“നീ ഗുണം പിടിക്കില്ലെന്ന് അന്ന് മുഖത്ത് നോക്കി പറഞ്ഞു, അമിത വണ്ണം കാരണം ആയുർവേദ ചികിത്സയിലാണ്” ചന്ദ്ര ലക്ഷ്മൺ

ബിഗ്‌സ്‌ക്രീനിലൂടെ എത്തി മിനിസ്ക്രീൻ രംഗത്ത് സജീവമായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വി രാജിന്റെ നായികയായി എത്തിയ ചന്ദ്ര ഇപ്പോൾ സൂര്യ ടിവിയിൽ സ്വന്തം സുജാത പരമ്പരയിലെ സുജാത എന്ന കഥാപാത്രമായിട്ടാണ് വേഷം ഇടുന്നത്. നടൻ ടോഷ് ക്രിസ്റ്റിയുമായുള്ള ചന്ദ്രയുടെ വിവാഹവും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. തങ്ങളുടെ വിവാഹവും, വാവയുടെ വരവും എല്ലാം ഒരു മിറാക്കിൾ ആയി ഞങ്ങൾ കരുതുന്നു എന്ന് പറയുകയാണ് ചന്ദ്ര ഇപ്പോൾ.

വിവാഹം കഴിക്കാൻ താമസിച്ചു പോയി എന്ന് തനിക്ക് തോന്നുന്നില്ല എന്നും സമയം ആയപ്പോൾ നടന്നു എന്നാണ് വിശ്വസിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു. വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിൽ നടി രശ്മി ജയപാലിനെകുറിച്ചും ചന്ദ്ര സംസാരിക്കുകയുണ്ടായി. ഞങ്ങളുടെ വിവാഹം നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തി. പ്രാർത്ഥനയും വഴിപാടുമായി നടന്ന ഒരാളായിരുന്നു രശ്മി ചേച്ചി. ഞങ്ങളുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു ചേച്ചി എന്നും ചേച്ചിക്ക് ഞങ്ങൾ രണ്ടുപേരെയും ഇഷ്ടമാണ് എന്നും ചന്ദ്ര പറയുന്നു.

ചേച്ചിയെ ഞങ്ങൾ എന്നും മിസ് ചെയ്യുന്നുണ്ടെന്നും ചന്ദ്ര പറയുന്നുണ്ട്. ഇതിനിടയിൽ തനിക്ക് നേരെ ഉണ്ടായ വ്യാജ പ്രചാരണത്തെ കുറിച്ചും ചന്ദ്ര പറഞ്ഞു. 11 വര്ഷം മലയാളത്തിൽ അഭിനയിക്കാത്തത് കൊണ്ടാണ് അവർ എന്നെ അമേരിക്കയിലേക്ക് വിവാഹം കഴിച്ചു വിട്ടതെന്ന് താരം പറയുന്നു. സാന്ദ്ര എന്ന വില്ലത്തി കഥാപാത്രത്തെ കുറിച്ചും ചന്ദ്ര സംസാരിച്ചു. പ്രേക്ഷകർ ഏറെ ഏറ്റടുത്ത കഥാപാത്രമായിരുന്നു സാന്ദ്ര. ഒരിക്കൽ തന്നെ കണ്ടപ്പോൾ നീ ഒരിക്കലും ഗുണം പിടിക്കില്ലെന്ന് ഒരു അമ്മൂമ്മ പറഞ്ഞു. കൂടാതെ സ്ത്രീ എന്ന പരമ്പരയിൽ അഭിനയിച്ചപ്പോൾ താൻ സഹിച്ച ത്യാഗത്തെ കുറിച്ചും താരം മനസ്സ് തുറന്നു.

നീന്തൽ അറിയില്ലായിരുന്നു എന്നും ഒരു സീൻ ചെയ്യാൻ തന്നെ തള്ളിയിടണം എന്നും സംവിധായകനോട് തൻ പറഞ്ഞിരുന്നു. നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നത് കൊണ്ട് സംഗതി അൽപ്പം സീരിയസ് ആയി എന്നും കുറച്ച് വെള്ളം കുടിക്കേണ്ടി വന്നെന്നും തരാം പറയുന്നു. ഒരു മാസികയിൽ തിരക്കുകൾ കാരണം അഭിമുഖം കൊടുക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് അവർ എന്നെ കുറിച്ച് ഗോസിപ്പ് അടിച്ചിറക്കിയിരുന്നു. അമിത വണ്ണം കാരണം താൻ ആയുർവേദ ചികിത്സയിൽ ആണെന്നാണ് അന്ന് അവർ എഴുതിയത്. ഇത്തരത്തിൽ അനേകം ഗോസിപ്പുകൾ താൻ നേരിട്ടിട്ടിട്ടുണ്ടെന്നും ചന്ദ്ര പറഞ്ഞു.