“കല്യാണ സമയത്ത് പുരുഷന്മാർ കാലുപിടിക്കും, അത് കഴിഞ്ഞ ശേഷം മുഴുവനും പെണ്ണുങ്ങൾ കാല് പിടിക്കണം, ടോഷേട്ടൻ ചെയ്ത ആ കാര്യം ജീവിതത്തിൽ മറക്കാൻ കഴിയില്ല” ചന്ദ്ര ലക്ഷ്മൺ പറയുന്നു

സ്വന്തം സുജാത എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നായികയും നായകനും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകർക്ക് ഏറെ സന്തോഷം നിറഞ്ഞ കാര്യമായിരുന്നു. ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞ് കൂടി ഉണ്ട്. പ്രസവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ചന്ദ്ര അഭിനയത്തിൽ സജീവമായിരുന്നു. പ്രസവത്തിന് ശേഷവും ചന്ദ്ര അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു.

ഇപ്പോഴിതാ പ്രസവ സമയത്തും അതിന് ശേഷവും തനിക്ക് വീട്ടിൽ നിന്ന് കിട്ടിയ പിന്തുണയെ കുറിച്ച് പറയുകയാണ് ചന്ദ്ര. കുഞ്ഞ് വന്നതിന് ശേഷമുള്ള ജീവിതം രസകരമാണ്. മാത്രമല്ല നല്ല ബിസിയാണ്. കുറെ അധികം കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന്റെ കൂടെ ഷൂട്ടും, കുഞ്ഞിന്റെ ഒപ്പമുള്ള ചിരിയും കളിയും എല്ലാം ഉണ്ട്. പിന്നെ മൾട്ടി ടാസ്ക്കിങ് ആണ്. വാവ വന്ന ശേഷം തനിക്ക് വലിയ ടെൻഷൻ ഒന്നും ഇല്ലെന്നാണ് ടോഷ് പറയുന്നത്.  ഷൂട്ട് സമയത്ത് മോനെയും കൊണ്ട് പോകാം എന്നും കുഞ്ഞു കരഞ്ഞാൽ കരച്ചിൽ മാറ്റാനും കഴിയുന്നുണ്ട്.

ആദ്യം ചന്ദ്ര ഷോട്ടിന് പോകുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. തല ചുറ്റുമോ, ക്ഷീണം ഉണ്ടോ എന്നൊക്കെ ആയിരുന്നു ടെൻഷൻ. ആ പേടി ഇപ്പോൾ മാറി. വാവയ്ക്ക് പേര് ഇടുന്ന കാര്യം ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു. കുറേ പേരുകൾ നോക്കുകയും അതിൽ നിന്ന് മൂന്നുനാലെണ്ണം ഷോർട്ട് ലിസ്റ്റും ചെയ്തു. വാവയുടെ ഈ പേര് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം ആണ്. വാവയുടെ കാലിൽ ഇട്ടിരിക്കുന്നത് ഞാൻ ഉപയോഗിക്കുന്ന തളയാണ് എന്ന് ചന്ദ്ര പറയുന്നു.

 

കല്യാണ സമയത്ത് പുരുഷന്മാർ ആണ് കാലുപിടിക്കുക എന്നാൽ അത് കഴിഞ്ഞ ശേഷം മുഴുവനും പെണ്ണുങ്ങൾ കാല് പിടിക്കണ്ട അവസ്ഥയാണ്. എന്നാൽ ഞങ്ങളുടെ കാര്യം അല്ല കേട്ടോ.  ഞങ്ങളുടെ കാര്യത്തിൽ എല്ലാം ഒരുപോലെ ആയതുകൊണ്ട് കുഴപ്പം ഒന്നുമില്ല. ടോഷേട്ടൻ ചെയ്ത ഒരു കാര്യം തനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല. വാവയുടെ ആദ്യ ബാത്ത് കൊടുത്തത് ടോഷേട്ടൻ ആയിരുന്നു. ആയയെ ഒന്നും ഞങ്ങൾ വച്ചിട്ടില്ല. ആദ്യം മുതൽ തന്നെ ഇങ്ങനെ ആയിരുന്നു. പുറത്ത് നിന്ന് ആരെയും കൊണ്ട് വരണ്ടെന്ന് തീരുമാനിച്ചിരുന്നു എന്നും ചന്ദ്ര പറയുന്നു.