ഞു. അവന് ഏത് മതത്തിൽ വളരാമെന്ന് തങ്ങൾ ഒരിക്കലും പറയില്ലെന്നും അത് അവന്റെ അവകാശം ആണെന്നും ഇരുവരും പറഞ്ഞു.