
“ശാലു മാത്രം തനിക്കൊരു ബഹുമാനവും തന്നില്ല, അവിടെ ഉള്ളവരിൽ എന്നോട് മാത്രം ശാലു അങ്ങനെ പെരുമാറിയത്, കാരണം അറിഞ്ഞപ്പോൾ ഞെട്ടി, ഒരു നടി അങ്ങനെ ഒക്കെ ചിന്തിച്ചതിൽ വിഷമമുണ്ട് ” ദിനേശ് പണിക്കര്‍
ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ പരമ്പരകളിൽ ഒന്നായിരുന്നു ചന്ദനമഴ. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇതിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. ഇപ്പോഴിതാ ചന്ദനമഴ പരമ്പരയ്ക്ക് ഇടയിൽ നടന്ന ഒരു സംഭവം തുറന്ന് പറഞ്ഞു കൊണ്ടാണ് നടൻ ദിനേശ് പണിക്കർ എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ സീരിയൽ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു.

ദേവരാജ് എന്ന കഥാപാത്രത്തെയായിരുന്നു ദിനേശ് പണിക്കർ ചന്ദനമഴയിൽ അവതരിപ്പിച്ചത്. നാലുവര്‍ഷത്തോളം ചന്ദനമഴയ്‌ക്കൊപ്പം താൻ ഉണ്ടായിരുന്നു എന്നും തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമായിരുന്നു ആ കഥാപാത്രം എന്നും താരം പറയുന്നു. സീരിയലില്‍ നടി യമുന ആയിരുന്നു പരമ്പരയിൽ തന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. നേരത്തെ ഞങ്ങള്‍ ഒന്നിച്ചു സിനിമകളിലും വേഷമിട്ടിരുന്നു. അതേസമയം ശാലു കുര്യൻ ഈ പരമ്പരയിൽ വർഷ എന്ന കഥാപാത്രമായി എത്തിയിരുന്നു.

ശാലു മിടുക്കിയാണ് നന്നായി അഭിനയിക്കും എന്നായിരുന്നു ശാലുവിനെ കുറിച്ച് താൻ ആദ്യം കരുതിയത്. ഷൂട്ടിനിടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്. എന്നാല്‍ ശാലു മാത്രം തന്നിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. മാത്രമല്ല ശാലു തനിക്ക് ഒരു ബഹുമാനവും തന്നില്ല. അവിടെ ഉള്ളവരിൽ നിന്ന് എന്നോട് മാത്രമായിരുന്നു ശാലു അങ്ങനെ പെരുമാറിയത്. അങ്ങനെ ഒരു ദിവസം ഞാന്‍ ഇതേ കുറിച്ച് ശാലുവിനോട് ചോദിക്കുകയുണ്ടായി. ഒന്നും വിചാരിക്കരുത് ചേട്ടന്റെ ജനകന്‍ എന്ന സിനിമ താൻ കണ്ടിരുന്നു എന്നും അതോടെ തനിക്ക് ചേട്ടനോട് വെറുപ്പായി എന്നുമാണ് ശാലു മറുപടി പറഞ്ഞത്.

എന്നാല്‍ അഭിനയ മേഖലയിൽ ഉള്ള ഒരു നടി തന്നോട് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് അതിൽ വലിയ വിഷമം തോന്നി എന്ന് താരം പറയുന്നു. പിന്നീട് അതൊക്കെ പറഞ്ഞു തീർത്തു ഞങ്ങള്‍ നല്ല കൂട്ടായി എന്നും നടന്‍ പറഞ്ഞു. ഒരു ബ്രേക്കിന് കാത്തിരിക്കുമ്പോഴാണ് 2010ൽ വി ട്രാക്സ് എന്ന കമ്പനിയുടെ സീരിയൽ എത്തുന്നത്. മല്ലിക സുകുമാരനാണ് അതിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്റെ ഭർത്താവ് വെങ്കിടി സ്വാമി എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ആ സമയത്ത് എനിക്ക് കട്ടി മീശ ഉണ്ടായിരുന്നു എന്നും ആ മീശ വരെ ആ കഥാപാത്രത്തിന് വേണ്ടി എന്നെക്കൊണ്ട് എടുപ്പിച്ചു എന്നും താരം പറയുന്നു.